Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് 2022; ഖത്തറിനെതിരെ ഗുരുതര ആരോപണം; ഇന്ത്യക്കാര്‍ക്കുള്‍പ്പെടെ ശമ്പളമില്ല

ദോഹ: ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് 2022 നേരത്തെതന്നെ വിവാദത്തിലായിരുന്നു. ഖത്തര്‍ ലോകകപ്പ് നേടിയത് കൈക്കൂലി നല്‍കിയാണ് എന്നുംമറ്റും വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഖത്തിറില്‍തന്നെ ലോകകപ്പ് നടത്താന്‍ ഫിഫ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ, ഖത്തറില്‍ ലോകകപ്പിനായി ഒരുക്കം നടക്കവെ വീണ്ടും ആ രാജ്യത്തിനെതിരെ ആരോപണം ഉയര്‍ന്നിരിക്കയാണ്.

ഖത്തറില്‍ നടക്കുന്ന ഒരുക്കങ്ങള്‍ക്കായി രാപ്പകലില്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് കൂലി നല്‍കുന്നില്ലെന്നാണ് ആരോപണം. ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലുള്ളവരാണ് ഖത്തറിന്റെ ഒരുക്കത്തിനായി അധ്വാനിക്കുന്നത്. എന്നാല്‍ ജോലിക്കാര്‍ക്ക് കൃത്യമായ വേതനം നല്‍കുന്നില്ല. പണമില്ലാതെ അലഞ്ഞുതിരിഞ്ഞ് അവര്‍ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

fifa

ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ 78 ജോലിക്കാര്‍ക്ക് 2016 ഫിബ്രുവരി മുതല്‍ വേതനം നല്‍കിയിട്ടില്ല. ഓരോരുത്തര്‍ക്കും 2,000 ഡോളര്‍ വീതം ലഭിക്കാനുണ്ട്. രണ്ടുവര്‍ഷം മുന്‍പ് സ്വന്തം രാജ്യത്ത് ജോലി ചെയ്തിരുന്നപ്പോള്‍ ഉണ്ടായതിനേക്കാള്‍ കടത്തിലാണ് ഇപ്പോഴെന്നാണ് ഒരു ഫിലിപ്പൈന്‍സ് ജോലിക്കാരന്‍ പറയന്നത്.

നിത്യജീവിതത്തിനുപോലും വകയില്ലാതെയാണ് ഇവര്‍ അലയുന്നതെന്ന് ആംനെസ്റ്റി റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, സംഘടനയുടെ റിപ്പോര്‍ട്ട് ഫിഫി തള്ളിക്കളഞ്ഞു. ആംനെസ്റ്റിയുടെ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജോലിക്കാര്‍ക്ക് വേതനം ലഭിക്കാത്തത് ടൂര്‍ണമെന്റുമായി ബന്ധമില്ലെന്നും ഫിഫ പറഞ്ഞു. ജോലിക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതായുള്ള റിപ്പോര്‍ട്ട് വിശ്വസിക്കുന്നില്ല. ഒരുക്കങ്ങള്‍ മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും ഫിഫ വ്യക്തമാക്കി.

'ബൗള്‍ ചെയ്യുന്നുണ്ടോ, അതോ ബൗളറെ മാറ്റണോ?'; കുല്‍ദീപിന് ധോണിയുടെ താക്കീത്

Story first published: Wednesday, September 26, 2018, 15:09 [IST]
Other articles published on Sep 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+