ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 12 മുതല്‍ ജൂലായ് 13 വരെ ബ്രസീലില്‍ നടക്കും. 20ാം എഡിഷന്റെ ഭാഗ്യ ചിഹ്നം ഫ്യുലേകോ എന്നു വിളിയ്ക്കുന്ന ഉറുമ്പൂതീനിയാണ്. സ്‌പെയിനാണ് നിലവിലുള്ള ചാംപ്യന്മാര്‍. ഹോളണ്ടിനെ തോല്‍പ്പിച്ചാണ് സ്പാനിഷ് ടീം കിരീടം നേടിയത്. ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ റെക്കോഡ് ആതിഥേയരായ ബ്രസീലിന്റെ പേരിലാണ്.
ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരുമാണ് റൗണ്ട് ഓഫ് 16ലേക്ക് കടക്കുക. മത്സരങ്ങളിലൂടെ ലഭിച്ച പോയിന്റ്, ഗോള്‍ വ്യത്യാസം, ഗോളുകളുടെ എണ്ണം എന്നിവ പരിഗണിച്ചാണ് ഗ്രൂപ്പ് ജേതാക്കളെയും റണ്ണറപ്പിനെയും തീരുമാനിക്കുക. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ക്രൊയേഷ്യയുമായി ഏറ്റുമുട്ടും.

ഗ്രൂപ്പ് എ
ബ്രസീല്‍
ക്രൊയേഷ്യ
മെക്‌സിക്കോ
കാമറൂണ്‍
ഗ്രൂപ്പ് ബി
സ്‌പെയിന്‍
നെതര്‍ലാന്‍ഡ്
ചിലി
ഓസ്‌ട്രേലിയ
ഗ്രൂപ്പ് സി
കൊളംബിയ
ഗ്രീസ്
ഐവറികോസ്റ്റ്
ജപ്പാന്‍
ഗ്രൂപ്പ് ഡി
ഉറുഗ്വേ
കോസ്റ്റാറിക്ക
ഇംഗ്ലണ്ട്
ഇറ്റലി
ഗ്രൂപ്പ് ഇ
സ്വിറ്റ്‌സര്‍ലാന്‍ഡ്
ഇക്വഡോര്‍
ഫ്രാന്‍സ്
ഹോണ്ടുറാസ്
ഗ്രൂപ്പ് എഫ്
അര്‍ജന്റീന
ബോസ്‌നിയ
ഇറാന്‍
നൈജീരിയ
ഗ്രൂപ്പ് ജി
ജര്‍മനി
പോര്‍ച്ചുഗല്‍
ഘാന
അമേരിക്ക
ഗ്രൂപ്പ് എച്ച്
ബെല്‍ജിയം
അള്‍ജീരിയ
റഷ്യ
ദക്ഷിണ കൊറിയ