Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാന്‍സറോറ്റെ ഡബിളില്‍ കോപ്പലാശാന്റെ കുട്ടികള്‍ വീണു... ഗോവ വീണ്ടും വിജയവഴിയില്‍

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം എഫ്‌സി ഗോവ വിജയവഴിയില്‍ തിരിച്ചെത്തി. ഹോംഗ്രൗണ്ടില്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയെയാണ് ഗോവ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. വിദേശ താരം മാന്വല്‍ ലാന്‍സറോറ്റെയുടെ ഇരട്ടഗോളാണ് ഗോവയ്ക്കു ത്രസിപ്പിക്കുന്ന വിജയമൊരുക്കിയത്. ഇരുപകുതികളിലുമായാണ് താരം ജംഷഡ്പൂര്‍ വലയില്‍ പന്തെത്തിച്ചത്. ജംഷഡ്പൂരിന്റെ ഗോള്‍ മടക്കിയത് ട്രിന്‍ഡാഡെ ഗോണ്‍സാല്‍വസായിരുന്നു.

1

അവസാന രണ്ടു കളികളിലും ജയിച്ചിട്ടില്ലെന്ന സമ്മര്‍ദ്ദത്തോടെയാണ് ഗോവ സ്വന്തം മൈതാനത്തേക്കു ജംഷഡ്പൂരിനെ ക്ഷണിച്ചത്. ഇരുടീമും കളിയുടെ തുടക്കം മുതല്‍ ലീഡ് നേടുകയെന്ന ആവേശത്തോടെ ഉണര്‍ന്നു കളിച്ചതോടെ മല്‍സരം ആവേശകരമായി മാറി. 28ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ബോക്‌സിനുള്ളില്‍ വച്ചു ലഭിച്ച സുവര്‍ണാവസരം ജംഷഡ്പൂര്‍ താരം ജയ്‌റു പാഴാക്കി. 45ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഗോവ മല്‍സരത്തില്‍ ലീഡ് കൈക്കലാക്കി. ലാന്‍സറോറ്റെയെ ബിക്കെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ആദ്യ തവണത്തെ പെനല്‍റ്റി റഫറി അസാധുവാക്കിയ ശേഷം വീണ്ടുമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗോളിയെ നിസ്സഹായനാക്കി ലാന്‍സറോറ്റെ പന്ത് വലയ്ക്കുള്ളിലേക്കു അടിച്ചുകയറ്റി.

2

രണ്ടാംപകുതിയില്‍ ജംഷഡ്പൂര്‍ മല്‍സരത്തിലേക്കു ശക്തമായി തിരിച്ചുവന്നു. 54ാം മിനിറ്റില്‍ ജെന്നിയുടെ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ട്രിന്‍ഡാഡ് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജംഷഡ്പൂരിന്റെ ആഹ്ലാദം അധികനേരം നീണ്ടുനിന്നില്ല. ആറു മിനിറ്റിനകം ഗോവ ലീഡ് തിരിച്ചുപിടിച്ചു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഓഫ് സൈഡ് കെണി പൊട്ടിച്ച് ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തിയ ലാന്‍സറോറ്റെ ഷോട്ടുതിര്‍ക്കുകയായിരുന്നു (2-1).
ഗോള്‍ മടക്കാന്‍ ജംഷഡ്പൂര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 86ാം മിനിറ്റില്‍ ഗോവ മൂന്നാം ഗോള്‍ നേടേണ്ടതായിരുന്നു. എന്നാല്‍ മന്‍വീറിന്റെ ലോങ്‌ബോളിനൊടുവില്‍ ഗോളിയെ വെട്ടിയൊഴിഞ്ഞ് ബെദിയ തൊടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

ഈ വിജയത്തോടെ ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റുമായി ഗോവ ടൂര്‍ണമെന്റില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ തിരിച്ചെത്തി. അതേസമയം, എട്ടു കളികളില്‍ നിന്നും 10 പോയിന്റുള്ള ജംഷഡ്പൂര്‍ ഏഴാംസ്ഥാനത്തു തുടരുകയാണ്.

Story first published: Thursday, January 11, 2018, 22:01 [IST]
Other articles published on Jan 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+