Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ വിലക്ക്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സിംഗപ്പൂര്‍, വിയറ്റ്‌നാം മത്സരം റദ്ദാക്കി

1

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) ഫിഫ ഏര്‍പ്പെടുത്തിയ വിലക്കില്‍ വലഞ്ഞ് ഇന്ത്യന്‍ ഫുട്‌ബോള്‍. വിട്ടുവീഴ്ചക്ക് തയ്യാറാവാതെ ഫിഫ് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. സിംഗപ്പൂരിനും വിയറ്റ്‌നാമിനും എതിരായ മത്സരങ്ങളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

സെപ്തംബറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സൗഹൃദ മത്സരങ്ങളാണ് ഫിഫയുടെ വിലക്കിനെത്തുടര്‍ന്ന് ഇപ്പോള്‍ ഇന്ത്യക്ക് നഷ്ടമാവുന്നത്. സെപ്തംബര്‍ 24ന് സിംഗപ്പൂരിനെതിരേയും 27ന് വിയറ്റ്‌നാമിനെതിരെയുമാണ് മത്സരങ്ങള്‍ തീരുമാനിച്ചിരുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കത്തില്‍ ഇന്ത്യ വളരെ നിര്‍ണ്ണായകമായി കണ്ടിരുന്ന മത്സരങ്ങളായിരുന്നു ഇത്.

1

മത്സരങ്ങള്‍ റദ്ദാക്കേണ്ടി വന്നതോടെ ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ മുന്നൊരുക്കത്തെ അത് കാര്യമായി ബാധിക്കുമെന്നുറപ്പ്. ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയുമായി മത്സരിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്ന് വിയറ്റ്‌നാം ഫുഡ്‌ബോള്‍ ഫെഡറേഷന്‍ എഐഎഫ്എഫിനെ അറിയിച്ചിട്ടുണ്ട്. ഈ മാസം 14നാണ് ഫിഫ എഐഎഫ്എഫിനെ വിലക്കിയത്. ഇതിന് പിന്നാലെ തന്നെ ഇക്കാര്യം ഫിഫയുടെ ഭാഗമായിരിക്കുന്ന എല്ലാ രാജ്യങ്ങളെയും ഔദ്യോഗികമായി അവര്‍ അറിയിച്ചിട്ടുമുണ്ട്.

ഇപ്പോള്‍ ഇന്ത്യയുമായി കളിച്ചാല്‍ ഫിഫയുടെ നടപടി നേരിടാന്‍ സാധ്യതയുള്ളതിനാലാണ് മറ്റ് രാജ്യങ്ങള്‍ മത്സരങ്ങളില്‍ നിന്ന് പിന്മാറാനുള്ള കാരണം. വിയറ്റ്‌നാം ഈ വര്‍ഷം നടക്കുന്ന എഎഫ്എഫ് മിസ്തുബൂഷി ഇലക്ട്രിക് കപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കത്തിനായാണ് ഇന്ത്യയുമായുള്ള മത്സരം തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ഏഷ്യന്‍ കപ്പടക്കം പ്രതിസന്ധി നേരിടുകയാണെന്ന് പറയാം.

1

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനിലെ ബാഹ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഫിഫ എഐഎഫ്എഫിനെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും പ്രഫുല്‍ പട്ടേല്‍ എഐഎഫ്എഫ് തലവനായി തുടര്‍ന്നത് ഫിഫയെ ഈ തീരുമാനത്തിലേക്കെത്തിക്കാന്‍ പ്രേരിപ്പിച്ചു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഇപ്പോള്‍ എഐഎഫ്എഫ് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.

1

ഓഗസ്റ്റ് 28നാണ് തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനോടകം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ രണ്ട് പേര്‍ മാത്രമാണ് ഫുട്‌ബോള്‍ താരങ്ങള്‍. ബാക്കിയെല്ലാവരും രാഷ്ട്രീയക്കാരാണെന്നത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഫിഫയുടെ വിലക്ക് ഇന്ത്യയിലെ ക്ലബ്ബ് ഫുട്‌ബോളുകളെയും കാര്യമായി ബാധിച്ചിരിക്കുന്നതിനാല്‍ എത്രയും വേഗം വിലക്ക് നീക്കാനുള്ള ശ്രമത്തിലാണ് എഐഎഫ്എഫ്,

Story first published: Monday, August 22, 2022, 13:10 [IST]
Other articles published on Aug 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+