For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

2022 ഫിഫ ലോകകപ്പ്: രാജകീയം ബ്രസീല്‍, കൊളംബിയയും കടന്ന് മഞ്ഞപ്പടയ്ക്കു യോഗ്യത

1-0നാണ് കൊളംബിയയുടെ വിജയം

1

സാവോപോളോ: മുന്‍ ജേതാക്കളും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ അതികായന്‍മാരുമായ ബ്രസീല്‍ അടുത്ത വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനു യോഗ്യത നേടി. ലാറ്റിനമേരിക്കയില്‍ നിന്നും ഈ നേട്ടം കൈവരിച്ച ആദ്യത്തെ ടീം കൂടിയാണ് ബ്രസീല്‍. യോഗ്യതാ റൗണ്ടില്‍ കൊളംബിയയെ 1-0നു തോല്‍പ്പിച്ചായിരുന്നു മഞ്ഞപ്പട ലോകകപ്പിനു ടിക്കറ്റെടുത്തത്. 72ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ബ്രസീലിന്റെ വിജയഗോള്‍ ലൂക്കാസ് പക്വേറ്റയാണ് ടീമിന്റെ നിര്‍ണായക ഗോളിന് അവകാശിയായത്.

10 ടീമുകളുള്‍പ്പെട്ട ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 12 മല്‍സരങ്ങളില്‍ 34 പോയിന്റുമായാണ് ബ്രസീല്‍ തലപ്പത്തു നില്‍ക്കുന്നത്. രണ്ടാംസ്ഥാനക്കാരും ബദ്ധവൈരികളുമായ അര്‍ജന്റീനയേക്കാള്‍ ഒമ്പതു പോയിന്റ് മുന്നിലാണ് ബ്രസീല്‍. ആദ്യത്തെ നാലു സ്ഥാനക്കാര്‍ക്കാണ് ലോകപ്പിനു നേരിട്ടു യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനത്തു ഫിനിഷ് ചെയ്യുന്ന ടീമിന് യോഗ്യതയ്ക്കായി പ്ലേഓഫില്‍ കളിക്കേണ്ടതുണ്ട്.

ക്വാളിഫയറിലെ വിജയറെക്കോര്‍ഡ് കൊളംബിയക്കെതിരേയും ബ്രസീല്‍ കാത്തുസൂക്ഷിക്കുകയായിരുന്നു. അവരുടെ തുടര്‍ച്ചയായ 11ാമത്തെ വിജയമായിരുന്നു കൊളംബിയക്കെതിരേയുള്ളത്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ പുതിയ റെക്കോര്‍ഡ് കൂടിയാണിത്. ഒരു ഗോള്‍ പോലും വഴങ്ങാതെ ബ്രസീല്‍ നാട്ടില്‍ തുടര്‍ച്ചയായ 10ാമത്തെ മല്‍സരമാണ് പൂര്‍ത്തിയാക്കിയത്. ഇതും മറ്റൊരു റെക്കോര്‍ഡാണ്.

സാവോപോളോയില്‍ ബ്രസീല്‍- കൊളംബിയ പോരാട്ടം വീറും പ്രതീക്ഷിക്കപ്പെടതു പോലെ വീറും വാശിയും നിറഞ്ഞതായിരുന്നു. 44 ഫൗളുകളാണ് ഈ മല്‍സരത്തില്‍ കണ്ടത്. ഇതേ തുടര്‍ന്നു ഏഴു തവണയാണ് റഫറിക്കു മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്. ആദ്യ പകുതിയില്‍ കൊളംബിയക്കു ഗോള്‍ നേടാന്‍ രണ്ട് അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ വില്‍മല്‍ ബാരിയോസ്, ഡുവാന്‍ സപ്പാറ്റ എന്നിവരുടെ ഷോട്ടുകള്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പായുകയായിരുന്നു. മറുഭാഗത്ത് ബ്രസീലിന്റെ മികച്ച ഗോളവസരങ്ങള്‍ ലഭിച്ചത് ഡാനിലോയ്ക്കും മാര്‍ക്വിഞ്ഞോസിനുമായിരുന്നു. ഗോളിലേക്കു ഡാനിലോ തൊടുത്ത ഷോട്ട് കൊളംബിയന്‍ താരത്തിന്റെ ദേഹത്തു തട്ടി ദിശ മാറി പുറത്തുപോയപ്പോള്‍ മാര്‍ക്വിഞ്ഞോയുടെ ഹെഡ്ഡര്‍ ഇഞ്ചുകള്‍ വ്യത്യാസത്തിലാണ് ലക്ഷ്യം കാണാതെ പോയത്.

2

രണ്ടാംപകുതിയില്‍ ബ്രസീല്‍ ഗോള്‍ നേടുകയെന്ന
ലക്ഷ്യത്തോടെ ടീമില്‍ ഒരുപിടി മാറ്റങ്ങള്‍ വരുത്തി. മാര്‍ത്യുസ് ക്യുന, വിനീഷ്യസ് ജൂനിയര്‍, ആന്റണി എന്നിവരെല്ലാം രണ്ടാംപകുതിയില്‍ ഗ്രൗണ്ടിലെത്തി. ഒടുവില്‍ 72ാം മിനിറ്റില്‍ കൊളംബിയയുടെ പ്രതിരോധക്കോട്ട ഭേദിച്ച് പക്വേറ്റ ബ്രസീലിനായി ആദ്യ വെടിപൊട്ടിച്ചു. സൂപ്പര്‍ താരം നെയ്മറായിരുന്നു ഗോളിനു വേണ്ടി ചരടുവലിച്ചത്. നെയ്മറുടെ പാസ് ബോക്‌സികത്തു നിന്നും പക്വേറ്റ വലയിലേക്കു തൊടുക്കുകയായിരുന്നു. കൊളംബിയയെ അടിറവ് പറയിക്കാന്‍ ബ്രസീലിനു ഈ ഗോള്‍ ധാരാളവുമായിരുന്നു. ക്വാളിഫയറില്‍ 12 മല്‍സരങ്ങളില്‍ നിന്നും മഞ്ഞപ്പടയുടെ 11ാമത്തെ വിജയമായിരുന്നു ഇത്.

അതസമയം ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ മറ്റു മല്‍സരങ്ങളില്‍ ചിലി 1-0നു പരാഗ്വേയെയും പെറു 3-0ന് ബൊളീവിയയെയും തകര്‍ത്തു. പരാഗ്വേ ഗോള്‍കീപ്പര്‍ ആന്റണി സില്‍വയുടെ സെല്‍ഫ് ഗോളാണ് ചിലിക്കു നേരിയ വിജയം സമ്മാനിച്ചത്. പുതിയ കോച്ച് ഗ്വിലെര്‍മോ ബാരോസ് സ്‌കെലോറ്റോയ്ക്കു കീഴില്‍ പരാഗ്വേയുടെ ആദ്യ മല്‍സരമായിരുന്നു ഇത്.

യോഗ്യതാ റൗണ്ടില്‍ ആദ്യത്തെ 10 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിക്കാനായ ചിലി ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ അവസാനത്തെ മൂന്നു കളികളിലും ജയിച്ച അവര്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. പരാഗ്വേയ്‌ക്കെതിരേ നേടിയ വിജയത്തോടെ ചിലി 16 പോയിന്റുമായി നാലാംസ്ഥാനത്തെത്തി. കൊളംബിയ, ഉറുഗ്വേ എന്നിവര്‍ക്കും ഇതേ പോയിന്റാണുള്ളത്.

ഇക്വഡോറാണ് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. കഴിഞ്ഞ റൗണ്ടില്‍ വെനസ്വേലയ്‌ക്കെതിരേ 1-0ന്റെ വിജയം അവരെ ഈ സ്ഥാനത്തു തുടരാന്‍ സഹായിക്കുകയായിരുന്നു. ഒന്നാം പകുതി തീരാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പിയെറോ ഹിന്‍കേപ്പി നേടിയ ഗോളിലാണ് വെനിസ്വേലയെ ഇക്വഡോര്‍ തോല്‍പ്പിച്ചത്. 20 പോയിന്റാണ് ഇക്വഡോറിന്റെ അക്കൗണ്ടിലുള്ളത്. അഞ്ചു പോയിന്റിന്റെ ലീഡുമായി അര്‍ജന്റീനയാണ് മുന്നിലുള്ളത്.

Story first published: Friday, November 12, 2021, 11:18 [IST]
Other articles published on Nov 12, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+