For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: വിറപ്പിച്ച് മൊറോക്കോ, പതറാതെ ചാംപ്യന്‍മാര്‍; ഫ്രാന്‍സ്- അര്‍ജന്റീന ഫൈനല്‍

2-0നാണ് ഫ്രാന്‍സിന്റെ ജയം

france

ഖത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളായ ആഫ്രിക്കന്‍ ടീം മൊറോക്കോയുടെ സ്വപ്‌നതുല്യമായ യാത്ര സെമി ഫൈനലില്‍ അവസാനിച്ചു. നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സാണ് മൊറോക്കോയ്ക്കു മൂക്കുകയറിട്ടത്. ത്രില്ലിങ് സെമിയില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ ജയത്തോടെയാണ് ഫ്രാന്‍സ് തുടരെ രണ്ടാം തവണയും ഫൈനലിലേക്കു കുതിച്ചത്.

ഞായറാഴ്ച രാത്രി 8.30നു നടക്കുന്ന കലാശപ്പോരില്‍ അര്‍ജന്റീനയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. ശനിയാഴ്ച ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കോ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. തിയോ ഹെര്‍ണാണ്ടസ് (അഞ്ചാം മിനിറ്റ്), പകരക്കാരനായി ഇറങ്ങിയ റെന്‍ഡാല്‍ കോളോ മുവാനി (79) എന്നിവരുടെ ഗോളുകള്‍ക്കാണ് പൊരുതിക്കളിച്ച മൊറോക്കോയെ ഫ്രാന്‍സ് വീഴ്ത്തിയത്.

നന്നായ തുടങ്ങി മൊറോക്കോ

വളരെ പോസിറ്റീവായാണ് മൊറോക്കോ തുങ്ങിയത്. കളിയുടെ ആദ്യ മിനിറ്റുകളിള്‍ ബോള്‍ കൈവശം വച്ച് മികച്ച പാസുകളുമായി മൊറോക്കോ തങ്ങളുടെ സാന്നിധ്യമറിയിച്ചു. ആദ്യത്തെ നാലു മിനിറ്റോളം ഫ്രാന്‍സിനു പന്ത് ലഭിച്ചില്ല.

ഗോള്‍!! ഫ്രാന്‍സ് മുന്നില്‍

മൊറോക്കോയെ ഞെട്ടിച്ചുകൊണ്ട് കളിയിലെ ആദ്യത്തെ മുന്നേറ്റം തന്നെ ഫ്രാന്‍സ് ഗോളാക്കി മാറ്റി. അഞ്ചാം മിനിറ്റിലായരുന്നു ഈ ഗോള്‍. അന്റോണിയോ ഗ്രീസ്മാനായിരുന്നു ഗോളിനു ചരടു വലിച്ചത്.

goal

വലതു വിങിലൂടെ ഓടിക്കയറിയ ഗ്രീസ് മാന്‍ ബോക്‌സികത്തു നിന്നും എംബാപ്പെയ്ക്കു ക്രോസ് നല്‍കി. പക്ഷെ അപ്പോഴേക്കും മൊറോക്കന്‍ താരങ്ങള്‍ എംബാപ്പെയെ പൊതിഞ്ഞിരുന്നു. താരം ഷോട്ട് പരീക്ഷിച്ചെങ്കിലും മൊറോക്കോ ഡിഫന്‍ഡറുടെ ദേഹത്തു തട്ടിത്തെറിച്ചു. സെക്കന്റ് പോസ്്റ്റനിരകെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹെര്‍ണാണ്ടസിനാണ് ബോള്‍ ലഭിച്ചത്. കുത്തിയുയര്‍ന്ന ഹൈ ബോള്‍ കിടിലനൊരു ഷോട്ടിലൂടെ ഹെര്‍ണാണ്ടസ് വലയിലേക്ക് അടിച്ചുകയറ്റി.

കിടിലന്‍ സേവ്

12ാം മിനിറ്റില്‍ തന്നെ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിനു ആദ്യത്തെ സേവ് നടത്തേണ്ടിവന്നു. മികച്ചൊരു നീക്കത്തിനൊടുവില്‍ സെന്ററിലൂടെ പന്തുമായി കയറിയ മിഡ്ഫീഡര്‍ ഒനാഹി ഒരു ലോങ് റേഞ്ചര്‍ തൊടുക്കുകയായിരു. താരത്തിന്റെ ഗോളെന്നുറപ്പായിരുന്ന കര്‍ലിങ് ഷോട്ട് ഇടതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് ലോറിസ് തടയുകയായിരുന്നു.

