Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേമനാര് ? മെസ്സിയോ, ക്രിസ്റ്റിയോ ? ഉത്തരം കിട്ടി... ഇതിഹാസങ്ങള്‍ പറയുന്നത്

ദില്ലി: ലോക ഫുട്‌ബോളില്‍ നിലവിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം രണ്ടാണ്. ഒരു വിഭാഗം അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഇതിഹാസതാരം ലയണല്‍ മെസ്സിയെ ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റൊരു വിഭാഗം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയാണ് മികച്ചവനായി കരുതുന്നത്. സംശയം തീരാത്ത ഈ ചോദ്യത്തിന് മുന്‍ ഇതിഹാസതാരങ്ങള്‍ക്ക് ഉത്തരമുണ്ട്. ഇന്ത്യയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിന്റെ ട്രോഫി അനാച്ഛാദനുമായി ബന്ധപ്പെട്ട് വന്നപ്പോഴായിരുന്നു അവര്‍ തങ്ങളുടെ ഫേവറിറ്റിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

1

കൊളംബിയയുടെ കാര്‍ലോസ് വാള്‍ഡറാമ, സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ മോറിയന്റസ്, ഫ്രാന്‍സിന്റെ മാര്‍സെല്‍ ദെസയ്‌ലി, മെക്‌സിക്കോയുടെ ജോര്‍ജെ കാംപോസ് എന്നിവരാണ് ഇന്ത്യയില്‍ വന്നത്. ബാഴ്‌സലോയെയാണ് നിങ്ങള്‍ പിന്തുണയ്ക്കുന്നതെങ്കില്‍ മെസ്സിയാണ് മികച്ചവന്‍. എന്നാല്‍ റയലാണ് നിങ്ങളുടെ ടീമെങ്കില്‍ അത് ക്രിസ്റ്റ്യാനോ തന്നെയാവുമെന്നും മുന്‍ റയല്‍ സ്‌ട്രൈക്കര്‍ കൂടിയായ മോറിയന്റസ് പറഞ്ഞു.

2

എന്നാള്‍ വാള്‍ഡറാമയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. മെസ്സി തന്നെയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ഡീഗോ മറഡോണയെയും പെലെയെയും പോലെയാണ് മെസ്സിയും ക്രിസ്റ്റിയാനോയുമെന്ന് ദെസയ്‌ലി അഭിപ്രായപ്പെട്ടു. മെസ്സി ശാന്തനാണെങ്കില്‍ ക്രിസ്റ്റ്യാനോ അടിച്ചുപൊളിക്കാരനാണെന്നും രണ്ടു പേരും പെലെയെയും മറഡോണയെയും പോലെ ചരിത്രം കുറിക്കുകയാണെമന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
രണ്ടു താരങ്ങളും ഒരു പോലെ കേമന്‍മാരാണെന്നായിരുന്നു കാംപോസിന്റെ ഉത്തരം. ടീമിന്റെ ശൈലി അനുസരിച്ചായിരിക്കും താന്‍ ഇവരിലൊരാളെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 7, 2017, 16:16 [IST]
Other articles published on Sep 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+