For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: ചെന്നൈയില്‍ ഗോള്‍ വര്‍ഷം, ഏഴു ഗോള്‍ ത്രില്ലറില്‍ ഗോവന്‍ ചിരി

ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു

1
2026471

ചെന്നൈ: ഐഎസ്എല്ലില്‍ ഗോള്‍ മഴ കണ്ട പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയെ വീഴ്ത്തി എഫ്‌സി ഗോവയുടെ കുതിപ്പ്. ഏഴു ഗോളുകള്‍ പിറന്ന ക്ലാസിക്കില്‍ 4-3ന്റെ മിന്നുന്ന ജയമാണ് ഗോവ സ്വന്തമാക്കിയത്. ഇതോടെ എടിക്കെയെ മറികടന്ന് ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. അഹമ്മദ് ജാഹു (26ാം മിനിറ്റ്), ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ് (41), ഹ്യൂഗോ ബൊമോസ് (45), ഫെറാന്‍ കോറോ (63) എന്നിവരാണ് ഗോവയുടെ സ്‌കോറര്‍മാര്‍. മറുപടിയില്‍ ചെന്നൈക്കു വേണ്ടി റാഫേല്‍ ക്രിവെല്ലാറോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ (59, 90) മറ്റൊരു ഗോള്‍ 57ാം മിനിറ്റില്‍ ആന്ദ്രെ ഷെംബ്രിയുടെ വകയായിരുന്നു. നിരവധി ഗോളുകള്‍ മാത്രമല്ല കാര്‍ഡുകളും കണ്ട പോരാട്ടത്തില്‍ ചെന്നൈ താരം എഡ്വിന്‍ വാന്‍സ്‌പോളും ഗോവന്‍ കോച്ച് സെര്‍ജിയോ ലൊബേറേയ്ക്കുമെതിരേ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചു.

goa

26ാം മിനിറ്റിലാണ് ജാഹുയിലൂടെ ഗോവ ഗോള്‍വേട്ടയ്ക്കു തിരി കൊളുത്തിയത്. വലതു വിങില്‍ നിന്നും കോറോ നല്‍കിയ ക്രോസ് മികച്ചൊരു ഷോട്ടിലൂടെ ബൊമോസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 41ാം മിനിറ്റില്‍ ബ്രെന്‍ഡന്‍ ഗോവയുടെ ലീഡുയര്‍ത്തി. ചെന്നൈ ക്യാപ്റ്റന്‍ ലൂസിയന്‍ ഗൊയാന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. ജര്‍മന്‍പ്രീതിന്റെ ബാക്ക് പാസ് ബോക്‌സിന് തൊട്ടരികില്‍ നിന്നും ഗൊയാന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത ബ്രെന്‍ഡന്‍ തകര്‍പ്പനൊരു ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഗോവ സ്‌കോര്‍ 3-0 ആക്കി. ജാക്കിച്ചാന്ദിന്റെ വലതു വിങില്‍ നിന്നുള്ള ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഗൊയാനും ഗോളിയും അമ്പരന്നു നിന്നപ്പോള്‍ ബൊമോസ് പന്ത് വലയിലേക്കു തട്ടിയിട്ടു.

57ാം മിനിറ്റില്‍ ഷെംബ്രിയുടെ ഗോളിലൂടെ ചെന്നൈ കളിയിലേക്കു തിരിച്ചുവന്നു. അനിരുദ്ധ് ഥാപ്പയുടെ മനോഹരമായ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഷെംബ്രി ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വലയിലേക്കു തിരിച്ചു വിടുകയായിരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ ചെന്നൈ രണ്ടാം ഗോളും മടക്കി. കോര്‍ണര്‍ ലൈനിന് അരികില്‍ നിന്നു പന്ത് തട്ടിയെടുത്ത് ചാങ്‌തെ ബോക്‌സിലേക്കു നല്‍കിയ ക്രോസ് ക്രിവെല്ലാറോ ഇടം കാല്‍ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ 63ാം മിനിറ്റില്‍ ചെന്നൈയുടെ തിരിച്ചുവരവ് സാധ്യതകള്‍ ദുഷ്‌കരമാക്കി ഗോവ നാലാം ഗോളും നേടി. ബൊമോസ് നല്‍കിയ ത്രൂ ബോള്‍ പിടിച്ചെടുത്ത കോറോ ഓഫ് സൈഡ് കെണിയില്‍ പെടാതെ ഒറ്റയ്ക്കു പന്തുമായി മുന്നേറിയ ശേഷം ഗോളിയെ നിസ്സഹായനാക്കി വലയിലേക്കു ഷോട്ടുതിര്‍ക്കുകയായിരുന്നു.

ഇഞ്ചുറിടൈമില്‍ ക്രിവെല്ലാറോ ചെന്നൈയുടെ മൂന്നാം ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. കോര്‍ണറിനൊടുവില്‍ ഗോവന്‍ ഗോളി നവാസ് കുത്തിയകറ്റിയ പന്ത് പിടിച്ചെടുത്ത ഥാപ്പ ബോക്‌സിനകത്തുള്ള ക്രിവെല്ലാറോയ്ക്കു മറിച്ചു നല്‍കി. ഒന്നു വെട്ടിത്തിരിഞ്ഞ ശേഷം ക്രിവെല്ലാറോ പരീക്ഷിച്ച തകര്‍പ്പന്‍ ഷോട്ട് വലയില്‍ തുളഞ്ഞു കയറുമ്പോള്‍ ഗോളിക്കു തൊടാന്‍ പോലുമായില്ല.

Story first published: Thursday, December 26, 2019, 21:48 [IST]
Other articles published on Dec 26, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+