Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: പോളണ്ട് വിറപ്പിക്കാന്‍ നോക്കി, ഏറ്റില്ല; മൂന്നടിച്ച് ഫ്രാന്‍സ് മുന്നോട്ട്

ഫിഫ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുകയെന്ന സ്വപ്‌നത്തിലേക്കു ഒരുപടി കൂടി അടുത്തിരിക്കുകയാണ് ഫ്രാന്‍സ്. വിറപ്പിക്കാമെന്ന പ്രതീക്ഷയുമായെത്തിയ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പോളണ്ടിനെ നാട്ടിലേക്കു വിമാനം കയറ്റി വിട്ട് ഫ്രഞ്ച് പട ക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തു. ഇരുപകുതികളുമായി ഒലിവര്‍ ജിറൂഡും (44ാം മിനിറ്റ്) സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും (74, 90+1) നേടിയ ഗോളുകള്‍ ഫ്രാന്‍സിനു 3-1 ന്‍റെ അര്‍ഹിച്ച വിജയം സമ്മാനിക്കുകയായിരുന്നു. കളി തീരുന്നതിനു തൊട്ടുമുമ്പ് ലെവന്‍ഡോസ്‌കി പെനല്‍റ്റിയിലൂടെ പോളണ്ടിന്റെ ആശ്വാസഗോള്‍ മടക്കി.

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഫ്രാന്‍സ് അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. പോളണ്ടും മോശമാക്കിയില്ല. പല മികച്ച അവസരങ്ങളും അവര്‍ക്കു കിട്ടിയെങ്കിലും അവ മുതലാക്കാനായില്ല. പ്രത്യേകിച്ചും ആദ്യ പകുതിയിലെ ട്രിപ്പിള്‍ സേവ് ലീഡ് നിഷേധിച്ചപ്പോള്‍ തന്നെ ഇതു പോളണ്ടിന്റെ ദിവസമല്ലെന്നു വ്യക്തമായിരുന്നു.

നന്നായി തുടങ്ങി ഫ്രാന്‍സ്

നന്നായി തുടങ്ങി ഫ്രാന്‍സ്

ഫ്രാന്‍സ് വളരെ പോസിറ്റീവ് ആയിട്ടു തന്നെയാണ് ഈ മല്‍സത്തില്‍ തുടങ്ങിയത്. തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച് അവര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
നാലാം മിനിറ്റില്‍ തന്നെ ഫ്രാന്‍സിന് അനുകൂലമായി കോര്‍ണറും ലഭിച്ചു. വലതുമൂലയില്‍ നിന്നുള്ള ഗ്രീസ്മാന്റെ കോര്‍ണര്‍ കിക്കില്‍ ഉയര്‍ന്നു ചാടി റാഫേല്‍ വറാന്‍ ഹെഡ്ഡര്‍ തൊടുത്തെങ്കിലും ഗോളിക്കു വെല്ലുവിളിയുയര്‍ത്താതെ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പറക്കുകയും ചെയ്തു.

ആദ്യ സേവ്

ആദ്യ സേവ്

കളിയിലെ ആദ്യത്തെ ഗോള്‍ സേവ് നടത്തിയത് പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നിയായിരുന്നു. 13ാം മിനിറ്റിലായിരുന്നു ഇത്. ഫ്രഞ്ച് താരം ഷൗമെനി ഒരു ലോങ്‌റേഞ്ചറാണ് ഗോളിലേക്കു തൊടുത്തത്. പക്ഷെ ഗോളി ഷെസ്‌നി സജ്ജനായി നില്‍ക്കുകയായിരുന്നു. താഴ്ന്നു വന്ന മികച്ചൊരു ഷോട്ട് വളരെ പെട്ടെന്നായിരുന്നു വലതു വശത്തക്കു ഡൈവ് ചെയ്ത് ഷെസ്‌നി ബ്ലോക്ക് ചെയ്തത്.
20ാം മിനിറ്റില്‍ മറ്റൊരു സേവ് കൂടി ഷെസ്‌നി നടത്തി. ഷൗമെനി ബോക്‌സിലേക്കു നല്‍കിയ ബോള്‍ ഗ്രീസ്മാന്‍ ഫ്‌ളിക്ക് ചെയ്ത് വലയ്ക്കുളളിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ഷെസ്‌നി അതും തട്ടിയകറ്റി.

അവസരം പാഴാക്കി ജിറൂഡ്

അവസരം പാഴാക്കി ജിറൂഡ്

29ാം മിനിറ്റില്‍ ഫ്രാന്‍സിനെ മുന്നിലെത്തിക്കാനുള്ള നല്ലൊരു അവസരം ജിറൂഡ് പാഴാക്കി. കൗണ്ടര്‍ അറ്റാക്കിനൊടുവിലായിരുന്നു ഇത്. ഗ്രീസ്മാന്‍ തുടക്കമിട്ട കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബോള്‍ ഡെംബെലെയ്ക്ക്. വലതു വിങില്‍ നിന്നും അദ്ദേഹം ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് പക്ഷെ ജിറൂഡിന് കണക്ട് ചെയ്യാനായില്ല. സെക്കന്റ് പോസ്റ്റിന് അരികില്‍ നിന്നും താരത്തിന്റെ ഗോള്‍ ശ്രമം പുറത്തേക്കു പോവുകയായിരുന്നു.

ട്രിപ്പിള്‍ സേവ്

ട്രിപ്പിള്‍ സേവ്

38ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ട്രിപ്പിള്‍ സേവ് പോളണ്ടിനെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. എല്ലാം കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. വലതു വിങില്‍ നിന്നും സിലിന്‍സ്‌കി തൊടുത്ത കിടിലനൊരു പോയിന്റ് ബ്ലാങ്ക് ഷോട്ട് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് കാല്‍ കൊണ്ട് ബ്ലോക്ക് ചെയ്തു. റീബൗണ്ടില്‍ സിലിന്‍സ്‌കിയുടെ മറ്റൊരു ഗോള്‍ശ്രമം ഫ്രഞ്ച് താരം ഉപാമെംഗോയുടെ ദേഹത്തു തട്ടിത്തെറിച്ചു. വീണ്ടും റീബൗണ്ട്. ഇത്തവണ കമിന്‍സ്‌കിയുടെ ഗോള്‍ ശ്രമം ഗോള്‍ലൈനില്‍ വച്ച് വറാന്‍ ക്ലയര്‍ ചെയ്യുകയായിരുന്നു. ഫ്രാന്‍സ് വിറച്ച സെക്കന്റുകളായിരുന്നു ഇത്.

മുന്നിലെത്തി ഫ്രാന്‍സ്

മുന്നിലെത്തി ഫ്രാന്‍സ്

ആദ്യപകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്നിരിക്കെയായിരുന്നു 44ാം മിനിറ്റില്‍ ഫ്രാന്‍സ് അക്കൗണ്ട് തുറന്നത്. പതിയെ തുടങ്ങിയ ഒരു ബില്‍ഡ് അപ്പില്‍ നിന്നായിരുന്നു ഈ അപ്രതീക്ഷിത ഗോള്‍. ഇടതു വിങില്‍ നിന്നും എംബാപ്പെ ബോക്‌സിലേക്കു നല്‍കിയ ത്രൂബാള്‍ ജിറൂഡിന്. മികച്ചൊരു ഇടംകാല്‍ ഷോട്ടാണ് താരം തൊടുത്തത്. അഡ്വാന്‍സ് ചെയ്തു നില്‍്ക്കുകയായിരുന്ന ഗോളി ഷെസ്‌നി ഡൈവ് ചെയ്‌തെങ്കിലും ജിറൂഡിന്റെ ഫിനിഷിങ് കിറുകൃത്യമായിരുന്നു. സെക്കന്റ് പോസ്റ്റിന്റെ മൂലയിലേക്കു ബോള്‍ തുളഞ്ഞുകയറുകയും ചെയ്തു. ആദ്യപകുതിയില്‍ ഒമ്പതു ഷോട്ടുകളാണ് ഫ്രാന്‍സ് ഗോളിലേക്കു തൊടുത്തത്. ഇതില്‍ അഞ്ചും ഓണ്‍ ടാര്‍ജറ്റായിരുന്നു. പോളണ്ടിന്റെ എട്ടു ഷോട്ടുകളായിരുന്നു ഓണ്‍ ടാര്‍ജറ്റ്.

ഷെസ്‌നി സേവ്

ഷെസ്‌നി സേവ്

രണ്ടാംപകുതിയാരംഭിച്ച് മൂന്നു മിനിറ്റിനകം തന്നെ ഫ്രാന്‍സ് വീണ്ടും പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നിയെ പരീക്ഷിച്ചു. സെറ്റ് പീസില്‍ നിന്നായിരുന്നു ഇത്. ഫൗളിനൊടുവില്‍ ബോക്‌സിനു തൊട്ടു പുറത്തു നിന്നും ഫ്രാന്‍സിന് അനുകൂലമായി ഫ്രികിക്ക്. വലതു വിങില്‍ നിന്നുള്ള ഗ്രീസ്മാന്റെ ഇടംകാല്‍ കിക്ക് ഹെഡ്ഡ് ചെയ്യാന്‍ പാകത്തില്‍ താഴ്ന്നിറങ്ങി. പക്ഷെ വറാന്‍ ഹെഡ്ഡ് ചെയ്യുന്നതിനു തൊട്ടുമുമ്പ് ഗോളി ഷെസ്‌നി ബ്ലോക്ക് ചെയ്തു.

ലീഡുയര്‍ത്തി ഫ്രാന്‍സ്

ലീഡുയര്‍ത്തി ഫ്രാന്‍സ്

74ാം മിനിറ്റില്‍ ഒരു വെടിയുണ്ടയിലൂടെ എംബാപ്പെ പോളണ്ടിന്റെ കഥ കഴിച്ചു. വലതു വിങിലൂടെയുള്ള ഡെംബെലെയുടെ മിന്നല്‍ നീക്കം. വലതു വിങില്‍ ബോക്‌സിനകത്തു നിന്നും അദ്ദേഹം ഇടതു വിങില്‍ മാര്‍ക്ക് ചെയ്യപ്പൊതെ നിന്ന എംബാപ്പെയ്ക്കു ബോള്‍ കൈമാറി. ബോള്‍ സ്‌റ്റോപ്പ് ചെയ്ത എംബാപ്പെ ഒരു വെല്ലുവിളിയുമില്ലാതെ, വളരെ കൂളായി ബുള്ളറ്റ് ഷോട്ട് തൊടുക്കുകയായിരുന്നു. ഗോളി ഷെസ്‌നി പ്രതികരിക്കും മുമ്പ് അതു വലയില്‍ തുളഞ്ഞുകയറി.
ഇഞ്ചുറിടൈമില്‍ എംബാപ്പെ മറ്റൊരു വെടിയുണ്ടയിലൂടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ബോക്‌സിനകത്തു നിന്നും ഇടതു ഭാഗത്തു നിന്നായിരുന്നു മൂന്നു കളിക്കാര്‍ക്കിടയിലൂടെ താരത്തിന്റെ വെടിച്ചില്ല് ഷോട്ട്. ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ലെവന്‍ഡോസ്‌ക്കി ആശ്വാസ ഗോള്‍ മടക്കി.

match 1
Story first published: Sunday, December 4, 2022, 22:40 [IST]
Other articles published on Dec 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+