For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: നിര്‍ഭാഗ്യമേ... നിന്റെ പേരോ ഇക്വഡോര്‍, ഡച്ചിന് സമനിലപ്പൂട്ട്

ആറാം മിനുട്ടില്‍ കോഡി ഗാക്പോ നെതര്‍ലന്‍ഡ്സിനായി ലക്ഷ്യം കണ്ടപ്പോള്‍ 49ാം മിനുട്ടില്‍ എന്നെര്‍ വലന്‍സിയയാണ് ഇക്വഡോറിനായി വലകുലുക്കിയത്

1

ദോഹ: ഗ്രൂപ്പ് എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ 1-1 സമനിലയില്‍പ്പൂട്ടി ഇക്വഡോര്‍. ഇക്വഡോര്‍ ജയിക്കേണ്ട കളിയായിരുന്നെങ്കിലും ഭാഗ്യം തുണക്കാത്തതിനാല്‍ സമനിലയോടെ കളം വിടേണ്ടി വന്നു. ആറാം മിനുട്ടില്‍ കോഡി ഗാക്പോ നെതര്‍ലന്‍ഡ്സിനായി ലക്ഷ്യം കണ്ടപ്പോള്‍ 49ാം മിനുട്ടില്‍ എന്നെര്‍ വലന്‍സിയയാണ് ഇക്വഡോറിനായി വലകുലുക്കിയത്. രണ്ട് ടീമും ഓരോ പോയിന്റുകള്‍ പങ്കിട്ടു. നാല് പോയിന്റുമായി ഹോളണ്ട് തലപ്പത്ത് നില്‍ക്കുമ്പോള്‍ തുല്യപോയിന്റുമായി ഇക്വഡോര്‍ രണ്ടാം സ്ഥാനത്തുമുണ്ട്.

ഇക്വഡോറിനെ ഭാഗ്യം തുണച്ചില്ല

ആദ്യ പകുതിയില്‍ കണക്കുകളിലെ മുന്‍തൂക്കം ഇക്വഡോറിനായിരുന്നു. 51 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഇക്വഡോര്‍ ഒന്നിനെതിരേ നാല് ഗോളും നേടി. എന്നാല്‍ ഭാഗ്യം ഇക്വഡോറിനെ തുണച്ചില്ല. 11ാം മിനുട്ടില്‍ പ്രെസിയാഡോ ക്രോസ് ചെയ്ത് നല്‍കിയ പന്ത് പിയെറോ ഹിന്‍കാപി ഹെഡ് ചെയ്ത് എന്നെര്‍ വലന്‍സിയക്ക് നല്‍കി. വലന്‍സിയയുടെ ഹാഫ് വോളി നഥാന്‍ ആകെ ഹെഡ് ചെയ്ത് അകറ്റി. 24, 28 മിനുട്ടുകളിലെ ഇക്വഡോര്‍ മുന്നേറ്റവും ലക്ഷ്യത്തിലേക്കെത്തും മുന്നെ ഡെച്ച് പ്രതിരോധം തകര്‍ത്തു. 32ാം മിനുട്ടില്‍ നെതര്‍ലന്‍ഡ്‌സ് ഞെട്ടി. എന്നെര്‍ വലന്‍സിയയുടെ തകര്‍പ്പന്‍ ഷോട്ട് ഗോളെന്നുറപ്പിച്ചിരുന്നെങ്കിലും ഹോളണ്ട് ഗോള്‍കീപ്പര്‍ ആന്‍ഡ്രിസ് നൊപ്പോര്‍ട്ട് തകര്‍പ്പന്‍ സേവിലൂടെ രക്ഷകനായി.

ആറാം മിനുട്ടില്‍ വലകുലുക്കി ഡച്ച് നിര

മത്സരത്തിന്റെ ഗതി മനസിലാക്കാന്‍ ഇക്വഡോറിന് അവസരം നല്‍കുന്നതിന് മുമ്പെ ഹോളണ്ട് അക്കൗണ്ട് തുറന്നു. ആറാം മിനുട്ടില്‍ കോഡി ഗാക്‌പോയാണ് ലക്ഷ്യം കണ്ടത്. ഡേവി ക്ലാസന്‍ നല്‍കിയ പാസില്‍ തകര്‍പ്പന്‍ ഇടം കാല്‍ ഷോട്ടോടെ ഗാക്‌പോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതിന് ശേഷം ഹോളണ്ടിന്റെ പ്രധാന പണി പ്രതിരോധമായിരുന്നു. ആദ്യ പകുതിയില്‍ ആക്രമണത്തില്‍ ഒരുപടി മുന്നില്‍ ഇക്വഡോറായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത് ഇക്വഡോറിന് ലഭിച്ച കോര്‍ണര്‍കിക്കിലൂടെ പെര്‍വിസ് എസ്തൂപ് വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയിലൂടെ ഗോള്‍ നിഷേധിക്കപ്പെട്ടു. ജാക്ക്‌സണ്‍ പൊറോസോ ഓഫ്‌സൈഡായതാണ് ഗോള്‍ നിഷേധിക്കപ്പെടാനുള്ള കാരണം.

1

ഹോളണ്ട് ഗോളിയുടെ പിഴവില്‍ ഇക്വഡോര്‍ ഒപ്പം

49ാം മിനുട്ടില്‍ ഇക്വഡോര്‍ ഡച്ച് നിരയെ ഞെട്ടിച്ച് സമനില നേടി. ഡച്ച് നിരയുടെ പ്രതിരോധപ്പിഴവിലൂടെ ലഭിച്ച പന്തുമായി മുന്നേറിയ എസ്റ്റുപിയന്റെ ഷോട്ട് ഗോള്‍കീപ്പര്‍ നൊപ്പേര്‍ട്ട് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത് വന്ന പന്ത് പിന്നാലെയെത്തിയ എന്നെര്‍ വലന്‍സിയ വലിയിലേക്ക് തട്ടിയിട്ടു. ആദ്യ പകുതിയിലെ അധ്വാനത്തിന്റെ ഫലം രണ്ടാം പകുതിയുടെ തുടക്കം തന്നെ ഇക്വഡോറിന് ലഭിച്ചു. 58ാം മിനുട്ടില്‍ റീബൗണ്ട് ചെയ്‌തെത്തിയ പന്തിനെ ഇക്വഡോറിന്റെ ഗോണ്‍സാലോ പ്ലാറ്റ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ക്രോസ്ബാറില്‍ തട്ടി പുറത്തുപോയി.

ആക്രമണം വിടാതെ ഇക്വഡോര്‍

രണ്ടാം പകുതിയിലും ആക്രമണം വിടാതെയാണ് ഇക്വഡോര്‍ കളിച്ചത്. ഒന്നിനെതിരേ 9 തവണയാണ് ഹോളണ്ട് ഗോള്‍മുഖത്തേക്ക് ഇക്വഡോര്‍ പന്തെത്തിച്ചത്. എന്നാല്‍ ഇതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതിനെ നിര്‍ഭാഗ്യമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവു. പന്തടക്കത്തില്‍ ഡെച്ച് നിര മുന്നിട്ട് നിന്നപ്പോഴും വിറപ്പിക്കുന്ന ഫുട്‌ബോള്‍ കാഴ്ചവെച്ച് കൈയടി നേടാന്‍ ഇക്വഡോറിനായി.

റെക്കോഡിട്ട് വലന്‍സിയ

ലോകകപ്പില്‍ ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തിനായി തുടര്‍ച്ചയായി ആറ് ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ഇക്വഡോറിന്റെ വലന്‍സിയക്ക് സ്വന്തം. 2014ലെ ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേയും ഹോണ്ടുറാസിനെതിരേയും വലകുലുക്കിയ വലന്‍സിയ ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഖത്തറിനെതിരേ ഇരട്ട ഗോളുകളും നേടിയിരുന്നു. ലോകകപ്പില്‍ ഒരു രാജ്യത്തിനായി തുടര്‍ച്ചയായി ആറ് ഗോള്‍ നേടുന്ന നാലാമത്തെ താരമാണ് വലന്‍സിയ. യുസേബിയോ, പൗളോ റോസ്സി, ഒലെഗ് സലെങ്കോ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.

1

ആതിഥേയര്‍ ജയമില്ലാതെ പുറത്ത്

ഗ്രൂപ്പ് എയില്‍ ജയം നേടാനാവാതെ ആതിഥേയരായ ഖത്തര്‍ പുറത്തായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് 2-0ന് തോറ്റ ഖത്തര്‍ സെനഗലിനോട് 3-1ന് തോറ്റാണ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. ഖത്തര്‍ പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്താണ് സെനഗലിന്റെ ജയം. 41ാം മിനുട്ടില്‍ ഖത്തര്‍ ബോക്‌സിലേക്കിയ പന്തിനെ പ്രതിരോധിക്കുന്നതില്‍ ഖൗഖിക്ക് പിഴന് പറ്റിയപ്പോള്‍ ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് ബൗലെ ദിയയുടെ ഷോട്ട് ഖത്തര്‍ ഗോളി മിഷാല്‍ ബെര്‍ഷാമിനെ മറികടന്ന് വലയില്‍. രണ്ടാം പകുതിയുടെ തുടക്കം തന്നെ ഫമാറാ ദീദിയുവിലൂടെ സെനഗല്‍ രണ്ടാം ഗോള്‍ നേടിയപ്പോള്‍ 84ാം മിനുട്ടില്‍ ബാംബ ദിയങ്ങാണ് സെനഗലിനായി മൂന്നാം ഗോള്‍ നേടിയത്. 78ാം മിനുട്ടില്‍ മുഹമ്മദ് മുന്‍താരിയിലൂടെയാണ് ഖത്തര്‍ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ചരിത്രമെഴുതി മുന്‍താരി

ആതിഥേയരെന്ന നിലയില്‍ ലോകകപ്പില്‍ പന്ത് തട്ടാന്‍ അവസരം ലഭിച്ച ടീമാണ് ഖത്തര്‍. ലോകകപ്പിലെ രണ്ട് മത്സരവും തോറ്റെങ്കിലും ലോകകപ്പ് ഫുട്‌ബോളിലെ ഖത്തറിന്റെ ആദ്യ ഗോളെന്ന റെക്കോഡ് മുഹമ്മദ് മുന്‍താരി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഇസ്മായില്‍ മുഹമ്മദ് നല്‍കിയ ക്രോസ് ഏറ്റുവാങ്ങി മുന്‍താരി ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് തൊടുത്ത ഹെഡര്‍ ഗോള്‍പോസ്റ്റിലേക്ക് പറന്നിറങ്ങി. ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഗോളിന്റെ ഉടമയായി ഇതോടെ മുന്‍താരി മാറി.

Story first published: Friday, November 25, 2022, 23:48 [IST]
Other articles published on Nov 25, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+