ഗോള്‍ തടഞ്ഞ് ഗോള്‍ പോസ്റ്റ്

17ാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡുയര്‍ത്തേണ്ടതായിരുന്നു. പക്ഷെ ഗോള്‍ പോസ്റ്റ്
മൊറോക്കോയെ രക്ഷിച്ചു. ബോക്‌സിലേക്കു വന്ന ലോങ് ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ മൊറോക്കോയ്ക്കു പിഴച്ചപ്പോള്‍ ഇടതു മൂലയിലൂടെ പറന്നെത്തിയ ജിറൂഡ് ബോക്‌സിനുള്ളില്‍ നിന്നും വെടിയുണ്ടയാണ് തൊടുത്തത്. പക്ഷെ ഇതു ഫസ്റ്റ് പോസ്റ്റില്‍ ശക്തമായി ഇടിച്ച് തെറിക്കുകയായിരുന്നു.

fran

സമ്മര്‍ദ്ദത്തിലാക്കി

മൊറോക്കോ മികച്ച പ്രകടനമാണ് തുടര്‍ന്നു നടത്തിയത്. ചടുലമായ പാസിങ് ഗെയിം കളിച്ച അവര്‍ ലോക ചാംപ്യന്‍മാരെ ബാക്ക് ഫൂട്ടില്‍ നിര്‍ത്തി. കൂടുതല്‍ സമയവും പന്ത് മൊറോക്കോയുടെ പക്കലായിരുന്നു. ഫ്രാന്‍സാവട്ടെ ബോള്‍ ലഭിച്ചപ്പോഴെല്ലാം കൗണ്ടര്‍ അറ്റാക്കുകളിലൂടെ ലീഡുയര്‍ത്താനും ശ്രമച്ചു കൊണ്ടിരുന്നു.

36ാം മിനിറ്റില്‍ രണ്ടാം ഗോളിനുള്ള നല്ലൊരു അവസരം ഫ്രാന്‍സ് നഷ്ടപ്പെടുത്തി. ചൗമേനിയുടെ ത്രൂബോളുമായി ഇടതു വിങിലൂടെ പറന്നെത്തിയ എംബാപ്പെ ഗോള്‍ ശ്രമം നടത്തിയെങ്കിലും ആരു വാര മാത്രം അകലെ നിന്ന് ഹക്കീമി ക്ലിയര്‍ ചെയ്തു.
പക്ഷെ ലൂസ് ബോള്‍ ഹെര്‍ണാണ്ടസിനാണ് ലഭിച്ചത്. അദ്ദേഹം ഇതു ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജിറൂഡിനു കൈമാരി. പക്ഷെ ബോള്‍ സ്‌റ്റോപ്പ് ചെയ്യാതെ അദ്ദേഹം ഷോട്ട് പരീക്ഷിക്കുകയായിരുന്നു. അതു ഗോളിക്കു ഭീഷണയുയര്‍ത്താതെ പുറത്തേക്കും പോയി.

വില്ലനായി ഗോള്‍ പോസ്റ്റ്

ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ മൊറോക്കോയ്ക്കു സമനില ഗോളിനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍ പേസ്റ്റ് അതു നിഷേധിക്കുകയായിരുന്നു. മൊറോക്കോയ്ക്കു അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിനൊടുവില്‍ ബോക്‌സിനകത്തു നിന്നും എല്‍ യാമിക്കിന്റെ കിടിലനൊരു ബൈസിക്കിള്‍ കിക്ക് ഫസ്റ്റ് പോസ്റ്റില്‍ തട്ടിത്തെറിക്കുകായിരുന്നു.

2nd gol

കിണഞ്ഞ് ശ്രമിച്ച് മൊറോക്കോ

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ മൊറോക്കോ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. ഒരുപാട് അവസരങ്ങളാണ് അവര്‍ക്കു ലഭിച്ചത്. പല തവണ മൊറോക്കോ അനായാസം പന്തുമായി ഫ്രഞ്ച് ബോക്‌സിലേക്കു കയറിയെങ്കിലും വലയിലേക്കു ഷോട്ടുതിര്‍ക്കാനായില്ല.

ഇതിനിടെയാണ് മൊറോക്കോയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചുകൊണ്ട് മുവാനി ഫ്രാന്‍സിന്റെ രണ്ടാം ഗോളും കണ്ടെത്തിയത്. ഇടതുവിങിലൂടെ ചാട്ടുളി കണക്കെ അകത്തേക്കു കയറി എംബാപ്പെ നല്‍കിയ ബോള്‍ ഫസ്റ്റ് പോസ്റ്റിനു അരികിലൂടെ ഓടിക്കയറിയ മുവാനി വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു (2-0).

Story first published: Thursday, December 15, 2022, 2:30 [IST]
Other articles published on Dec 15, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+