ഫിഫ വനിതാ ലോകകപ്പ്: പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് അമേരിക്ക, സ്വീഡന്‍, ജപ്പാന്‍
പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ അമേരിക്കയും സ്വീഡനും ജപ്പാനും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ടൂര്‍ണമെന്റിലെ 24 ടീമുകളും രണ്ട് കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് ഏതാണ്ട് പൂര്‍ത്തിയായി. ഗ്രൂപ്പ് എഫില്‍ തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ നേടിയാണ് സ്വീഡനും അമേരിക്കയും അവസാന പതിനാറില്‍ ഇടം പിടിച്ചത്.
Congrats, @USWNT! 🇺🇸
— FIFA Women's World Cup (@FIFAWWC) June 16, 2019
See you in the Round of 16!#FIFAWWC pic.twitter.com/OOLeXV0XOd
അമേരിക്കയുടെ ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ നാല് പോയിന്റുള്ള ജപ്പാനും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി. ആറ് പോയിന്റുള്ള ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ഡിയില്‍നിന്ന് മുന്നേറിയ മറ്റൊരു ടീം. അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റാലും ജപ്പാന് മുന്നേറാനാകും. ഒരു പോയിന്റ് മാത്രമുള്ള അര്‍ജന്റീനയും പോയിന്റില്ലാത്ത സ്‌കോട്ട്‌ലന്‍ഡുമാണ് ഗ്രൂപ്പ് ഡിയിടെ മറ്റ് ടീമുകള്‍.

തായ്‌ലന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്വീഡന്റെ മുന്നേറ്റം. മികച്ച പോരാട്ടം കാഴ്ചവെച്ചുതന്നെയാണ് തായ്‌ലന്‍ഡ് കരുത്തരായ സ്വീഡനുമുന്നില്‍ കീഴടങ്ങിയത്. കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ സ്വീഡന്‍ ലീഡ് നേടി. ലിന്‍ഡ സെംബ്രന്റാണ് ഗോള്‍ നേടിയത്. 19-ാം മിനിറ്റില്‍ കൊസവരെ അസ്‌ലാനി ലീഡുയര്‍ത്തി. 42-ാം മിനിറ്റില്‍ ഫ്രിഡലിന റോള്‍ഫോയും 81-ാം മിനിറ്റില്‍ ലിന ഹുര്‍ട്ടിഗും തായ് വല ചലിപ്പിച്ചു. ഇഞ്ചുറി ടൈമില്‍ കന്‍ജന സുങ്‌ഗോന്‍ തായ്‌ലന്റിന്റെ ആശ്വാസഗോള്‍ നേടി. തൊട്ടുപിന്നാലെ എലിന്‍ റുബെന്‍സന്‍ സ്വീഡന്റെ അഞ്ചാം ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു.
ചിലെയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക കുതിച്ചത്. ഇരട്ട ഗോള്‍ നേടിയ കാര്‍ലി ലോയ്ഡാണ് അമേരിക്കന്‍ വിജയത്തിന്റെ നെടുംതൂണ്‍. 11-ാം മിനിറ്റിലും 35-ാം മിനിറ്റിലുമാണ് ലോയ്ഡ് വലകുലുക്കിയത്. 26-ാം മിനിറ്റില്‍ ലക്ഷ്യംകണ്ട ജൂലി എര്‍ട്‌സാണ് മറ്റൊരു സ്‌കോറര്‍.
അടുത്ത മത്സരത്തില്‍ ജയം നേടി ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരാവാനായിരിക്കും സ്വീഡനും അമേരിക്കയും ശ്രമിക്കുക. 17-ന് ലോകകപ്പില്‍ രണ്ട് മത്സരങ്ങളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ചൈന സ്‌പെയിനിനെയും ജര്‍മനി ദക്ഷിണാഫ്രിക്കയെയും നേരിടും. രണ്ട് കളികളും ജയിച്ച ജര്‍മനി ആറ് പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്. മുന്ന് പോയിന്റ് വീതമുള്ള സ്‌പെയിനിനും ചൈനയ്ക്കും ജയിച്ചാന്‍ പ്രീക്വാര്‍ട്ടറില്‍ കടക്കാം.
Congrats, @jfa_nadeshiko! 🇯🇵
— FIFA Women's World Cup (@FIFAWWC) June 16, 2019
See you in the Round of 16! #FIFAWWC pic.twitter.com/tsaxHCICDj
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications