For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വനിതാ ലോകകപ്പ്: നോക്കൗട്ടില്‍ നേര്‍ക്കുനേര്‍ ആരൊക്കെ? അറിയാനുള്ളത് നാല് ടീമുകളെ കൂടി

പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ പോരാട്ടം നോക്കൗട്ട് റൗണ്ടിലേക്കടുക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു റൗണ്ട് മത്സരം മാത്രം ബാക്കി നില്‍ക്കേ 12 ടീമുകള്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിക്കഴിഞ്ഞു. ഇനി അറിയാനുള്ളത് നാല് ടീമുകളെ കൂടി.

womens-world-cup

കഴിഞ്ഞദിവസം ചൈന, സ്‌പെയിന്‍, നോര്‍വേ ടീമുകള്‍ കൂടി അവസാന പതിനാറില്‍ ഇടംപിടിച്ചു. ചൈനയും സ്‌പെയിനും ഗോള്‍രഹിത സമനിലപാലിച്ച് തുല്യ പോയിന്റുമായാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്ത് ജര്‍മനി ഒന്നാംസ്ഥാനക്കാരായി. മൂന്ന് കളികളും ജയിച്ച ജര്‍മനിക്ക് ഒന്‍പത് പോയിന്റാണുള്ളത്. ഒന്നുവീതം ജയവും സമനിലയും തോല്‍വിയും നേടിയ സ്‌പെയിനും ചൈനയും നാല് പോയിന്റുമായാണ് മുന്നേറിയത്. മൂന്ന് കളികളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക അവസാന സ്ഥാനക്കാരാണ്. ഇതോടെ ആദ്യ ലോകകപ്പിനെത്തിയ ദക്ഷിണാഫ്രിക്ക ഒരു ജയം പോലും നേടാനാകാതെ നാട്ടിലേക്ക് മടങ്ങും.

14-ാം മിനിറ്റില്‍ മെലാനി ലൂപള്‍സാണ് ജര്‍മനിക്ക് ലീഡ് നല്‍കിയത്. 29-ാം മിനിറ്റില്‍ സറ ഡബ്രിറ്റ്‌സ് ലീഡുയര്‍ത്തി. 40-ാം മിനിറ്റില്‍ അലക്‌സാണ്‍ഡ്ര പോപ്പും 58-ാം മിനിറ്റില്‍ ലിന മഗ്യുലും ലക്ഷ്യംകണ്ടു.

ഗ്രൂപ്പ് എയില്‍ ആഫ്രിക്കന്‍ ടീം നൈജീരിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ഫ്രാന്‍സ് ഗ്രൂപ്പ് ജേതാക്കളായി. 79-ാം മിനിറ്റില്‍ വെന്‍ഡി റെനാര്‍ഡാണ് വിജയഗോളിനുടമയായത്. ഈ ലോകകപ്പിലെ റെനാര്‍ഡിന്റെ മൂന്നാം ഗോളാണിത്. മൂന്ന് കളികളും ജയിച്ച ഫ്രാന്‍സിന് ഒന്‍പത് പോയിന്റാണുള്ളത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിക്കുന്നത്.

ദക്ഷിണ കൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി നോര്‍വേ പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ട് ജയവും ഒരു തോല്‍വിയും നേടിയ നോര്‍വേയ്ക്ക് ആറ് പോയിന്റാണുള്ളത്.

18-ന് ഗ്രൂപ്പ് സിയില്‍ ഇറ്റലിയും ബ്രസീലും ഏറ്റുമുട്ടും. ജമൈക്ക ഓസ്‌ട്രേലിയയെ നേരിടും. രണ്ട കളികള്‍ ജയിച്ച ഇറ്റലി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയതാണ്. ബ്രസീലിനും ഓസ്‌ട്രേലിയക്കും മുന്ന് പോയിന്റ് വീതമാണുള്ളത്. രണ്ട് കളികളും തോറ്റ ജമൈക്കയ്ക്ക് പോയിന്റില്ല.

Story first published: Tuesday, June 18, 2019, 9:32 [IST]
Other articles published on Jun 18, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+