Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഫറ്റോര്‍ഡയില്‍ ഫന്‍റാസ്റ്റിക്ക് ഗോവ... ചെന്നൈയെ തകര്‍ത്ത് തുടങ്ങി, ജയം 3-0ന്

1
2026428

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ നിലവിലെ റണ്ണറപ്പായ എഫ്‌സി ഗോവ മിന്നുന്ന ജയത്തോടെ പുതിയ സീസണിനു തുടക്കമിട്ടു. മുന്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് സ്വന്തം മൈതാനത്ത് ഗോവ 3-0നു തകര്‍ത്തുവിട്ടത്. ഇരുപകുതികളിലുമായി സെയ്മിന്‍ലെന്‍ ഡുംഗെല്‍ (30ാം മിനിറ്റ്) ഗോള്‍മെഷീന്‍ ഫെറാന്‍ കോറോ (62), കാര്‍ലോസ് പെന (81) എന്നിവരുടെ ഗോളുകളാണ് ഗോവയ്ക്കു ഉജ്ജ്വല ജയം നേടിക്കൊടുത്തത്. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഗോവ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്.

isl

കളിയുടെ ആദ്യ 10 മിനിറ്റില്‍ ഗോവയുടെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഗോവയുടെ ഓറഞ്ച് പട അറ്റാക്കിങ് ഗെയിമിലൂടെ ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ കളിയില്‍ ആദ്യ ഗോളവസരം ലഭിച്ചത് 11ാം മിനിറ്റില്‍ ചെന്നൈക്കായിരുന്നു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ പന്തുമായി കുതിച്ച ചെന്നൈ താരം ഡ്രാഗോസിനെ ഗോവന്‍ ഡിഫന്‍ഡര്‍ സെരിറ്റോണ്‍ ബോക്‌സിനുള്ളില്‍ വച്ച് ഫൗള്‍ ചെയ്തു വീഴ്ത്തിയെങ്കിലും റഫറി പെനല്‍റ്റി അനുവദിച്ചില്ല.

20ാം മിനിറ്റില്‍ ഗോവയ്ക്ക മുന്നിലെത്താന്‍ സുവര്‍ണാവസരം. ചടുലമായ നീക്കത്തിനൊടുവില്‍ ജാക്കിച്ചാന്ദ് നല്‍കിയ പന്ത് ബോക്‌സിനരികില്‍ വച്ച് തടുത്തിട്ട ശേഷം മന്‍വീര്‍ പരീക്ഷിച്ച കരുത്തുറ്റ ഇടംകാല്‍ ഷോട്ട് ചെന്നൈ ഗോളി വിശാല്‍ കെയ്ത് ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. റീബൗണ്ട് ചെയ്ത പന്ത് പക്ഷെ മുതലാക്കാന്‍ ഗോവയ്ക്കായില്ല.

കളിയുടെ തുടക്കത്തില്‍ പരുങ്ങിയ ചെന്നൈ മല്‍സരം പുരോഗമിക്കുന്തോറും കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരുന്നു. ബോള്‍ പൊസെഷനില്‍ ഗോവ തന്നെ മുന്നിട്ടുനിന്നെങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെ ചെന്നൈയും തിരിച്ചടിച്ചു. 31ാം മിനിറ്റില്‍ സെയ്മിന്‍ലെന്‍ ഡുംഗെലിന്റെ ഗോളില്‍ ഗോവ മുന്നിലെത്തി. മന്‍വീറിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വലതുമൂലയിലൂടെ അതിവേഗം പന്തുമായി ഓടിക്കയറി മന്‍വീര്‍ ബോക്‌സിലേക്ക് ചെത്തിയിട്ട ക്രോസ് ചെന്നൈ താരം എലി സാബിയയുടെ കാലില്‍ തട്ടിത്തെറിച്ചപ്പോള്‍ തൊട്ടരികില്‍ നിന്ന ഡുംഗെലിന്റെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

42ാം മിനിറ്റില്‍ നേരിയ വ്യത്യാസത്തിലാണ് ഗോവയ്ക്കു രണ്ടാം ഗോള്‍ നഷ്ടമായത്. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ലോങ്‌റേഞ്ചര്‍ ക്രോസ് ബാറിനെ തൊട്ടുരുമ്മി പുറത്തേക്കു പായുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും ഗോവന്‍ ഗോള്‍ശ്രമം. ബോക്‌സിനരികില്‍ നിന്ന് ബ്രെന്‍ഡന്‍ നല്‍കിയ പാസില്‍ നിന്നും കോറോയുടെ ക്രോസ് റേഞ്ച് ഷോട്ട് ഗോളി കെയ്ത്ത് വിഫലമാക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ചെന്നൈ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഗോവന്‍ ഗോളിക്കു കാര്യമായ വെല്ലുവിളിയുയര്‍ത്തിയില്ല. ചെന്നൈയുടെ സമനില മോഹങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചാണ് 62ാം മിനിറ്റില്‍ കോറോ ഗോവയുടെ ലീഡുയര്‍ത്തിയത്. വലതുമൂലയില്‍ നിന്നും ജാക്കിച്ചാന്ദ് സിങ് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ചെന്നൈ പ്രതിരോധത്തിനു പിഴച്ചപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കോറോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു. നിശ്ചിതസമയം തീരാന്‍ ഒമ്പത് മിനിറ്റ് ശേഷിക്കെ ചെന്നൈയുടെ പതനം പൂര്‍ത്തിയാക്കി ഗോവ മൂന്നാം ഗോളും നിക്ഷേപിച്ചു. ബോക്‌സിനരികില്‍ നിന്നും ബ്രെന്‍ഡന്റെ ഫ്രീകിക്ക് പെന വലയിലേക്കു ഫ്‌ളിക്ക് ചെയ്തിടുകയായിരുന്നു.

Story first published: Wednesday, October 23, 2019, 21:32 [IST]
Other articles published on Oct 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+