Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ്എ കപ്പ് ഫൈനല്‍ ഇന്ന് രാത്രി 10 മണിക്ക്,ആഴ്‌സണലും ചെല്‍സിയും പൊരിഞ്ഞ പോരിന്,വെംഗര്‍ക്ക് മരണക്കളി!!

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ന് രാത്രി പത്ത് മണിക്ക് എഫ് എ കപ്പ് ഫൈനല്‍. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയും സീസണില്‍ ചാമ്പ്യന്‍സ് ലീഗ് സ്‌പോട് പോലും ഉറപ്പിക്കുന്നതില്‍ പരാജയപ്പെട്ട ആഴ്‌സണലും തമ്മിലാണ് കിരീടപ്പോര്.

സോണി സിക്‌സ്@ലൈവ്

രാത്രി പത്ത് മണിക്ക് സോണി സിക്‌സ്, സോണി ഇ എസ് പി എന്‍ ചാനലുകളില്‍ തത്സമയം കാണാം.

ആര്‍സെന്‍ വെംഗറിലാണ് കണ്ണുകള്‍..

ആഴ്‌സണലില്‍ നിന്ന് പുറത്താകലിന്റെ വക്കിലാണ് കോച്ച് ആര്‍സെന്‍ വെംഗര്‍. പ്രീമിയര്‍ ലീഗ് കിരീടം നേടുന്നതില്‍ പരാജയപ്പെട്ടതും ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതും വെംഗര്‍ക്ക് തിരിച്ചടിയായി. എന്നാല്‍, എഫ് എ കപ്പ് കൂടുതല്‍ തവണ നേടിയ ജോര്‍ജ് റാംസെക്കൊപ്പമാണ് വെംഗര്‍. ഇന്ന് ചെല്‍സിയെ വീഴ്ത്തിയാല്‍ വെംഗര്‍ക്ക് ആറാം എഫ് എ നേടി റെക്കോര്‍ഡിടാം.

അന്റോണിയോ കോന്റെയാണ് താരം...

ആദ്യ സീസണില്‍ തന്നെ ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്തു. എഫ് എ കപ്പില്‍ ഫൈനലില്‍ ഇടം പിടിച്ചു. പെപ് ഗോര്‍ഡിയോളയും മൗറിഞ്ഞോയും വെംഗറും പോഛെറ്റിനോയും കോച്ചായിട്ടുള്ള പ്രീമിയര്‍ ലീഗിലാണ് കോന്റെ ചാമ്പ്യന്‍ കോച്ചായി മാറിയത്.

വെംഗര്‍ ലക്ഷ്യമിടുന്നത്....

ആഴ്‌സണലിനൊപ്പം ആറ് എഫ് എ കിരീടങ്ങള്‍, മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ ഉള്‍പ്പടെ ഒമ്പതെണ്ണമാണ് വെംഗര്‍ നേടിയത്. ഇന്ന് ജയിച്ചാല്‍ പത്താം കിരീടം. അത് വഴി ക്ലബ്ബില്‍ തുടരാനാകുമെന്ന പ്രതീക്ഷ.

ഫൈനലില്‍ ആഴ്‌സണല്‍...

കഴിഞ്ഞ അഞ്ച് എഫ് എ കപ്പ് ഫൈനലിലും ആഴ്‌സണല്‍ ജയിച്ചു. അവസാനം കളിച്ച എട്ട് ഫൈനലുകളില്‍ ഏഴിലും ജയിച്ചു. ഏക തോല്‍വി 2001 മില്ലേനിയം സ്‌റ്റേഡിയത്തില്‍ ലിവര്‍പൂളിനെതിരെ. എഫ് എ കപ്പില്‍ റെക്കോര്‍ഡ് ഇരുപതാം ഫൈനലാണ് ആഴ്‌സണല്‍ കളിക്കാന്‍ പോകുന്നത്.

പതിമൂന്നാം കിരീടം ലക്ഷ്യം...

പന്ത്രണ്ട് കിരീടങ്ങളുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സണലും റെക്കോര്‍ഡ് ബുക്കില്‍ ഒന്നാം സ്ഥാനം പങ്കിടുന്നു. ചെല്‍സിയെ വീഴ്ത്തിയാല്‍ ആഴ്‌സണലിന് പതിമൂന്ന് കിരീടങ്ങളുമായി റെക്കോര്‍ഡ് സ്വന്തമാക്കാം.

ചെല്‍സിക്കെതിരെ ആഴ്‌സണലിന് മുന്‍തൂക്കം...

കഴിഞ്ഞ ഏഴുപത് വര്‍ഷത്തിനിടെ എഫ് എ കപ്പില്‍ ചെല്‍സിക്ക് ഒരു തവണ മാത്രമാണ് ആഴ്‌സണലിനെ തോല്‍പ്പിക്കാന്‍ സാധിച്ചത്. 2009 ല്‍ സെമിഫൈനലില്‍ 2-1നായിരുന്നു ആ ജയം. അവസാനം തമ്മില്‍ കളിച്ച എട്ട് എഫ് എ കപ്പ് മത്സരങ്ങളിലും ഏഴിലും ജയിച്ച് ആഴ്‌സണല്‍ വ്യക്തമായ മുന്‍തൂക്കം നിലനിര്‍ത്തുന്നു.

Story first published: Saturday, May 27, 2017, 12:54 [IST]
Other articles published on May 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+