നിയമം ലംഘിച്ച അര്‍ജന്റീനക്ക് 2 കോടി പിഴ
സാവോ പോളോ: നിയമം ലംഘിച്ചാല്‍ ബ്രസീല്‍ എന്നോ അര്‍ജന്റീനയെന്നോ ലോക ഫുട്‌ബോള്‍ ഫെഡറേഷന് വിഷയമല്ല. നടപടിയെങ്കില്‍ നടപടി, പിഴയെങ്കില്‍ പിഴ. ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തിയ അര്‍ജന്റീന ടീമിനാണ് ഇപ്പോള്‍ ഫിഫ പിഴ ചുമത്തിയിരിക്കുന്നത്. അതും രണ്ട് കോടി രൂപ.
കളിക്കളത്തിലെ പ്രശ്‌നങ്ങളല്ല ഇപ്പോള്‍ പിഴയിലേക്ക് നയിച്ചത്. കളിക്കളത്തിന് പുറത്തെ ചില സംഭവങ്ങളാണ്. അതിലാണെങ്കില്‍ കളിക്കാര്‍ക്ക് ഒരു പങ്കുമില്ലതാനും.

കളിക്ക് മുമ്പുള്ള വാര്‍ത്ത സമ്മേളനമാണ് ടീം അര്‍ജന്റീനക്ക് പണിക്ക് കൊടുത്തത്. വാര്‍ത്താ സമ്മേളനത്തില്‍ കോച്ചിനൊപ്പം ടീമിലെ ഒരു കളിക്കാരന്‍ പങ്കെടുക്കണം എന്നാണ് നിയമം. പക്ഷേ അര്‍ജന്റീനയുടെ കോച്ച് അലജാന്‍ഡ്രോ സാബെല്ല നടത്തിയ പത്രസമ്മേളനങ്ങളിലൊന്നും കളിക്കാരെ കൂട്ടിയില്ല.
1,96,000 പൗണ്ട് ആണ് പിഴ ഒടുക്കേണ്ടത്. ഒരു കളിയില്‍ മാത്രമല്ല അര്‍ജന്റീന ഈ നിയമം ലംഘിച്ചത്. തുടര്‍ച്ചയായി നാല് തവണയാണ് സാബെല്ല നിയം ലംഘിച്ചത്. പിന്നെ ഫിഫ അടങ്ങിയിരിക്കുമോ . 24 വര്‍ഷത്തിന് ശേഷം ലോകകപ്പിന്റെ ഫൈനലിലെത്തി നില്‍ക്കുന്ന അര്‍ജന്റീനക്ക് കളിക്ക് മുമ്പുള്ള വമ്പന്‍ പണിയായിപ്പോയി ഫിഫയുടെ പിഴ .
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications