ലോകകപ്പ്: വംശീയ അധിക്ഷേപം... നിലപാട് കടുപ്പിച്ച് ഫിഫ, വേണമെങ്കില്‍ മല്‍സരം ഉപേക്ഷിക്കും!!
മോസ്‌കോ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ വംശീയാധിക്ഷേപം തടയുന്നതിനു വേണ്ടി കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഫിഫ തയ്യാറെടുക്കുന്നു. താരങ്ങള്‍ക്കോ ടീമുകള്‍ക്കോ എതിരേയുള്ള ഒരു തരത്തിലുള്ള അധിക്ഷേപങ്ങളും വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടാണ് ഫിഫ സ്വീകരിച്ചിരിക്കുന്നത്. വളരെ ഗൗരവമായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും തടയുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി.

വംശീയാധിക്ഷേപം ചെറുക്കുന്നതിനു വേണ്ടി റഫറിമാര്‍ക്ക് മൂന്നു ഘട്ടങ്ങളിലായുള്ള നടപടി ക്രമങ്ങളാണ് തയ്യാറാക്കിയത്. വിവേചനം അതിര് കടക്കുന്നതായി തോന്നിയാല്‍ മല്‍സരം നിര്‍ത്തി വയ്ക്കാനോ, സസ്‌പെന്‍ഡ് ചെയ്യാനോ, ഉപേക്ഷിക്കാനോ റഫറിമാര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നതാണ് മൂന്നു നടപടി ക്രമങ്ങളെന്ന് ഇന്‍ഫാന്റിനോ അറിയിച്ചു.
ഇവ മാത്രമല്ല വംശീയാധിക്ഷേപം നടത്തുന്നവര്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്തെങ്കിലും സംഭവമുണ്ടായാല്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ ഇതു സഹായിക്കും. റഷ്യയില്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും ഇന്‍ഫാന്റിനോ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications