Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ വിചാരിച്ചാല്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് പുറത്ത്; പകരമെത്തുന്നത് ഒരു ഏഷ്യന്‍ ടീം, ഇനി തീപാറും മത്സരങ്ങള്‍

ലണ്ടന്‍: ഏകദിന ലോകകപ്പില്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തി ഇംഗ്ലണ്ട് ടീം പുറത്തേക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക മത്സരം തോറ്റതോടെയാണ് ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ ദുര്‍ബലമായത്. ഏഴു കളികളില്‍നിന്നും എട്ടു പോയന്റ് മാത്രമുള്ള ഇംഗ്ലണ്ടിന് ശേഷിക്കുന്ന രണ്ട് മത്സരവും ജയിച്ചാല്‍ മാത്രമേ സെമി ഉറപ്പിക്കാന്‍ കഴിയുകയുള്ളൂ.

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഇന്ത്യ, ന്യൂസിലഡ് ടീമുകളോടാണ് ഇംഗ്ലണ്ടിന് ഇനി മത്സരങ്ങളുള്ളത്. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ കാലിടറിയാല്‍ മറ്റൊരു ടീമിന് ലോകകപ്പ് സെമിയിലേക്ക് ടിക്കറ്റ് ലഭിക്കും. അതേസമയം ഇംഗ്ലണ്ടിനെതിരായ ജയത്തോടെ ഓസ്‌ട്രേലിയ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി മാറിക്കഴിഞ്ഞു. ന്യൂസിലന്‍ഡും ഇന്ത്യയുമായിരിക്കും സെമിയിലെത്തുന്ന മറ്റു രണ്ടു ടീമുകള്‍.

ഇംഗ്ലണ്ട് പുറത്തേക്ക്

ഇംഗ്ലണ്ട് പുറത്തേക്ക്

ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ട് ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ കപ്പ് ഉറപ്പിച്ചവരാണ്. ആധികാരികമായി കളിച്ചുകൊണ്ടിരുന്ന ഇംഗ്ലണ്ടിന് ലോകകപ്പില്‍ കാര്യങ്ങളെല്ലാം തകിടംമറിഞ്ഞു. പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. ഓപ്പണര്‍ ജേസണ്‍ റോയിക്ക് പരിക്കേറ്റതും ടീമിന്റെ ജയത്തെ കാര്യമായി ബാധിച്ചു. ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ മോശം ക്രിക്കറ്റാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്.

ഇംഗ്ലണ്ടിന് പകരം ആരെത്തും

ഇംഗ്ലണ്ടിന് പകരം ആരെത്തും

ഇംഗ്ലണ്ട് പുറത്തായാല്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളിലൊന്ന് സെമിയിലെത്തും. ഇംഗ്ലണ്ട് തോല്‍ക്കുന്നതിനോടൊപ്പം ശേഷിക്കുന്ന മത്സരങ്ങളിലെ ജയവും ഇവര്‍ക്ക് അനിവാര്യമാണ്. സൗത്ത് ആഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇന്ത്യ ടീമുകളാണ് ശ്രീലങ്കയുടെ എതിരാളികള്‍. പാക്കിസ്ഥാനാകട്ടെ ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരും. ബംഗ്ലാദേശിന് ഇന്ത്യ, പാക്കിസ്ഥാന്‍ ടീമുകളാണ് എതിരാളികള്‍.

ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും

ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും

അഞ്ച് മത്സരങ്ങളില്‍ നിന്നും 9 പോയന്റുള്ള ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യ സെമിയിലെത്തും. നിലവിലെ ഫോമില്‍ ഇന്ത്യയ്ക്ക് സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, ഓരോ ചെറിയ പിഴവിനും കനത്ത വിലയായിരിക്കും ടീമുകളെ കാത്തിരിക്കുക.


Story first published: Wednesday, June 26, 2019, 10:17 [IST]
Other articles published on Jun 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+