Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെനഗലിന്റെ പുറത്താകല്‍; ലോകകപ്പിലെ ഫെയര്‍ പ്ലേ നിയമത്തെക്കുറിച്ച് ഫിഫ മാറി ചിന്തിക്കുന്നു

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഒരു ആഫ്രിക്കന്‍ പ്രതിനിധിപോലും ഇല്ലാതാകാന്‍ കാരണമായ ഫെയര്‍ പ്ലേ നിയമത്തെക്കുറിച്ച് ഫിഫ പുന:പരിശോധിച്ചേക്കും. ലോകകപ്പിന് ശേഷം ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഫിഫ കോമ്പറ്റീഷന്‍ ഡയറക്ടര്‍ കോളിന്‍ സ്മിത്ത് വ്യക്തമാക്കി. അതേസമയം, ഇതില്‍ മാറ്റം വരുത്തണമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ പോയന്റു നിലയും ഗോള്‍ ശരാശരിയും തുല്യമായാല്‍ ഫെയര്‍ പ്ലേ പരിശോധിക്കണമെന്നാണ് നിയമം. ഈ രീതിയില്‍ സെനഗല്‍ പുറത്തായതോടെയാണ് ഫിഫ വിഷയത്തില്‍ പ്രതികരിച്ചത്. സെനഗല്‍ കൂടുതല്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ അവര്‍ പുറത്താവുകയായിരുന്നു. ജപ്പാന്‍ സെനഗലിനെ മറികടന്ന് ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടറിലെത്തുകയും ചെയ്തു.

fifaworldcuprussia

ഇതിന് പിന്നാലെ സെനഗല്‍ പരിശീലകന്‍ ഫെയര്‍ പ്ലേ നിയമത്തിനെതിരെ പ്രതികരിച്ചിരുന്നു. ഈ രീതിയില്‍ പുറത്തായത് നാണക്കേടാണെന്നും മറ്റേതെങ്കിലും രീതിയിലാണ് പുറത്തായിരുന്നത് എങ്കില്‍ നിരാശയുണ്ടാകില്ലെന്നുമാണ് കോച്ചിന്റെ പ്രതികരണം. അതേസമയം, ഫിഫ നിയമം അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് ബെല്‍ജിയ മത്സരം അരസികമായതിനെക്കുറിച്ച് ഫിഫയ്ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കോളിന്‍ സ്മിത്ത് പറഞ്ഞു. ഇരു ടീമുകളും നേരത്തെ തന്നെ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു. അവസാന മത്സരത്തില്‍ ജയിക്കാതിരിക്കാന്‍ കളിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍, കളി കാണാനെത്തുന്നവര്‍ നല്ല മത്സരം കാണാനാണ് എത്തുന്നതെന്നും അവരെ നിരാശപ്പെടുത്തരുതെന്നും സ്മിത്ത് വ്യക്തമാക്കി.

Story first published: Saturday, June 30, 2018, 15:23 [IST]
Other articles published on Jun 30, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+