Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖത്തര്‍ ലോകകപ്പ് 2022: ഫിഫ തീയതി പ്രഖ്യാപിച്ചു

ഖത്തര്‍സിറ്റി: 2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ വേള്‍ഡ് കപ്പിന്റെ തീയതി പ്രഖ്യാപിച്ചു. 2022 നവംബര്‍ 21നാണ് മത്സരങ്ങള്‍ ആരംഭിയ്ക്കുന്നത്. ഡിംബര്‍ 18 നാണ് ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുക. സാധാരണ ലോകകപ്പ് ഫിട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് നാല് ദിവസം കുറവുള്ള ഖത്തര്‍ വേള്‍ഡ് കപ്പ് 28 ദിവസം നീളും .

ഗള്‍ഫ് രാജ്യങ്ങളിലെ ചൂട് കാലാവസ്ഥ പരിഗണിച്ചാണ് ജൂണ്‍ ജൂലൈ മാസങ്ങളില്‍ മത്സരം നടത്താത്തത്. താരതമ്യേന ചൂട് കുറഞ്ഞ നവംബര്‍ ഡിസംബര്‍ മാസങ്ങളിലേയ്ക്ക് മത്സരം മാറ്റുകയായിരുന്നു. ഈ കാര്യത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ തീരുമാനമായിരുന്നു. എന്നാല്‍ തീയതി ഉള്‍പ്പടെയുള്ളവ പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.

FIFA, World Cup

ഖത്തര്‍ ആതിഥേയത്വം വഹിയ്ക്കുന്ന ഫുട്‌ബോള്‍ മത്സരം, അതിന്റെ സ്‌റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Story first published: Saturday, September 26, 2015, 10:47 [IST]
Other articles published on Sep 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+