Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്‌റ്റേഴ്‌സിന് 'ചുവപ്പ് കാര്‍ഡ്'... കലിപ്പടക്കും മുമ്പ് കഥ കഴിഞ്ഞു, ഇനി ലക്ഷ്യം സൂപ്പര്‍ കപ്പ്

മഡ്ഗാവ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിപ്പിച്ച് എഫ്‌സി ഗോവയുടെ കുതിപ്പ്. നിലവിലെ ചാംപ്യന്മാരായ എടിക്കെയെ ഹോം മാച്ചില്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്ത് ഗോവ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കു കയറി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂര്‍ എഫ്‌സിയും ഓരോ സ്ഥാനം താഴേക്ക് പിന്തള്ളപ്പെട്ടു. ജംഷഡ്പൂര്‍ അഞ്ചാമതും ബ്ലാസ്റ്റേഴ്‌സ് ആറാമതുമാണ്.

1

സ്വന്തം കാണികള്‍ക്കു മുന്നില്‍ എടിക്കെയ്‌ക്കെതിരേ ഗോവയുടെ ഗോള്‍മഴയാണ് കണ്ടത്. ഇരട്ടഗോള്‍ നേടിയ മാന്വല്‍ ലാന്‍സറോറ്റെയാണ് ഗോവയുടെ ഹീറോ. 15, 21 മിനിറ്റുകളിലായിരുന്നു ലാന്‍സറോറ്റെ ലക്ഷ്യം കണ്ടത്. സെര്‍ജിയോ ജസ്‌റ്റെ (10ാം മിനിറ്റ്), ഫെറാന്‍ കൊറോമിനാസ് (64), മുന്‍ ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസ് (90) എന്നിവരും ഗോവയ്ക്കായി വലുകുലുക്കി. എടിക്കെയുടെ മാനം കാത്ത ഗോള്‍ 87ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബി കീനിന്റെ വകയായിരുന്നു. ജനുവരിയില്‍ ബ്ലാസ്റ്റേഴ്‌സ് വിട്ട സിഫ്‌നിയോസ് ഗോവന്‍ ജഴ്‌സിയില്‍ നേടുന്ന കന്നി ഗോള്‍ കൂടിയാണ് ഈ മല്‍സരത്തില്‍ കണ്ടത്.

ഗോവക്ക് വിജയം, സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്ത്, Kerala Blasters Knocked Out | Oneindia Malayalam
2

എടിക്കെയ്‌ക്കെതിരായ ജയത്തോടെ ഗോവ സെമി ഫൈനല്‍ ഫേവറിറ്റുകളായി മാറിക്കഴിഞ്ഞു. ഒരു മല്‍സരം ബാക്കിനില്‍ക്കെ ഗോവയ്ക്ക് 27 പോയിന്റുണ്ട്. ജംഷഡ്പൂര്‍ (26), ബ്ലാസ്റ്റേഴ്‌സ് (25) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ജംഷഡ്പൂരും ഗോവയും തമ്മിലാണ് അവസാന ലീഗ് മല്‍സരം. ഈ മല്‍സരം സമനിലയില്‍ പിരിഞ്ഞാലും ബ്ലാസ്റ്റേഴ്‌സിന് സെമി സാധ്യതയില്ല.മറിച്ച് ഏതെങ്കിലുമൊരു ടീം ജയിച്ചാല്‍ അവരായിരിക്കും സെമിയിലെത്തുക, കളി സമനിലയില്‍ അവസാനിക്കുകയും ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സിനും ഗോവയ്ക്കും 28 പോയിന്റ് വീതമാവും. അപ്പോള്‍ ഗോള്‍ശരാശരിയാവും സെമി ഫൈനലിസ്റ്റിനെ തീരുമാനിക്കുന്നത്. നിലവില്‍ ഗോള്‍ശരാശരിയില്‍ ഗോവ ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ പിറകിലുമാണ്.

ഇനി ബെംഗളൂരുവിനെ തോല്‍പ്പിച്ച് അഞ്ചാം സ്ഥാനത്തു ഫിനിഷ് ചെയ്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന പ്രഥമ സൂപ്പര്‍ കപ്പിനു യോഗ്യത നേടുകയായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. ഐഎഎസ്എല്‍ ടീമുകളും ഐ ലീഗ് ടീമുകളും നേര്‍ക്കുനേര്‍ വരുന്ന ആദ്യത്തെ ചാംപ്യന്‍ഷിപ്പ് കൂടിയാണ് സൂപ്പര്‍ കപ്പ്‌.

Story first published: Thursday, March 1, 2018, 9:46 [IST]
Other articles published on Mar 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+