Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഗോവയുമെത്തി, പ്ലേഓഫ് ലൈനപ്പ് പൂര്‍ത്തിയായി- ലീഗ് വിന്നേഴ്‌സ് കിരീടം മുംബൈയ്ക്ക്

ഫറ്റോര്‍ഡ/ ബാംബൊലിം: ഐഎസ്എല്ലിന്റെ ലീഗ് ഘട്ടത്തിലെ അവസാന റൗണ്ടിലെ ആവേശകരമായ മല്‍സരങ്ങള്‍ക്കു ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എഫ്‌സി ഗോവ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തു, ഒപ്പം മുംബൈ സിറ്റി ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും സ്വന്തമാക്കി. ഇന്നു വൈകീട്ട് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയാണ് ഗോവ സെമിയിലെത്തിയ നാലാമത്തെയും അവസാനത്തെയും ടീമായത്. അവര്‍ക്കു സെമിയുറപ്പിക്കാന്‍ സമനില മാത്രം മതിയായിരുന്നു, ഹൈദരാബാദിനാവട്ടെ ജയമായിരുന്നു വേണ്ടിയിരുന്നത്. തുടര്‍ച്ചയായി നാലാം സീസണിലാണ് ഗോവ ഐഎസ്എല്ലിന്റെ പ്ലേഓഫിലെത്തിയത്.

1

രാത്രി നടന്ന രണ്ടാമത്തെ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ കൊമ്പുകോര്‍ത്തപ്പോള്‍ മുംബൈ സിറ്റി എഫ്‌സി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു എടിക്കെ മോഹന്‍ ബഗാനെ തകര്‍ത്തുവിട്ടു. ഈ വിജയത്തോടെ എടിക്കെയെ മറികടന്ന് ഒന്നാംസ്ഥാനത്തേക്കു കയറിയ മുംബൈ ലീഗ് ഘട്ടത്തിലെ വിജയികള്‍ക്കുള്ള ട്രോഫിയും സ്വന്തമാക്കി. മുംബൈയ്ക്കും എടിക്കെയ്ക്കും 40 പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച ഗോള്‍ശരാശരി മുംബൈയെ മുന്നിെേലത്തിക്കുകയായിരുന്നു.

2

ഇനി സെമി ഫൈനല്‍ മല്‍സരങ്ങളാണ് രണ്ടു പാദങ്ങളായി ഐഎസ്എല്ലില്‍ നടക്കാനിരിക്കുന്നത്. മാര്‍ച്ച് അഞ്ചിന് നടക്കുന്ന ആദ്യ സെമിയില്‍ ലീഗില്‍ തലപ്പത്തുള്ള മുംബൈ നാലാംസ്ഥാനക്കാരായ ഗോവയെയും തൊട്ടടുത്ത ദിവസം നടക്കുന്ന രണ്ടാം സെമിയില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ എടിക്കെയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും ഏറ്റുമുട്ടും. എട്ട്, ഒമ്പത് തിയ്യതികളാണ് രണ്ടാംപാദ സെമി ഫൈനലുകള്‍. കലാശപ്പോര് മാര്‍ച്ച് 13ന് നടക്കും.

ഹൈദരാബാദിനെതിരേ തങ്ങളുടെ തനതുശൈലിയായ ആക്രമണാത്മക ഫുട്‌ബോളാണ് ഗോവ കാഴ്ചവച്ചത്. പക്ഷെ വലകുലുക്കാന്‍ അവര്‍ക്കായില്ല. മറുഭാഗത്ത് ആദ്യമായി പ്ലേഓഫ് ബെര്‍ത്ത് വരെയെത്തിയ ഹൈദരാബാദിന് പക്ഷെ ജയം ഏറ്റവുമധികം ആവശ്യമായ കളിയില്‍ അതു നേടിയെടുക്കാനായില്ല. മുന്‍ മല്‍സരങ്ങളില്‍ അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ചിട്ടുള്ള ഹൈദരാബാദിന് പക്ഷെ ഗോവയ്‌ക്കെതിരേ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.

3

എടിക്കെയ്‌ക്കെതിരായ കളിയില്‍ ആദ്യപകുതിയില്‍ തന്നെ രണ്ടു തവണ പന്ത് വലയിലെത്തിച്ച് മുംബൈ വിജയമുറപ്പിച്ചിരുന്നു. മൊര്‍ത്താദ ബോള്‍ (ഏഴാം മിനിറ്റ്), ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ (39) എന്നിവരാണ് മുംബൈയ്ക്കായി വലകുലുക്കിയത്. ലീഗ് ഘട്ടത്തില്‍ ചാംപ്യന്‍മാരായതോടെ സെര്‍ജിയോ ലൊബേറ പരിശീലിപ്പിക്കുന്ന മുംബൈ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായി എഎഫ്‌സി ചാംപ്യന്‍സ് ലീഗിലേക്കു മുംബൈ യോഗ്യത നേടി.

Story first published: Sunday, February 28, 2021, 22:25 [IST]
Other articles published on Feb 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+