For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പൃഥ്വി, നിവിന്‍, ഇപ്പോള്‍ സഞ്ജുവും!! ഫുട്‌ബോളില്‍ ഇനി സ്വന്തം ടീം, ത്രില്ലടിച്ച് ഫാന്‍സ്

കൊച്ചി: പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ ടീമിനെ സ്വന്തമാക്കി മലയാളികളുടെ പ്രിയതാരവും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. കേരളത്തിലെ കാല്‍പ്പന്തുകളിയുടെ സ്വന്തം തട്ടമായ മലപ്പുറത്തു നിന്നുള്ള മലപ്പുറം എഫ്‌സിയുടെ സഹ ഉടമകളിലൊരാളായാണ് അദ്ദേഹം മാറിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതേക്കുറിച്ച് അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇപ്പോള്‍ ഇതു യാഥാര്‍ഥ്യമായി മാറിയിരിക്കുകയാണ്.

സഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കു വച്ചിരിക്കുന്നത്. വെല്‍ക്കം സഞ്ജു സാംസണ്‍, കോ ഓണര്‍ ഓഫ് മലപ്പുറം എഫ്‌സിയെന്ന് കുറിച്ച ഫോട്ടോയാണ് സോഷ്യല്‍ അദ്ദേഹം പുറത്തുവിട്ടത്. മലപ്പുറം എഫ്‌സിയുടെ ഔദ്യോഗിക പേജിലും ഇതു പങ്കുവച്ചിട്ടുണ്ട്.

SANJU SAMSON

സ്വാഗതം ചെയ്ത് ഫാന്‍സ്

ക്രിക്കറ്റില്‍ നിന്നും ഫുട്‌ബോളിലേക്കുള്ള സഞ്ജു സാംസണിന്റെ അപ്രതീക്ഷിത വരവ് ആരാധകരെയും ത്രില്ലടിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ റോളിനെ ഏറെ ആവേശത്തോടെയാണ് കാണുന്നതെന്നാണ് അവര്‍ പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ സഞ്ജുവിന്റെ ഈ നീക്കത്തെ ചിലര്‍ ട്രോളുകളും ചെയ്തിട്ടുണ്ട്.

സഞ്ജു സാംസണ്‍ ഇനി ഈ തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ ചെയ്യും. കാരണം മോശം പ്രകടനങ്ങള്‍ കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹത്തിനു അവസരങ്ങള്‍ ലഭിക്കില്ലെന്നായിരുന്നു പരിഹാസത്തോടെയുള്ള ഒരു പ്രതികരണം.

സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സി ടീമിനു വേണ്ടി സഞ്ജു സാംസണ്‍ ഇനി ഫുട്‌ബോള്‍ കളിക്കാന്‍ ആരംഭിക്കുകയാണെങ്കില്‍ ഒരു ക്യാപ്റ്റനും അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറ്റൊരു പ്രതികരണം.

പ്രമുഖരുടെ നിരയിലേക്ക് സഞ്ജുവും

ഫുട്‌ബോളില്‍ ഉടമകളുടെ നിരയിലേക്കു വന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ ലിസ്റ്റില്‍ ഇതോടെ സഞ്ജു സാംസണും ഇടം നേടിയിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി, മറ്റൊരു മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ബാറ്റിങ് ഇതിഹാസം വിരാട് കോലി എന്നിവരെല്ലാം ഐഎസ്എല്ലില്‍ വിവിധ ടീമുകളുടെ സഹ ഉടമകളാണ്.

സൂപ്പര്‍ ലീഗ് കേരളയിലേക്കു വന്നാല്‍ സഹ ഉടമയായ മൂന്നാമത്തെ സെലിബ്രിറ്റിയാണ് സഞ്ജു. പ്രശസ്ത നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍, നടന്‍ നിവിന്‍ പോളി എന്നിവര്‍ നേരത്തേ തന്നെ സഹ ഉടമകളാണ്. ഫോര്‍സാ കൊച്ചി എഫ്‌സിയുടെ സഹ ഉടമകളിലൊരാളാണ് പൃഥ്വിരാജ്. എന്നാല്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയുടെ സഹ ഉടമയാണ് നിവിന്‍.

SANJU SAMSON

ജയത്തോടെ തുടങ്ങി മലപ്പുറം എഫ്‌സി

സൂപ്പര്‍ ലീഗ് കേരളയില്‍ ജയത്തോടെ തന്നെ ഈ സീസണ്‍ ആരംഭിച്ചിരിക്കുകയാണ് മലപ്പുറം എഫ്‌സി. ശനിയാഴ്ച കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന സീസണിലെ കന്നി മല്‍സരത്തില്‍ ഫോര്‍സ കൊച്ചി എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മലപ്പുറം തകര്‍ത്തുവിട്ടത്.

ആറു ടീമുകളാണ് ഐഎസ്എല്‍ മാതൃകയിലുള്ള ഫ്രാഞ്ചൈസി ലീഗിലുള്ളത്. കാലിക്കറ്റ് എഫ്‌സി, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി, മലപ്പുറം എഫ്‌സി, ഫോര്‍സാ കൊച്ചി എഫ്‌സി, തൃശൂര്‍ എഫ്‌സി എന്നിവയാണ് ടീമുകള്‍.

Story first published: Monday, September 9, 2024, 23:00 [IST]
Other articles published on Sep 9, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+