വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ്: ഫല്‍ക്കാവോ, റോഡ്രിഗസ്... സൂപ്പര്‍ താരങ്ങളുമായി കൊളംബിയ, അന്തിമ ടീമിനെ പ്രഖ്യാപിച്ചു

കോച്ച് പെക്കര്‍മാനാണ് 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചത്

ബൊഗോട്ട (കൊളംബിയ): റഷ്യന്‍ ലോകകകപ്പിനുള്ള കൊളംബിയയുടെ അന്തിമ ടീമിനെ പ്രഖ്യാപിച്ചു. റഡാമെല്‍ ഫല്‍ക്കാവോ, ജെയിംസ് റോഡ്രിഗസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടുത്തി ശക്തമായ 23 അംഗ ടീമിനെയാണ് കോച്ച് ജോസ് പെക്കര്‍മാന്‍ തിരഞ്ഞെടുത്തത്. പരിക്കിന്റെ പിടിയില്‍ നിന്നും പൂര്‍ണമായി മുക്തരായിട്ടില്ലെങ്കിലും ക്രിസ്റ്റ്യന്‍ സപാറ്റ, ആബെല്‍ അഗ്വിലാര്‍ എന്നിവരും ടീമിലിടം പിടിച്ചിട്ടുണ്ട്. വെറ്ററന്‍ സ്‌ട്രൈക്കര്‍ ടിയോഫിലോ ഗുട്ടിറെസ്, യുവതാരം വില്ല്യം ടെസ്സീലോ എന്നിവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

1

ഏപ്രില്‍ അവസാനത്തോടെയാണ് എസി മിലാനു വേണ്ടി കളിക്കുന്നതിനിടെ സപാറ്റയ്ക്കു കണംകാലിനു പരിക്കുപറ്റിയത്. ഇതിനു ശേഷം ഒരു മല്‍സരത്തില്‍ പോലും താരം കളിച്ചിട്ടില്ല. ഡിപോര്‍ട്ടീവോ കാലി മിഡ്ഫീല്‍ഡറായ അഗ്വിലാറും കാലിലെ പേശിക്കറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലാണ്.

റഷ്യയില്‍ സ്വീകരിക്കുക 'സാബിവാക'; മുന്‍ ലോകകപ്പ് ഭാഗ്യ ചിഹ്നങ്ങളെ അറിയാംറഷ്യയില്‍ സ്വീകരിക്കുക 'സാബിവാക'; മുന്‍ ലോകകപ്പ് ഭാഗ്യ ചിഹ്നങ്ങളെ അറിയാം

നാട്ടില്‍ 'വിലയില്ല', നാടുവിട്ടപ്പോള്‍ തലവര മാറി... സ്വന്തം രാജ്യം വേണ്ടെന്നു വച്ച നക്ഷത്രങ്ങള്‍ നാട്ടില്‍ 'വിലയില്ല', നാടുവിട്ടപ്പോള്‍ തലവര മാറി... സ്വന്തം രാജ്യം വേണ്ടെന്നു വച്ച നക്ഷത്രങ്ങള്‍

32കാരനായ ഫല്‍ക്കാവോയുടെ കരിയറിലെ കന്നി ലോകകപ്പാണിത്. കാല്‍മുട്ടിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്നു 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ താരത്തിനു കളിക്കാന്‍ സാധിച്ചിരുന്നില്ല.

കൊളംബിയന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍- ജോസ് എഡ്വാര്‍ഡോ, ഡേവിഡ് ഓസ്പിന, കാമിലോ വര്‍ഗാസ്.
ഡിഫന്‍ഡര്‍മാര്‍- സാന്റിയാഗോ അരിയാസ്, ഫ്രാങ്ക് ഫാബ്ര, യെറി മിന, ജൊഹാന്‍ മൊയിക്ക, ഓസ്‌കര്‍ മ്യുറില്ലോ, ഡേവിന്‍സണ്‍ സാഞ്ചസ്, ക്രിസ്റ്റിയന്‍ സപാറ്റ.
മിഡ്ഫീല്‍ഡര്‍മാര്‍- ആബെല്‍ അഗ്വിലാര്‍, വില്‍മര്‍ ബാരിയോസ്, യുവാന്‍ ക്വര്‍ഡാഡോ, ജെഫേഴ്‌സണ്‍ ലെര്‍മ, യുവാന്‍ ക്വിന്റെറോ, ജെയിംസ് റോഡ്രിഗസ്, കാര്‍ലോസ് സാഞ്ചസ്, മത്തേവൂസ് ഉറിബെ.
സ്‌ട്രൈക്കര്‍മാര്‍- മിഗ്വെല്‍ ബോര്‍യ, റഡാമെല്‍ ഫല്‍ക്കാവോ, ജോസ് ഇസ്‌ക്വിറാഡോ, ലൂയിസ് മ്യുറിയല്‍.

Story first published: Tuesday, June 5, 2018, 14:58 [IST]
Other articles published on Jun 5, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X