Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: സെനഗലിന് മുന്നില്‍ മുട്ടിടിച്ച് ഇംഗ്ലണ്ട്! ഗോളിനു ശേഷം ടീമാകെ മാറി

goal

ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ തുടക്കത്തില്‍ കിതച്ചു പോയെങ്കിലും പിന്നീടം ഗംഭീര തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ട് മുന്നേറി. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിക്കു കോപ്പ് കൂട്ടിയെത്തിയ സെനഗലിനെ 3-0നു തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്. നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സന്‍ (38ാം മിനിറ്റ്), നായകന്‍ ഹാരി കെയ്ന്‍ (45), ബുക്കായോ സാക്ക (57) എന്നിവരാണ് ഇംഗ്ലീഷ് സ്‌കോറര്‍മാര്‍. കളിയുടെ ആദ്യ അര മണിക്കൂറിലേറെ സെനഗലിനു മുന്നില്‍ പരുങ്ങിയ ഇംഗ്ലണ്ടിനെയാണ് കണ്ടത്. ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാനാവാതെ അവര്‍ നിസ്സഹായരായി. എന്നാല്‍ ആദ്യ ഗോള്‍ നേടിയതിനു പിന്നാലെ ഇംഗ്ലണ്ട് സടകുടഞ്ഞെഴുന്നേറ്റു. പിന്നീട് തങ്ങളുടെ യഥാര്‍ഥ കളി പുറത്തെടുത്ത അവര്‍ സെനഗലിന്റെ കഥ കഴിക്കുകയുമയിരുന്നു.

england

ഇഞ്ചോടിഞ്ച്

കരുത്തരായ ഇംഗ്ലണ്ടിനു കളിയില്‍ പിടിമുറുക്കാനുള്ള അവസരമൊന്നും നല്‍കാതെ തുടക്കം മുതല്‍ വളരെ അഗ്രസീവായ ഫുട്ബോളാണ് സെനഗല്‍ കാഴ്ചവച്ചത്. ബോള്‍ വളരെ വേഗത്തില്‍ ഇരു ബോക്‌സുകളിലും കയറിയിറങ്ങുന്നത് മനോഹരമായ കാഴ്ചയയായിരുന്നു. നാലാമത്തെ മിനിറ്റില്‍ത്തന്നെ ത്രൂബോള്‍ പിടിച്ചെടുത്ത് സ്‌റ്റോണ്‍സിനെയും മഗ്വയറെയും മറകടന്ന് ഡിയ മുന്നേറിയെങ്കിലും ഷൂട്ട് ചെയ്യും മുമ്പ് മഗ്വയര്‍ ഇടപെട്ട് അപകടമൊഴിവാക്കി.

ഇംഗ്ലണ്ട് പാടുപെട്ടു

സെനഗലിന്റെ അതിവേഗ ഫുട്‌ബോള്‍ ഇംഗ്ലണ്ടിനു പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അവര്‍ക്കൊപ്പം ഓടിയെത്താന്‍ പോലുമാവാതെ ഇംഗ്ലീഷ് കളിക്കര്‍ ഓടിവിയര്‍ക്കുന്നതും കാണാമായിരുന്നു. ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും ചില മികച്ച നീക്കങ്ങളുണ്ടായിരുന്നു. പക്ഷെ അവയൊന്നും സെനഗല്‍ ഗോള്‍കീപ്പറെ പരീക്ഷിക്കുന്നതായിരുന്നില്ല. ആദ്യ 20 മിനിറ്റെടുത്താല്‍ ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാന്‍ രണ്ടു ടീമുകള്‍ക്കുമായില്ല.

kane

അവസരം പാഴാക്കി

23ാം മിനിറ്റില്‍ കളിയില്‍ ലീഡ് നേടാനുള്ള നല്ലൊരു അവസരം സെനഗല്‍ പാഴാക്കി. ഡയാറ്റയുടെ ക്രോസിനൊടുവില്‍ ലഭിച്ച ബോള്‍ പക്ഷെ സെനഗല്‍ താരം സെര്‍ ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു പാഴാക്കുന്നതാണ് കണ്ടത്. സെനഗലിനെ സംബന്ധിച്ച് ഉറപ്പായും ലീഡ് നേടാമായിരുന്ന അവസരമായിരുന്നു ഇത്.
മറുഭാഗത്ത് ഇംഗ്ലണ്ട് ആദ്യത്തെ അര മണിക്കൂറില്‍ മികച്ച ഗോളസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ പാടുപെട്ടു. ഗോളിലേക്കു ഒരു ഷോട്ടു പോലും തൊടുക്കാന്‍ യൂറോപ്യന്‍ പവര്‍ഹൗസുകള്‍ക്കായില്ല.

ഇംഗ്ലണ്ട് രക്ഷപ്പെടുന്നു

31ാം മിനിറ്റില്‍ ലീഡ് വഴങ്ങുന്നതില്‍ നിന്നും ഇംഗ്ലണ്ട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇതിനു അവര്‍ കടപ്പെട്ടിരിക്കുന്നത് ഗോളി പിക്‌ഫോര്‍ഡിനോടാണ്. സാക്കയുടെ പാസ് പിടിച്ചെടുത്ത സെര്‍ അകത്തേക്കു കട്ട് ചെയ്ത് കയറിയ ശേഷം ബോക്‌സിന് അരികില്‍ നിന്നും ഡിയക്കു പാസ് ചെയ്തു. ബോക്‌സിനുള്ളില്‍ ഇടതു ഭാഗത്തു നിന്നും ഡിയ തൊടുത്ത ക്ലോസ്‌റേഞ്ച് ഷോട്ട് ഒരു വിധമാണ് ഗോളി പിക്ക്‌ഫോര്‍ഡ് ബ്ലോക്ക് ചെയ്തത്.

അക്കൗണ്ട് തുറന്ന് ഇംഗ്ലണ്ട്

സെനഗലിന്റെ അറ്റാക്കിങ് ഫുട്‌ബോളിനു മുന്നില്‍ പകച്ചുനിന്ന ഇംഗ്ലണ്ട് മല്‍സരഗതിക്കു വിപരീതമായാണ് 38ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നത്. കളിയില്‍ ഇംഗ്ലണ്ടിന്റെ ആദ്യത്തെ ഗോള്‍ ശ്രമവും ഇതായിരുന്നു. ഒരു അതിവേഗ കൗണ്ടര്‍ ്അറ്റാക്കിനൊടുവിലായിരുന്നു ഗോള്‍.
കെയ്ന്‍ നല്‍കിയ ബോളുമായി ഇടതു വിങിലൂടെ ഓടിക്കയറിയ ബെല്ലിങ്ഹാം ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് സെന്ററില്‍ നിന്നും ഹെന്‍ഡേഴ്‌സന്‍ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു.

sakho

ലീഡുയര്‍ത്തി

ഈ ഗോളിനു ശേഷം ആത്മവിശ്വാസം വാനോളമുയര്‍ന്ന ഇംഗ്ലണ്ട് പിന്നീട് തുടരെ മുന്നേറ്റങ്ങള്‍ നടത്തുന്നതാണ് കണ്ടത്. ഗോളിനു മുമ്പുള്ള ഇംഗ്ലണ്ടായിരുന്നില്ല ഗോളിനു ശേഷം. ലീഡിനു പിന്നാലെ ഇരമ്പിക്കളിച്ച അവര്‍ സെനഗലിനെ സമ്മര്‍ദ്ദത്തിലാക്കി.
ഒന്നാം പകുതി തീരുന്നതിനു തൊട്ടുമുമ്പ് ഇഞ്ചുറിടൈമില്‍ കെയ്ന്‍ ഇംഗ്ലണ്ടിന്റെ ലീഡുയര്‍ത്തി. ഈ ഗോളും കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു. രണ്ടാം ഗോളിനും ചരടുവലിച്ചത് ബെല്ലിങ്ഹാമാണ്. ലൂസ് ബോളുമായി കുതിച്ചുപാഞ്ഞ ബെല്ലിങ്ഹാം അതു ഫോഡന് കൈമാറി. ഇടതു വിങിലൂടെ കയറിയ ഫോഡര്‍ ബോള്‍ വലതു വിങിലൂടെ പറന്നെത്തിയ കെയ്‌നിനു പാസ് ചെയ്തു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കെയ്ന്‍ വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.

വിജയമുറപ്പിച്ച് മൂന്നാം ഗോള്‍

രണ്ടാം പകുതിയിലും ഇംഗ്ലണ്ട് മികച്ച പ്രകടനം തുടര്‍ന്നു. 57ാം മിനിറ്റില്‍ സെനഗലിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ തല്ലിക്കെടുക്കി സാക്കോ ലീഡ് മൂന്നാക്കി ഉയര്‍ത്തി.
കെയ്‌നിന്റെ പക്കല്‍ നിന്നും നഷ്ടമായ ബോളുമായി കുതിച്ച ഫോഡന്‍ ഇടതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ ക്രോസ് നല്‍കുകയായിരുന്നു. ഓടിക്കയറിയ സക്ക തന്നെ മാര്‍ക്ക് ചെയ്ത ഡിഫന്‍ഡറെയും മുന്നോട്ട് കയറി നിന്ന ഗോളിനെയും നിസ്സഹായരാക്കി ഇടതു കാല്‍ കൊണ്ട് ബോള്‍ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

Story first published: Monday, December 5, 2022, 2:30 [IST]
Other articles published on Dec 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+