Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഡല്‍ഹിയെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് ഗോവ ഫൈനലില്‍

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിഫൈനല്‍ രണ്ടാംപാദത്തില്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് സീക്കോയുടെ എഫ്‌സി ഗോവ, ഫൈനലിലെത്തുന്ന ആദ്യ ടീമായി മാറി.

ആദ്യപാദത്തില്‍ 1-0 ന് ജയിച്ച ഡല്‍ഹിയെ സ്വന്തം തട്ടകത്തില്‍ 3-0ത്തിന് തോല്‍പ്പിച്ചാണ് ഗോവ കരുത്തുകാട്ടിയത്. ജോഫ്രെ, റാഫേല്‍ കൊയ്‌ലോ, ഡുഡു എന്നിവരാണ് ഗോവയ്ക്കുവേണ്ടി വലകുലുക്കിയത്.

isl

11-ാം മിനിറ്റില്‍ ജോഫ്രെയാണ് ആദ്യം ഗോവയെ മുന്നിലെത്തിച്ചത്. പ്രണോയ് ഹാല്‍ദറിന്റെ പാസ് സ്വീകരിച്ച് വലതുവിങ്ങിലൂടെ മുന്നേറിയ ജോഫ്രെ പ്രതിരോധനിരക്കാരെ വെട്ടിച്ച് ഉതുര്‍ത്ത ഷോട്ട്, സ്ഥാനം തെറ്റിനിന്ന ഗോളിയെ നിശബ്ദനായി വലയില്‍ കയറുകയായിരുന്നു.

ഗോള്‍ വീണതോടെ ഗോവന്‍ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമായി. അതിന്റെ തുടര്‍ച്ച എന്നവണ്ണം 27-ാം മിനിറ്റില്‍ റാഫേല്‍ കൊയ്‌ലോ രണ്ടാം ഗോളടിച്ചു.

രണ്ടാം പകുതിയിലും ഗോവ ആക്രമണം തുടര്‍ന്നതോടെ ഡല്‍ഹി വലഞ്ഞു. സാന്റോസ് നിറംമങ്ങിയതോടെ ഡല്‍ഹി കളി കൈവിട്ട രീതിയിലായിരുന്നു. അതിനിടയില്‍ പലകുറി ഡല്‍ഹി പ്രതിരോധത്തെ കബളിപ്പിച്ച് ഗോവ, ഗോള്‍ ശ്രമം നടത്തി എങ്കിലും ഡല്‍ഹി ഗോളി ഡോബ്ലാസിന്റെ മികച്ച സേവുകള്‍ അവരെ ഗോള്‍ നേടുന്നതില്‍ നിന്ന് അകറ്റിനിര്‍ത്തി.

എന്നാല്‍ 84-ാം മിനിറ്റില്‍ റോമിയോ നല്‍കിയ പാസില്‍ നൈജീരിയന്‍ താരം ഡുഡു വലകുലുക്കുകയായിരുന്നു. ഇതോടെ ഡല്‍ഹിയുടെ പതനം പൂര്‍ത്തിയായി.

ബുധനാഴ്ച കൊല്‍ക്കത്തയില്‍ നടക്കുന്ന കൊല്‍ക്കത്ത ചെന്നൈയിന്‍ എഫ്‌സി മത്സത്തിലെ വിജയികളാവും ഡിസംബര്‍ 20ന് നടക്കുന്ന ഫൈനലില്‍ ഗോവയുടെ എതിരാളികള്‍.

Story first published: Wednesday, December 16, 2015, 10:40 [IST]
Other articles published on Dec 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+