തായ്‌ലന്‍ഡ് ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ക്ക് ലോകകപ്പ് ഫൈനല്‍ കാണാന്‍ ഫിഫയുടെ ക്ഷണം
മോസ്‌കോ: പരിശീലനത്തിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെ തായ്‌ലന്‍ഡിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികള്‍ക്ക് ലോകകപ്പ് ഫൈനല്‍ കാണാന്‍ മോസ്‌കോയിലേക്ക് ഫിഫയുടെ ക്ഷണം. ജൂലായ് 15ന് നടക്കുന്ന ഫൈനലിന് മുമ്പായി കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും അങ്ങിനെവന്നാല്‍ അവര്‍ക്ക് റഷ്യയിലെത്താമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ പറഞ്ഞു.
കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന സംഘത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ അത് സാധ്യമാകുമെന്നാണ് ഫിഫയുടെ പ്രതീക്ഷ. കുട്ടികള്‍ വീട്ടുകാരൊപ്പം ചേരുകയും അവര്‍ക്ക് യാത്രചെയ്യാനുള്ള ആരോഗ്യം അനുവദിക്കുമെങ്കിലും ഫിഫ അവരെ റഷ്യയിലേക്ക് അതിഥികളായി ക്ഷണിക്കുകയാണെന്ന് അദ്ദേഹം ഒരു സന്ദേശത്തില്‍ പറഞ്ഞു.

കുട്ടികള്‍ ഗുഹയ്ക്കകത്ത് പെട്ടതും അവരെ കണ്ടെത്തിയതുമെല്ലാം ലോകകപ്പിനിടെയും വലിയ സംസാരവിഷയമാണ്. കുട്ടികള്‍ക്ക് ആശംസകള്‍നേര്‍ന്നും അവര്‍ എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ ആശംസിച്ചും പ്രമുഖരായ പല കളിക്കാരും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ കഠിനമായി പരിശ്രമിക്കുന്നതിനിടയിലാണ് സന്ദേശപ്രവാഹം പ്രചരിക്കുന്നത്.
കരുത്തോടെ നില്‍ക്കണമെന്നും തങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ടെന്നുമാണ് ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ്പിന്റെ സന്ദേശം. നിങ്ങള്‍ സുരക്ഷിതരായി മടങ്ങിവരുമെന്നും പിടിച്ചുനില്‍ക്കണമെന്നും ജപ്പാന്‍ ടീമും വീഡിയോയിലൂടെ പറഞ്ഞു. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications