Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തിയറി ഒന്റിയുടെ ടീമിനെ തോല്‍പ്പിക്കും; വെല്ലുവിളിയുമായി ഫ്രഞ്ച് താരം ജിറൂഡ്

മോസ്‌കോ: ലോകകപ്പ് സെമിഫൈനലിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ നേരിടുമ്പോള്‍ ബെല്‍ജിയത്തിന്റെ സഹപരിശീലകനായ തിയറി ഒന്റിക്ക് അത് സ്വന്തം രാജ്യത്തിനെതിരെയുള്ള പോരാട്ടമായി മാറും. 1998ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്ന ഒന്റി ഇത്തവണ ബെല്‍ജിയത്തിനൊപ്പം മറ്റൊരു ദൗത്യത്തിലാണ്.

ഒന്റിയുടെ ടീമിനെ തോല്‍പ്പിച്ച് അദ്ദേഹത്തിന്റെത് തെറ്റായ തീരുമാനമാണെന്ന് തെളിയിക്കുമെന്നാണ് ഇതുസംബന്ധിച്ച് ഫ്രഞ്ച് മുന്നേറ്റതാരം ഒലിവര്‍ ജിറൂഡ് പ്രതികരിച്ചത്. ഒന്റി തെറഞ്ഞെടുത്ത ക്യാമ്പ് തെറ്റാണെന്ന് തെളിയിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നാണ് ജിറൂഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

thierryhenry

ഇത്തവണ ബെല്‍ജിയം ലോകകപ്പില്‍ കുതിപ്പ് നടത്തുമ്പോള്‍ ടീമിന്റെ ചാലകശക്തിയായത് ഒന്റിയാണ്. ബെല്‍ജിയത്തെ ലോകനിലവാരുമുള്ള ആക്രമണ ശക്തിയാക്കുന്നതില്‍ ഒന്റി നിര്‍ണായക പങ്കുവെഹിച്ചെന്നാണ് ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ ചൊവ്വാഴ്ച ബെല്‍ജിയവും ഫ്രാന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നതും മുന്‍ ആഴ്‌സണല്‍ താരമായ ഒന്റിയാണ്.

ഒന്റി ഫ്രാന്‍സിനൊപ്പം വേണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ജിറൂഡ് പറഞ്ഞു. അതുവഴി തനിക്കും ടീം അംഗങ്ങള്‍ക്കും മികച്ച ഉപദേശം ലഭിക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പരാതിയൊന്നുമില്ല. ഒന്റിയുടെ ടീമിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ബെല്‍ജിയത്തിന്റെ പ്രതിരോധ കോട്ട തങ്ങള്‍ തകര്‍ക്കും. ബെല്‍ജിയത്തിന്റെ കളിയെയും താരങ്ങളെയും ഫ്രാന്‍സിന് നന്നായി അറിയാമെന്നും ജിറൂഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Story first published: Monday, July 9, 2018, 12:00 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+