FIFA World Cup 2022: അദ്ഭുതച്ചെപ്പ് തുറന്ന് ഖത്തര്‍, ഇനി കാല്‍പ്പന്ത് കാലം

ദോഹ: ലോകത്തിനു മുന്നില്‍ അദ്ഭുതങ്ങളുടെ മാന്ത്രികച്ചെപ്പ് തുറന്ന് ഖത്തര്‍ കാല്‍പന്തുകളിയുടെ മഹാമമേളയായ ഫിഫ ലോകകപ്പിനെ വരവേറ്റു. അറേബ്യന്‍ പാരമ്പര്യം വിളിച്ചോതുന്ന അതിശയിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ക്കാണ് അല്‍ ബെയ്ത്ത് സ്‌റ്റേഡിയം വേദിയായത്. പരമ്പരാഗത അറേബ്യന്‍ ശൈലിയില്‍ വസ്ത്രം ധരിച്ച സ്ത്രീകളും പുരുഷന്‍മാരും വേദിയില്‍ അണിനിരന്ന ഒട്ടകങ്ങളുമെല്ലാം ഉദ്ഘാടനച്ചടങ്ങിന്റെ മാറ്റ് കൂട്ടി. മുന്‍ ഫ്രഞ്ച് ഇതിഹാസം മാര്‍സെല്‍ ദെസയ്‌ലി സ്റ്റേഡിയത്തിന്റെ മധ്യത്തിലേക്കു വന്ന് ലോകകപ്പെടുത്ത് കാണികള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാണിച്ചതോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ക്കു തുടക്കമായത്.
തുടര്‍ന്ന് സ്‌റ്റേഡിയത്തിലെ വിളക്കുകള്‍ അണയുകയും ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുകയുമായിരുന്നു. ഹോളിവുഡ് ഇതിഹാസം മോര്‍ഗന്‍ ഫ്രീമാന്‍ ചടങ്ങുകളിലെ ഗംഭീരസാന്നിധ്യമായിരുന്നു. ഫുട്‌ബോള്‍ നല്‍കുന്ന പ്രതീക്ഷയെയും ലോകത്തെ അത് എങ്ങനെയാണ് ഒരുമിപ്പിക്കുന്നത് എന്നിവയെക്കുറിച്ചുമെല്ലാം മോര്‍ഗന്‍ വിശദീകരിച്ചത് സുന്ദരമായ കാഴ്ചയായിരുന്നു. ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്രയായ ലയീബ് ചടങ്ങിലുടനീളം നിറഞ്ഞുനിന്നു. മാത്രമല്ല മുന്‍ ലോകകപ്പുകളിലെ ഭാഗ്യമുദ്രയുടെ രൂപങ്ങളും ചടങ്ങില്‍ ചുവടുവച്ചപ്പോള്‍ കാണികള്‍ ഹര്‍ഷാരവം മുഴക്കി.

മുന്‍ ഫിഫ ലോകകപ്പുകളില്‍ തരംഗമായി മാറിയ ഗോള്‍, ഗോള്‍ എന്ന റിക്കി മാര്‍ട്ടിന്റെ ഗാനവും ഷക്കീറയുടെ വാക്ക വാക്ക ഗാനവുമെല്ലാം ചടങ്ങിന്റെ കൊഴുപ്പ് കൂട്ടി. പ്രശസ്ത സൗത്ത് കൊറിയന്‍ പോപ് ഗായകന്‍ ബിടിഎസ് ബാന്‍ഡിന്‍റെ യുങ് കൂക്ക് തന്റെ ഡ്രീമേഴ്‌സെന്ന ഹിറ്റ് ഗാനവുമായി വേദിയിലേക്കു വന്നപ്പോള്‍ കാണികളും ഒപ്പം താളം പിടിക്കുകയും ചുവട് പിടിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications