യൂറോ കപ്പിലും ബ്രക്‌സിറ്റ്; ട്രോളന്മാര്‍ വിടുമോ ഇംഗ്ലണ്ട് ടീമിനെ?
യൂറോപ്പില്‍ നിന്നും ഒരാഴ്ചയ്ക്കിടെ രണ്ട് വട്ടം ഇറങ്ങിപ്പോകണമെങ്കില്‍ ആ രാജ്യത്തിന്റെ പേര് ഇംഗ്ലണ്ട് എന്നായിരിക്കണം - സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലണ്ടിനെ ഫുട്‌ബോള്‍ ആരാധകര്‍ ട്രോള്‍ ചെയ്ത് കൊല്ലുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തിറങ്ങാന്‍ ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടത് സ്വന്തം നാട്ടിലെ ജനങ്ങള്‍ തന്നെയായിരുന്നു. അതില്‍ സങ്കടമൊന്നും വേണ്ട.
എന്നാല്‍ യൂറോകപ്പില്‍ തോറ്റ് പുറത്തായത് അത് ഇംഗ്ലണ്ടിന്റെ ആരാധകര്‍ സഹിക്കില്ല. ഐസ്ലാന്‍ഡിനെ പോലെ ഒരു കുഞ്ഞന്‍ ടീമിനോട് തോറ്റാണ് ഇംഗ്ലണ്ട് യൂറോകപ്പിന് പുറത്ത് പോകുന്നത് എന്നത് അതിലും വലിയ ദുരന്തം. ആദ്യത്തെ യൂറോ കളിക്കുന്ന ഐസ്ലന്‍ഡിനോട് തോറ്റ നാണക്കേട് സഹിക്കാനാവാതെ ഇംഗ്ലണ്ട് കോച്ച് റോയ് ഹഡ്‌സന്‍ രാജിവെച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ജനത പറഞ്ഞാല്‍ പിന്നെ..
യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തിറങ്ങാന്‍ ജനങ്ങള്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ യൂറോ വിട്ടതാണ് അല്ലാതെ പിന്നെ...

എന്തെങ്കിലും മാറ്റം
അര്‍ജന്റീനയ്ക്കും ഇംഗ്ലണ്ടിനും പഴയത് പോലെ തന്നെ ഒരു മാറ്റവുമില്ല അല്ലേ മൊയ്തീനേ

അറിയാമായിരുന്നു
ബ്രസീലിന് അല്ലെങ്കിലും അറിയമായിരുന്നു ഈ പറയുന്നവരെല്ലാം ഇങ്ങോട്ട് തന്നെ വരുമെന്ന്

കളി ഏത് ചാനലിലാ
മെസ്സി വിരമിക്കുന്നു യൂറോ കപ്പില് ആരൊക്കെയോ പുറത്താകുന്നു. ശരിക്കും ഇതെവിടെയാ കളി

ബാര്‍സ ഗ്രൗണ്ടില്‍ നിന്നും
ഇവരെല്ലാം വന്നില്ലെങ്കി ബാര്‍സയുടെ ഗ്രൗണ്ടില്‍ മെസ്സി ഒറ്റയ്ക്കായിപ്പോയേനെ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications