അടങ്ങിയിരിക്കണമെന്ന് നിര്‍ദ്ദശം; റഫറിയെ വിമര്‍ശിച്ച മറഡോണയ്ക്ക് ശാസനയുമായി ഫിഫ

മോസ്‌കോ: ലോകകപ്പിനിടെ വിവാദങ്ങളുമായി വാര്‍ത്തകളില്‍ ഇടംനേടുന്ന ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ശാസനയുമായി ഫിഫ. ഇംഗ്ലണ്ട് കൊളംബിയ മത്സരത്തിനുശേഷം റഫറിയെ വിമര്‍ശിച്ചതാണ് ഫിഫയെ ചൊടിപ്പിച്ചത്. മറഡോണ ഇത്തരം നിലവാരമില്ലാത്ത ആരോപണങ്ങളില്‍ നിന്നും പിന്മാറണമെന്ന് ഫിഫ വ്യക്തമാക്കി.

മറഡോണയെ പോലെ ഒരു താരത്തില്‍ ഇത്തരത്തിലുള്ള ഒരു പെരുമാറ്റവും പരാമര്‍ശവും വന്നുകൂടാത്തതാണെന്നും ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ കളിയില്‍ കൊളംബിയയ്‌ക്കെതിരെ റഫറി പക്ഷപാതപരമായി പെരുമാറിയെന്നും അതാണ് അവരുടെ തോല്‍വിക്ക് ഇടയാക്കിയതെന്നും മറഡോണ പറഞ്ഞിരുന്നു.
മത്സരത്തിന് മുന്‍പ് കൊളംബിയന്‍ ജഴ്‌സി അണിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ മറഡോണ ഈ ലോകകപ്പിലെ ഫിഫയുടെ പ്രധാന വിഐപികളിലൊരാളാണ്. നേരത്തെ അര്‍ജന്റീനയുടെ മത്സരങ്ങളിലും മറഡോണ സ്‌റ്റേഡിയത്തില്‍ സജീവമായിരുന്നു. കളിക്കിടെ അശ്ലീല ആംഗ്യം കാട്ടിയത് ഏറെ വിവാദമാവുകയും ചെയ്തു. അര്‍ജന്റീനയുടെ പുറത്താകലിന് ശേഷം ടീമിനെയും പരിശീലകനെയും താരം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications