Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനക്ക് ഞെട്ടല്‍, മുട്ടുകുത്തിച്ച് പരാഗ്വെ; മെസിപ്പടയ്‌ക്കെതിരേ ട്രോള്‍ മഴ

അസുന്‍സിയോണ്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വീണ്ടും തോറ്റ് അര്‍ജന്റീന. കരുത്തരായ മെസിപ്പടയെ പരാഗ്വേ 2-1നാണ് മുട്ടുകുത്തിച്ചത്. ദക്ഷിണ അമേരിക്ക യോഗ്യതാ റൗണ്ടില്‍ ഏഴ് മത്സരത്തില്‍ മൂന്നിലും അര്‍ജന്റീന തോല്‍വി നേരിട്ടിരിക്കുകയാണ്. ലയണല്‍ മെസിയും ഡീപോളും മാര്‍ട്ടിനെസും അല്‍വാരസുമെല്ലാം അര്‍ജന്റീന ടീമിലുണ്ടായിട്ടും പരാഗ്വേയോട് അപ്രതീക്ഷിതമായി തോല്‍വി നേരിടുകയായിരുന്നു. ലയണല്‍ മെസിക്ക് കാര്യമായൊന്നും ചെയ്യാതെ പോയതിന് പിന്നാലെ നിരവധി ട്രോളുകളാണ് അര്‍ജന്റീനക്കെതിരേയും മെസിക്കെതിരേയും ഉയരുന്നത്.

ദൈവം നിങ്ങളെ വെറുക്കുമെന്നും സിംഹത്തെയാണ് മുറിവേല്‍പ്പിച്ചിരിക്കുന്നതെന്നുമാണ് ആരാധകര്‍ ട്രോളുന്നുത്. മെസി ടീമിലുണ്ടായിട്ടും ജയിക്കാനായില്ലെന്നത് അര്‍ജന്റീനയെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ മെസിയെ ലക്ഷ്യമിട്ട് വിരോധികളെല്ലാം നിരവധി ട്രോളുകളാണ് സൃഷ്ടിക്കുന്നത്.

lionel messi

മെസിപ്പട തോറ്റത് ലീഡെടുത്ത ശേഷം

മികച്ച താരനിരയോടെ ഇറങ്ങിയ അര്‍ജന്റീനയാണ് ആദ്യം ലീഡെടുത്തത്. 11ാം മിനുട്ടില്‍ ലൗറ്റാരോ മാര്‍ട്ടിനെസാണ് അര്‍ജന്റീനക്കായി വലകുലുക്കിയത്. വാര്‍ പരിശോധനക്ക് ശേഷമാണ് ഈ ഗോള്‍ അനുവദിച്ചത്. എന്നാല്‍ 19ാം മിനുട്ടില്‍ അന്റോണിയോ സനാബ്രിയയിലൂടെ പരാഗ്വെ സമനില പിടിച്ചു. 47ാം മിനുട്ടില്‍ ഒമര്‍ അല്‍ഡെറെട്ടെയിലൂടെയാണ് പരാഗ്വെ വിജയ ഗോള്‍ നേടിയത്. ഗോള്‍ മടക്കാന്‍ അര്‍ജന്റീന കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പന്തടക്കത്തിലും ആക്രമണത്തിലും അര്‍ജന്റീന കരുത്ത് കാട്ടിയെങ്കിലും ഭാഗ്യം ടീമിനെ തുണച്ചില്ലെന്ന് തന്നെ പറയാം. കൊളംബിയയോട് നേരത്തെ തോറ്റ അര്‍ജന്റീന അവസാന മത്സരത്തില്‍ ബൊളീവിയയെ ആറ് ഗോളിന് തകര്‍ത്തുവിട്ട ആത്മവിശ്വാസത്തിലാണ് പരാഗ്വെയ്‌ക്കെതിരേ ഇറങ്ങിയത്. എന്നാല്‍ അപ്രതീക്ഷിത തോല്‍വി നീലപ്പടക്ക് നേരിടേണ്ടി വന്നു. എന്തായാലും അര്‍ജന്റീനക്ക് നാണക്കേടാവുന്ന തോല്‍വിയാണിതെന്ന് നിസംശയം പറയാം.

ഇൗ തോല്‍വിക്ക് പകരം വീട്ടുമെന്ന് ആരാധകര്‍

പരാഗ്വെയോട് ഏറ്റ തോല്‍വിക്ക് അര്‍ജന്റീന പകരം വീട്ടുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴും അര്‍ജന്റീനയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്. വിമര്‍ശിക്കുന്നവര്‍ ചരിത്രം മനസിലാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും തികച്ചും അപ്രതീക്ഷിതമായ തോല്‍വിയാണ് മെസിയും സംഘവും നേരിട്ടത്. 71% പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് അര്‍ജന്റീനയായിരുന്നു. എന്നിട്ടും സമനില പോലും നേടാന്‍ അര്‍ജന്റീനക്ക് സാധിക്കാതെ പോയി. പ്രധാന ടീമിനെ ഇറക്കിയാണ് തോല്‍വി നേരിട്ടതെന്നതാണ് എടുത്തു പറയേണ്ടത്.

അതേ സമയം അര്‍ജന്റീനയുടെ മുഖ്യ എതിരാളികളായ ബ്രസീല്‍ വെനസ്വേലയോട് 1-1 സമനിലയില്‍ കുരുങ്ങി. വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയുമെല്ലാം കളത്തിലിറങ്ങിയിട്ടും ബ്രസീലിന് വിജയം നേടിയെടുക്കാന്‍ സാധിക്കാതെ പോയി. അര്‍ജന്റീനയുടെ ആരാധകര്‍ ബ്രസീലിനേയും ട്രോളി രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും രണ്ട് ടീമിനും നാണക്കേടുണ്ടാക്കുന്ന ഫലമാണിതെന്ന് പറയാം.

Story first published: Friday, November 15, 2024, 10:53 [IST]
Other articles published on Nov 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+