Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീ ക്വാര്‍ട്ടറില്‍ ആര്‍ക്കൊക്കെ പണികിട്ടും?

റിയോ ഡി ജെനീറോ: വെറും എട്ട് ടീമുകളായി സോക്കര്‍ ലോകം ചുരുങ്ങിക്കഴിഞ്ഞു. എട്ട് കളികള്‍ കൂടി മാത്രമേ ഈ ലോകകപ്പില്‍ ബാക്കിയുള്ളൂ. ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങള്‍ നാളെ തുടങ്ങുമ്പോള്‍ കണ്ണുകളെല്ലാം ഈ എട്ടുടീമുകളില്‍. ആര്‍ക്കും ജയിക്കാം, ആര്‍ക്കും പുറത്തും പോകാം.

ആതിഥേയരായ ബ്രസീലും ഫേവറിറ്റുകളായ ഹോളണ്ടും ജര്‍മനിയും ഫാന്‍സിന്റെ ടീമായ അര്‍ജന്റീനയും എല്ലാം ക്വാര്‍ട്ടറിലുണ്ട്. കരുത്തരായ ജര്‍മനിയും ഫ്രാന്‍സും തമ്മിലുള്ള ഏറ്റുമുട്ടലോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ തുടങ്ങുക. ശനിയാഴ്ച രാത്രി 9.30 നാണ് കളി. രാത്രി ഒന്നരയ്ക്ക് ബ്രസീല്‍ കൊളംബിയയ്‌ക്കെതിരെ ബൂട്ടുകെട്ടും.

ബ്രസീല്‍ ലോകകപ്പില്‍ ബാക്കിയായ എട്ട് ടീമുകളെക്കുറിച്ച്

ആതിഥേയര്‍ ഇവിടെയുണ്ട്

ആതിഥേയര്‍ ഇവിടെയുണ്ട്

കളിച്ചും കളിപ്പിച്ചും ബ്രസീല്‍ ഈ ലോകകപ്പ് ആഘോഷിക്കുകയാണ്. അപ്രതീക്ഷിത ഫലങ്ങള്‍ തരാന്‍ കഴിവുള്ള കൊളംബിയയ്‌ക്കെതിരെയാണ് സ്‌കൊളാരിയുടെ കുട്ടികള്‍ ക്വാര്‍ട്ടറില്‍ ഇറങ്ങുന്നത്. ഗ്രൂപ്പില്‍ രണ്ട് കളികളും പ്രീ ക്വാര്‍ട്ടറില്‍ ചിലിക്കെതിരായ ഷൂട്ടൗട്ട് വിജയവുമാണ് ബ്രസീലിന്റെ അക്കൗണ്ടില്‍. ചിലിയും മെക്‌സിക്കോയും ചെറുതായി ഒന്ന് വിറപ്പിച്ചുവിട്ടിട്ടുണ്ട് ബ്രസീലിനെ. ബാക്കി കളത്തില്‍

ഇത്തവണയെങ്കിലും അര്‍ജന്റീന?

ഇത്തവണയെങ്കിലും അര്‍ജന്റീന?

ആരാധകരാണ് അര്‍ജന്റീനയ്ക്ക് എല്ലാം. ഒരു ലോകകപ്പ് കിട്ടിയിട്ട് 28 വര്‍ഷമായി. ക്വാര്‍ട്ടറും കടന്ന് മെസ്സിയും കൂട്ടരും കപ്പടിക്കണേ എന്ന പ്രാര്‍ഥനയിലാണ് ഫാന്‍സ്. ഇതുവരെ തോല്‍ക്കാതെ, സമനില വഴങ്ങാതെ അര്‍ജന്റീന കുതിക്കുകയാണ്. താരതമ്യേന ദുര്‍ബലരായ ബെല്‍ജിയമാണ് അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടറില്‍ കിട്ടിയിരിക്കുന്നത്.

ജര്‍മനിക്കൊര് കപ്പ്

ജര്‍മനിക്കൊര് കപ്പ്

ഷുവര്‍ബെറ്റ് എന്ന് പറയാന്‍ പറ്റില്ലെങ്കിലും പ്രകടന സ്ഥിരതയുടെ കാര്യത്തില്‍ ജര്‍മനിക്കൊപ്പമെത്താന്‍ ആര്‍ക്കും കഴിയില്ല. കഴിഞ്ഞ ഏതാനും ലോകകപ്പുകളില്‍ സെമി ക്കപ്പുറം കടന്ന എത്തിയ ജര്‍മന്‍ പടയ്ക്ക് ഇത്തവണയെങ്കിലും കപ്പില്‍ മുത്തമിടാന്‍ പറ്റുമോ. ഫ്രാന്‍സാണ് ക്വാര്‍ട്ടറില്‍ ജര്‍മനിക്ക് വെല്ലുവിളി.

ഹോളണ്ടോ കോസ്റ്റാറിക്കയോ

ഹോളണ്ടോ കോസ്റ്റാറിക്കയോ

പ്രീ ക്വാര്‍ട്ടറിലെ പെനല്‍റ്റി വിവാദം ഗ്ലാമര്‍ കുറച്ചെങ്കിലും ഈ ലോകകപ്പിലെ ടീമാണ് ഹോളണ്ട്. അത്രയ്ക്ക് ആധികാരികമായാണ് അവര്‍ ജയിച്ചുപോകുന്നത്. പക്ഷേ ഈ ലോകകപ്പിലെ അത്ഭുത ടീമായ കോസ്റ്റാറിക്കയാണ് ഹോളണ്ടിന്റെ എതിരാളികള്‍. ഗ്രൂപ്പില്‍ മൂന്നില്‍ മൂന്ന് ജയവും നേടിയാണ് ഓറഞ്ച് പടയുടെ വരവ്.

ഫ്രാന്‍സ് എന്തുചെയ്യും

ഫ്രാന്‍സ് എന്തുചെയ്യും

ഗ്രൂപ്പ് കളികളിലെ മൂന്നില്‍ രണ്ട് വിജയം. നൈജീരിയയെ രണ്ട് ഗോളിന് പ്രീ ക്വാര്‍ട്ടറില്‍ കീഴടക്കി. റിബറിയില്ലാത്ത ക്ഷീണം മറന്ന് ഫ്രഞ്ച് ടീം കുതിക്കുകയാണ്. കരുത്തരായ ജര്‍മനിയാണ് പക്ഷേ ക്വാര്‍ട്ടറില്‍ എതിരാളികള്‍. എന്തും സംഭവിക്കാവുന്ന കളിയാണിത്.

Story first published: Thursday, July 3, 2014, 11:59 [IST]
Other articles published on Jul 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+