Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കടി' കാര്യമായി; സുവാരസിന് വിലക്ക്?

നാറ്റല്‍: കളിക്കളത്തില്‍ കടി തുടരുന്ന ഉറുഗ്വേ സൂപ്പര്‍താരം ലൂയിസ് സുവാരിസിന് വിലക്കിന് സാധ്യത. ആവേശം മൂത്ത് ഇറ്റലിയുടെ ജിയോര്‍ജി ചിയേലിനിയെ കടിച്ചതാണ് സുവാരസിന് വിനയായത്. മരണഗ്രൂപ്പായ ഡി യില്‍ ഇറ്റലിക്കെതിരായ ജീവന്മരണ പോരാട്ടത്തിനിടെയായിരുന്നു സുവാരസിന്റെ കടി. ചിയേലിനിയുടെ തോളിലാണ് സുവാരസ് കടി കൊടുത്തത്.

എഴുപത്തൊമ്പതാം മിനുട്ടിലായിരുന്നു കളിയുടെ രസം കളഞ്ഞ കടി. ചിലിയേനിയും സുവാരസും നിലത്ത് വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. തോളില്‍ സുവാരസ് കടിച്ച പാട് കാണിച്ചിട്ടും റഫറി കുലുങ്ങിയില്ല. സുവാരസിന് പുറത്തുപോകേണ്ടി വന്നിരുന്നെങ്കില്‍ ഉറുഗ്വേയയുടെ നില ഒരുപക്ഷേ പരുങ്ങലിലായേനെ. സുവാരസിന്റെ കടി വ്യക്തമായി തന്നെ ക്യാമറകള്‍ ഒപ്പിയെടുത്തിട്ടുണ്ട്.

suarez

തല്‍ക്ഷണം കാര്‍ഡ് എടുത്തു വീശിയില്ലെങ്കിലും സംഭവം പൂട്ടിക്കെട്ടാന്‍ ഫിഫ ഒരുക്കമല്ല. മുന്‍പ് രണ്ട് തവണ കടി വിവാദത്തില്‍ ശിക്ഷ കിട്ടിയിട്ടുള്ള സുവാരസിന്റെ കരിയറിലെ ഏറ്റവും നീളം കൂടിയ വിലക്കിന് സാധ്യതയുണ്ട് എന്നാണ് വിദഗ്ധരുടെ പക്ഷം. എന്തായാലും സംഭവം അന്വേഷിക്കാന്‍ ഫിഫ തീരുമാനിച്ചു കഴിഞ്ഞു. ഉറുഗ്വേ ടീമിന് വിശദീകരണം നല്‍കാന്‍ ഫിഫ സമയം അനുവദിച്ചിട്ടുണ്ട്.

സുവാരസിന് ചുവപ്പ് കാര്‍ഡ് കൊടുക്കാത്തതില്‍ ഇറ്റാലിയന്‍ ആരാധകര്‍ പ്രതിഷേധം അറിയിച്ചു. സുവാരസിനെ തുടരാന്‍ അനുവദിച്ചത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കടി കൊണ്ട ചിയേലിനിയും പറഞ്ഞു. എന്തായാലും സുവാരസിനെ ന്യായീകരിച്ച ഉറുഗ്വേ കോച്ച് ടബാരസ് രംഗത്തുവന്നിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ കളിയില്‍ സുവാരസിന്റെ ഇരട്ട ഗോളുകളാണ് ഉറുഗ്വേയെ രക്ഷിച്ചത്.

ഇതാദ്യമായല്ല സുവാരസ് കളിക്കകളത്തില്‍ കടി പരീക്ഷിക്കുന്നത്. 2010 ല്‍ ക്ലബ് ഫുട്‌ബോളിനിടെ ഓട്മാന്‍ ബക്കിലിനെ കടിച്ചതിന് ഏഴ് കളിയില്‍ നിന്നും സുവാരസിന് വിലക്ക് കിട്ടിയിട്ടുണ്ട്. പിന്നീട് ലിവര്‍പൂള്‍ താരമായിരിക്കേ ചെല്‍സിയുടെ ഇവാനിസോവിച്ചിനെ കടിച്ചതിന് 10 മത്സരങ്ങളില്‍ നിന്നാണ് സുവാരസിന് വിലക്ക് കിട്ടിയത്.

Story first published: Wednesday, June 25, 2014, 12:28 [IST]
Other articles published on Jun 25, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+