ലോകകപ്പ്; ഫ്രാന്‍സില്‍ പോലീസും ആരാധകരും ഏറ്റുമുട്ടല്‍; ക്രൊയേഷ്യയില്‍ ആഹ്ലാദം
പാരീസ്: ഫ്രാന്‍സ് ലോകകപ്പ് കിരീടം ഉയര്‍ത്തിയതിന്റെ പിന്നാലെ പാരീസില്‍ നടന്ന ആഘോഷങ്ങള്‍ അതിരുകടന്നതിനെ തുടര്‍ന്ന് ആരാധകരും പോലീസും ഏറ്റുമുട്ടി. ആഘോഷങ്ങള്‍ക്കിടെ യുവാക്കള്‍ ആക്രമണം നടത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ചാംപ്‌സ് എലിസീസ് വീഥിയില്‍ ആരാധകര്‍ കടകള്‍ തകര്‍ക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തതോടെയാണ് സ്ഥിതി ശാന്തമായത്. തെക്കന്‍നഗരമായ ലിയോണിലും പോലീസും ആരാധകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അക്രമം മുന്‍കൂട്ടി കണ്ട് ഒരു ലക്ഷത്തിലധികം പോലീസുകാരെ വിവിധയിടങ്ങളിലായി വിന്യസിച്ചിരുന്നു.

ഫ്രാന്‍സിലെ പ്രമുഖമായ മറ്റു നഗരങ്ങളിലും ആരാധകര്‍ അതിരുവിട്ടാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പൊതു ഇടങ്ങളില്‍ ആരാധകരുടെ വിക്രിയകള്‍ പോലീസ് ഇടപെട്ട് തടയുകയായിരുന്നു. ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചികിത്സയിലാണ്.
അതേസമയം, ക്രൊയേഷ്യന്‍ തലസ്ഥാനത്ത് ആരാധകര്‍ ഒരുവിധത്തിലുമുള്ള അക്രമത്തിനും നേതൃത്വം നല്‍കിയില്ല. സ്വന്തം ടീം തോറ്റിട്ടും ടീമിന്റെ ഇതുവരെയുള്ള മുന്നേറ്റത്തില്‍ ആരാധകര്‍ ആഘോഷം സംഘടിപ്പിക്കുകയാണ് ചെയ്തത്. ദേശീയപതാക വീശിയും ദീപങ്ങള്‍ കത്തിച്ചും അവര്‍ ടീമിനൊപ്പം നിന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications