ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവിന് താത്കാലിക ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ താക്കീത്. കളിക്കിടെ പന്തെറിയാനെത്തിയ കുല്‍ദീപ് ഫീല്‍ഡ് മാറ്റത്തിനായി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ധോണി ബൗളറോട് പന്തേറില്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന രീതിയില്‍ സംസാരിച്ചത്. ധോണിയുടെ നിര്‍ദ്ദേശം സ്റ്റമ്പ് മൈക്കില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു.
ഫീല്‍ഡ് മാറ്റത്തിനായി കുല്‍ദീപ് ധോണിയോട് ആവശ്യപ്പെട്ടത് ക്യാപ്റ്റന്‍ രസിച്ചിരുന്നില്ല. കുല്‍ദീപ് തുടര്‍ച്ചയായി ഫീല്‍ഡ് മാറ്റം ആവശ്യപ്പെട്ടതോടെ ധോണി പരിധിവിട്ട് ശബ്ദമുയര്‍ത്തേണ്ടിവന്നു. ഇതോടെ കുല്‍ദീപ് പന്തെറിയാനായി തയ്യാറെടുക്കുകയും ചെയ്തു. മികച്ച തുടക്കത്തിനുശേഷം അഫ്ഗാനെ കുറഞ്ഞ സ്കോറില്‍ ഒതുക്കിയത് കുല്‍ദീപിന്റെയും ജഡേജയുടെ മികച്ച ബൗളിങ്ങാണ്.
ഇരുനൂറാം തവണ ക്യാപ്റ്റന്‍ തൊപ്പിയണിഞ്ഞ് ധോണി മത്സരത്തിനിറങ്ങിയപ്പോള്‍ സമനിലയായിരുന്നു മത്സരഫലം. അനാവശ്യമായ രണ്ട് റണ്ണൗട്ടുകളും, അമ്പയര്‍മാരുടെ രണ്ട് തെറ്റായ തീരുമാനങ്ങളും ഇന്ത്യയ്ക്ക് വിനയായെന്ന് മത്സരശേഷം ധോണി പറഞ്ഞു. തോല്‍ക്കാതെ മത്സരം സമനിലയിലായതില്‍ ആശ്വാസമുണ്ട്. അഫ്ഗാനിസ്ഥാന് കളിക്കാര്‍ നന്നായാണ് കളിച്ചതെന്നും അവരുടെ ക്രിക്കറ്റ് മെച്ചപ്പെട്ടുവരികയാണെന്നും ധോണി പറഞ്ഞിരുന്നു.
ഇന്ത്യയെ വിറപ്പിച്ച ഷഹ്സാദ് വീണ്ടുമെത്തും, ഇന്ത്യയെ രസിപ്പിക്കാന്‍!! സൂപ്പര്‍ താരം ഐപിഎല്ലിലേക്ക്?