റിയോ ഡി ജനീറോ: ഗോളുറപ്പിച്ച നാല് അവസരങ്ങള്‍... അവയാണ് മെസ്സിയും കൂട്ടരും പാഴാക്കിക്കളഞ്ഞത്. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള പകയുടെ കണക്ക് തീര്‍ക്കാനുള്ള അവസരം പാഴാക്കിക്കളഞ്ഞവരെന്ന ചീത്തപ്പേരില്‍ നിന്ന് ടീം അര്‍ജന്റീന അടുത്ത കാലത്തൊന്നും കരകയറില്ല.
അവസരങ്ങള്‍ തുലച്ചതില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ഹിഗൈ്വനും തുല്യ പങ്കാളിത്തമായിരുന്നു. പകരക്കാരനായിറങ്ങിയ പാലസ്യോയും കളഞ്ഞു ഒരു ഗോള്‍ ചാന്‍സ്.

ഇരുപതാം മിനിട്ടില്‍ മുന്നില്‍ ഗോളിയെ മാത്രമായി ഹിഗ്വൈന് അവസരം ലഭിച്ചതായിരുന്നു. അവധാനതയോടെ ഒറ്റ ഷോട്ട്... അത് മാത്രം മതിയായിരുന്നു. ക്രൂസിന്റെ മിസ് പാസില്‍ നിന്ന് കിട്ടിയ ആ പന്ത് പക്ഷേ ഹിഗൈ്വന്‍ അടിച്ചുകളഞ്ഞത് പുറത്തേക്കായിരുന്നു. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ ഹിഗൈ്വന്‍ പകരം വീട്ടിയെന്നാണ് എല്ലാവരും കരുതിയത്. ലെവസിയുടെ പാസ് കൃത്യമായി പോസ്റ്റിലേക്ക്. പക്ഷേ അതൊരു ഓഫ് സൈഡ് ആയിരുന്നു.
കളി അവസാനിക്കാന്‍ വെറും രണ്ട് മിനിട്ട് മാത്രം ശേഷിക്കെ, പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് കിട്ടിയ ഫ്രീ കിക്ക് ഗോളാക്കാതെ പോയതായിരിക്കും മെസ്സിയെ ഇനിയുള്ള കാലം വേട്ടയാടുക. ഫ്രീ കിക്ക് വിദഗ്ധനെന്ന് പേരെടുത്ത മെസ്സി പക്ഷേ ആ ഷോട്ട് പുറത്തേക്കടിച്ചുകളഞ്ഞു.
മെസ്സിയുടെ പിഴവുകള്‍ക്ക് സാക്ഷ്യം വഹിച്ച മത്സരം എന്നും ഈ ഫൈനല്‍ വിലയിരുത്തപ്പെട്ടേക്കും. 35-ാം മിനിട്ടിലും, 46-ാം മിനിട്ടിലും, 74-ാം മിനിട്ടിലും പെനാല്‍റ്റി ബോക്‌സിനുള്ളില്‍വച്ച് മെസ്സിയുടെ കാലില്‍ നിന്ന് പന്ത് തെറ്റിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. 74-ാം മിനിട്ടിലെ ആ പിഴവ്, അത് വലിയ പിഴവ് തന്നെയായിരുന്നു.
പാലസ്യോയാണ് മറ്റൊരു വന്‍ പിഴവ് വരുത്തിയത്. കളി എക്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോഴത്തെ ആദ്യ മിനിട്ടുകള്‍ക്കുള്ളിലായിരുന്നു ഇത്. പക്ഷേ പന്ത് വലയിലാക്കാന്‍ പലാസ്യോക്ക് കഴിഞ്ഞില്ല.