Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ കളിക്കാമെന്ന് 'വയസ്സന്‍മാര്‍' കരുതേണ്ട, കുടുങ്ങുമെന്നുറപ്പ്... ഫിഫ ഉറച്ചുതന്നെ

ദില്ലി: വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ പ്രായത്തട്ടിപ്പ് നടത്തി കളിക്കുന്ന താരങ്ങള്‍ കുടുങ്ങും. ഫിഫ ഇത്തവണ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളുടെയും താരങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഫിഫയുടെ നീക്കം.

1

താരങ്ങളുടെ കണംകൈയില്‍ എംആര്‍ഐ സ്‌കാന്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിലൂടെ താരം 17 വയസ്സിനു താഴെയുള്ളവനാണോയെന്ന് 99 ശതമാനവും കൃത്യതയോടെ മനസ്സിലാക്കാനാവും. 2000 ജനുവരി ഒന്നിനു മുമ്പ് ജനിച്ച താരങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ കളിക്കാന്‍ അര്‍ഹതയുണ്ടാവില്ല. നേരത്തേ നൈജീരിയന്‍ ടീമിലെ താരങ്ങള്‍ പ്രായത്തട്ടിപ്പ് വിവാദത്തില്‍ കുടുങ്ങിയതാണ് ഫിഫയെ കൂടുതല്‍ തയ്യാറെടുപ്പുകളിലേക്ക് നയിച്ചത്. അഞ്ചു തവണ കൗമാര ലോകകപ്പില്‍ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട നൈജീരിയയെ ഈ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യരാക്കിയിരുന്നു. ടീമിലെ 26 കളിക്കാര്‍ പ്രായക്കൂടുതലുള്ളവരാണെന്ന് ഓഗസ്റ്റില്‍ കണ്ടെത്തിയ ശേഷമായിരുന്നു ഇത്. ലോകകപ്പിനുള്ള നിര്‍ണായക യോഗ്യതാ മല്‍സരത്തിനു മുമ്പായിരുന്നു സംഭവം.

2

കൊച്ചിയുള്‍പ്പെടെ ഇന്ത്യയിലെ ആറു നഗരങ്ങളിലായാണ് കൗമാര ലോകകപ്പ് ഫുട്‌ബോള്‍ അരങ്ങേറുന്നത്. ആതിഥേയരായ ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ഒക്ടോബര്‍ 28നാണ് കൗമാര വിശ്വവിജയികളെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം.

Story first published: Friday, October 6, 2017, 11:41 [IST]
Other articles published on Oct 6, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+