Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റലിയും ഹോളണ്ടും മുന്നോട്ട്; വനിതാ ലോകകപ്പില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടം

പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ നോക്കൗട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. ഇറ്റലിയും ഹോളണ്ടുമാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയ അവസാന ടീമുകള്‍. ചൈനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇറ്റലി അവസാനെ എട്ടില്‍ സ്ഥാനം ഉറപ്പാക്കിയത്. ജപ്പാനെ ഒന്നിനെതിര രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് ഹോളണ്ട് ആദ്യ ലോകകപ്പ് ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.

italy-holland

ഇരട്ടഗോള്‍ നേടിയ ലിയെക് മാര്‍ട്ടെന്‍സാണ് ഹോളണ്ടിന്റെ വിജയശില്‍പി. 17-ാം മിനിറ്റിലാണ് ഏഷ്യന്‍ ശക്തികളെ ഞെട്ടിച്ച് മാര്‍ട്ടെന്‍സ് ആദ്യ ഗോള്‍ തൊടുത്തത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് 43-ാം മിനിറ്റില്‍ യു ഹസെഗാവയിലൂടെ ജപ്പാന്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയിലും തുല്യശക്തികളുടെ പോരാട്ടമായിരുന്നു കണ്ടത്. ഫൈനല്‍ വിസിലിനു തൊട്ടുമുന്‍പ് പെനാല്‍റ്റി സ്‌പോട്ട് കിക്കിലൂടെ മാര്‍ട്ടെന്‍സ് ഹോളണ്ടിന് ജയം സമ്മാനിച്ചു.

രണ്ടാമത്തെ മാത്രം ലോകകപ്പ് കളിക്കുന്ന ഹോളണ്ട് കഴിഞ്ഞ ലോകകപ്പില്‍ ജപ്പാനോട് തോറ്റാണ് നോക്കൗട്ട് റൗണ്ടില്‍ പുറത്തായത്. ഫൈനലില്‍ അമേരിക്കയ്ക്കു മുന്നിലാണ് ജപ്പാന്റെ കുതിപ്പ് അവസാനിച്ചത്. എന്നാല്‍ ഇത്തവണ നോക്കൗട്ടില്‍ ജപ്പാനെ പുറത്താക്കിയത് ഹോളണ്ടിന് മധുരപ്രതികാരവുമായി.

ഇന്ത്യ വിചാരിച്ചാല്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് പുറത്ത്; പകരമെത്തുന്നത് ഒരു ഏഷ്യന്‍ ടീം, ഇനി തീപാറും മത്സരങ്ങള്‍
ചൈനയ്‌ക്കെതിരെ 15-ാം മിനിറ്റില്‍ തന്നെ ഇറ്റലി ലീഡ് നേടി. വാലെന്റിന ഗിയാസിന്റ്ിയാണ് വലകുലുക്കിയത്. 49-ാം മിനിറ്റില്‍ ഓറോറ ഗല്ലി ഇറ്റലിയുടെ രണ്ടാം ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ 28-ന് നോര്‍വേ ഇംഗ്ലണ്ടിനെയും ഫ്രാന്‍സ് അമേരിക്കയെയും നേരിടും. 29-ന് ഇറ്റലി ഹോളണ്ടുമായും ജര്‍മനി സ്വീഡനുമായും ഏറ്റുമുട്ടും.

Story first published: Wednesday, June 26, 2019, 10:34 [IST]
Other articles published on Jun 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+