വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: മെസ്സി ഹീറോയല്ല, വില്ലനായി!! പെനല്‍റ്റി പാഴാക്കി... അര്‍ജന്റീനയ്ക്ക് സമനില മാത്രം

കളി 1-1നു സമനിലയില്‍ പിരിഞ്ഞു

മോസ്‌കോ: കിരീടഫേവറിറ്റുകളിലൊന്നും ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുമായ അര്‍ജന്റീനയ്ക്കു ലോകകപ്പില്‍ നിരാശാജനകമായ സമനിലയോടെ തുടക്കം. യൂറോപ്പില്‍ കുഞ്ഞന്‍ ടീമായ ഐസ്‌ലാന്‍ഡാണ് അര്‍ജന്റീനയെ 1-1നു പിടിച്ചുകെട്ടിയത്. മല്‍സരത്തിലുടനീളം അര്‍ജന്റീന ആധിപത്യം പുലര്‍ത്തിയെങ്കിലും ഐസ്‌ലാന്‍ഡിന്റെ പ്രതിരോധാത്മക ശൈലിക്കു മുന്നില്‍ മറുപടിയുണ്ടായിരുന്നില്ല.

1

ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി പെനല്‍റ്റി പാഴാക്കിയാണ് അര്‍ജന്റീനയ്ക്ക് അര്‍ഹിച്ച ജയം നിഷേധിച്ചത്. 64ാം മിനിറ്റിലാണ് ടീമിന്റെ ഹീറോയാവാന്‍ ലഭിച്ച അവസരം പാഴാക്കി മെസ്സി വില്ലനായി മാറിയത്. സെര്‍ജിയോ അഗ്വോറോയുടെ ഗോളില്‍ 19ാം മിനിറ്റില്‍ അര്‍ജന്റീനയാണ് കളിയില്‍ ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 23ാം മിനിറ്റില്‍ അല്‍ഫ്രെയോ ഫിന്‍ബൊഗാസന്റെ ഗോള്‍ ഐസ്‌ലാന്‍ഡിന് സമനില സമ്മാനിക്കുകയായിരുന്നു.

Jun 16, 2018, 8:25 pm IST

അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക്. കളിയിലെ അവസാന അവസരം. മെസ്സിയുടെ ഫ്രീകിക്ക് പ്രതിരോധത്തില്‍ തട്ടി വിഫലമായി. ഇതോടെ റഫറിയുടെ ഫൈനല്‍ വിസില്‍. അര്‍ജന്റീനയെ പിടിച്ചുകെട്ടി ഐസ്‌ലാന്‍ഡ് ലോകകകപ്പിലെ ആദ്യ ഷോക്കിന് തുടക്കമിട്ടു.

Jun 16, 2018, 8:23 pm IST

കളി അധികസമയത്തേക്ക്. ഇഞ്ചുറി ടൈമായി ലഭിച്ചത് അഞ്ച് മിനിറ്റ് മെസ്സിക്ക് വിജയഗോള്‍ നേടാന്‍ സുവര്‍ണാവസരം. ബോക്‌സിനുള്ളില്‍ നിന്ന് മെസ്സിയുടെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക് പറന്നു.

Jun 16, 2018, 8:19 pm IST

88ാം മിനിറ്റില്‍ ലോങ്‌റേഞ്ചറിലൂടെ ഗോള്‍ നേടാനുള്ള മഷെറാനോയുടെ ശ്രമം ഐസ്‌ലാന്‍ഡ് ഗോളിയടെ കൈകളിലൊതുങ്ങി.

Jun 16, 2018, 8:15 pm IST

85ാം മിനിറ്റില്‍ ലീഡ് നേടാന്‍ അര്‍ജന്റീനയുടെ അറ്റകൈ പ്രയോഗം. മെസയെ പിന്‍വലിച്ച് പകരം ഗോണ്‍സാലോ ഹിഗ്വയ്‌നിനെ ഇറക്കി.

Jun 16, 2018, 8:12 pm IST

78ാം മിനിറ്റില്‍ പവോന്‍ ബോക്‌സിനുള്ളില്‍ വീണു. പെനല്‍റ്റിക്കു വേണ്ടി അര്‍ജന്റീന താരങ്ങള്‍ വാദിക്കുന്നു. എന്നാല്‍ റഫറി പെനല്‍റ്റി നല്‍കിയില്ല. 80ാം മിനിറ്റില്‍ മെസ്സിക്ക് നല്ലൊരു അവസരം. ബോക്‌സിന് തൊട്ടരികില്‍ നിന്നും മെസ്സിയുതിര്‍ത്ത ഗ്രൗണ്ട് ഷോട്ട് ഇടത് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയി.

Jun 16, 2018, 8:09 pm IST

അര്‍ജന്‍റീനയെ പിടിച്ചു നിര്‍ത്തുന്നതില്‍ ഐസ് ലാന്‍ഡ് വിജയിക്കുന്നു

Jun 16, 2018, 8:03 pm IST

ഐസ്‌ലാന്‍ഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കിയതോടെ ലീഡ് നേടാനുള്ള അര്‍ജന്റീനയുടെ ശ്രമങ്ങളെല്ലാം വിഫലമാവുന്നു. 73ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കു ഫ്രീകിക്ക്. മെസ്സിയുടെ ഫ്രീകിക്ക് ഐസ്‌ലാന്‍ഡ് പ്രതിരോധത്തില്‍ തട്ടി വിഫലമായി.

Jun 16, 2018, 7:53 pm IST

64ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് പെനല്‍റ്റി. എന്നാല്‍ മെസ്സിയുടെ പെനല്‍റ്റി ഗോളി തടുത്തിട്ടു.

Jun 16, 2018, 7:45 pm IST

രണ്ടാംപകുതി തുടങ്ങി. ഒന്നാംപകുതിയെ അപേക്ഷിച്ച് അര്‍ജന്റീന കൂടുതല്‍ സമയം പന്ത്് കൈവശം വച്ച് കളിക്കാനാണ് ശ്രമിച്ചത്. പാസിങ് ഗെയിമിലൂടെ ഐസ്‌ലാന്‍ഡ് ഗോള്‍മുഖത്ത് അര്‍ജന്റീന വല നെയ്യുന്നതാണ് കാണുന്നത്. പക്ഷെ പന്ത ബോക്‌സിനുള്ളില്‍ കടക്കാന്‍ അനുവദിക്കാതെ ഐസ്‌ലാന്‍ഡ് കോട്ട കെട്ടി. 54ം മിനിറ്റില്‍ ലൂക്കാസ് ബിലിയക്കു പകരം അര്‍ജന്റീന എവര്‍ ബനേഗയെ ഇറക്കി. കളിയില്‍ അര്‍ജന്റീനയുടെ ആദ്യ സബ്സ്റ്റിറ്റിയൂഷനാണിത്.

Jun 16, 2018, 7:34 pm IST

രണ്ടാം പകുതി ആരംഭിക്കുന്നു. അര്‍ജന്‍റീന 1 ഐസ് ലാന്‍ഡ് 1

Jun 16, 2018, 6:48 pm IST

ഒമ്പതാം മിനിറ്റില്‍ ഐസ്‌ലാന്‍ഡിനു ലീഡ് നേടാന്‍ സുവര്‍ണാവസരം. എന്നാല്‍ ബ്യാന്‍സന്റെ ഗ്രൗണ്ട് ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തുപോയി

Jun 16, 2018, 6:39 pm IST

കിക്കെടുത്തത് സൂപ്പര്‍ താരം ലയല്‍ മെസ്സി. മെസ്സയിയുടെ കിക്കില്‍ ഒട്ടാമെന്‍ഡിയുടെ ഗോള്‍ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്.

Jun 16, 2018, 6:34 pm IST

അര്‍ജന്റീനയുടെ മുന്നേറ്റത്തോടെ മല്‍സരം തുടങ്ങി, മൂന്നാം മിനിറ്റില്‍ റഫറി അര്‍ജന്റീനയ്ക്ക് അനുകൂലമായി ആദ്യ ഫ്രീകിക്ക് നല്‍കി.

Jun 16, 2018, 6:32 pm IST

അര്‍ജന്റീനയുടെ ആദ്യ മല്‍സരം

പ്ലെയിങ് ഇലവന്‍

അര്‍ജന്റീന (4-2-3-1): കബാല്ലെറോ, സാല്‍വിയോ, ഒട്ടാമെന്‍ഡി, റോഹോ, ടാഗ്ലിയാഫിക്കോ, ബിലിയ, മഷെറാനോ, മെസ്സ, മെസ്സി, ഡിമരിയ, അഗ്വേറോ.

ഐസ്‌ലാന്‍ഡ് (4-4-2)- ഹല്‍ഡോര്‍സന്‍, സെവാര്‍സന്‍, അര്‍നാസന്‍, സിഗ്യുര്‍സന്‍, മാഗ്നസന്‍, ഗുഡ്മുണ്ട്‌സന്‍, ഹാല്‍ഫ്രെഡ്‌സന്‍, ഗണ്ണാര്‍സന്‍, സിഗ്യുര്‍സന്‍, ജാര്‍നന്‍സന്‍, ഫിന്‍ബോഗസന്‍.

Story first published: Saturday, June 16, 2018, 20:44 [IST]
Other articles published on Jun 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X