Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അരങ്ങേറ്റത്തില്‍ മിന്നി ജെയിംസ്, ടോട്ടനത്തെ കീഴടക്കി എവര്‍ട്ടന്‍; ഫ്രാന്‍സില്‍ പിഎസ്ജി തോറ്റു

1

ലണ്ടന്‍/ പാരീസ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തന്റെ അരങ്ങേറ്റം കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ് മോശമാക്കിയില്ല. കളം നിറഞ്ഞു കളിഞ്ഞ ജെയിംസിന്റെ ചിറകിലേറി എവര്‍ട്ടന്‍ 1-0ന് ജോസ് മൊറീഞ്ഞോയുടെ ടോട്ടനം ഹോട്‌സ്പറിനെ തോല്‍പ്പിച്ചു. മറ്റൊരു കളിയില്‍ ലെസ്റ്റര്‍ സിറ്റി 3-0ന് വെസ്റ്റ്‌ബ്രോമിനെ പരാജയപ്പെടുത്തി.

ഫ്രഞ്ച് ലീഗില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായ കളിയില്‍ നിലവിലെ ചാംപ്യന്മാരായ പിഎസ്ജി തോല്‍വിയേറ്റുവാങ്ങി. ലീഗില്‍ അവരുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. മുന്‍ ജേതാക്കളായ മാഴ്‌സെയാണ് ഏകപക്ഷീയമായ ഒരു ഗോളിനു പിഎസ്ജിയെ കീഴടക്കിയത്. 1978-79നു ശേഷം ആദ്യമായാണ് ഫ്രഞ്ച് ലീഗിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിക്കാനാവാതെ പിഎസ്ജി തോല്‍വി വഴങ്ങിയത്. മറ്റു മല്‍സരങ്ങളില്‍ ലില്ലെ 1-0ന് മെറ്റ്‌സിനെയും ലെന്‍സ് 3-2ന് ലോറിയെന്റിനെയും റെന്നസ് 4-2ന് നിമെസിനെയും മൊണാക്കോ 2-1ന് നാന്റസിനെയും പരാജയപ്പെടുത്തി.

3

സ്പാനിഷ് ലാ ലിഗയില്‍ വലന്‍സിയ 4-2ന് ലെവന്റെയെയും റയല്‍ ബെറ്റിസ് 1-0ന് അലാവസിനെയും തോല്‍പ്പിച്ചു. വിയ്യാറയല്‍- ഹ്യുസ്‌ക, റയല്‍ സോസിഡാഡ്- റയല്‍ വല്ലഡോലിഡ് മല്‍സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. മാന്വെല്‍ വല്ലെയോയുടെ ഇരട്ടഗോളുകളാണ് വലന്‍സിയക്കു മിന്നുന്ന ജയം നേടിക്കൊടുത്തത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവര്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

റയല്‍ മാഡ്രിഡില്‍ നിന്നും ഈ സീസണില്‍ ടീമിലെത്തിയ ജെയിംസ് എവര്‍ട്ടനു വേണ്ടി ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. ഗോള്‍ നേടാനായില്ലെങ്കിലും അവരുടെ ഹീറോ അദ്ദേഹമായിരുന്നു. 55ാാം മിനിറ്റില്‍ ഡൊമിനിക്ക് കാല്‍വേര്‍ട്ട് ലെവിന്റെ വകയായിരുന്നു എവര്‍ട്ടന്റെ വിജയഗോള്‍. ഒരാഴ്ച മുമ്പ് മാത്രമാണ് ജെയിംസ് എവര്‍ട്ടനിലെ തന്റെ പുതിയ ടീമംഗങ്ങള്‍ക്കൊപ്പമെത്തിയതെങ്കിലും അതൊന്നും താരത്തിന്റെ പ്രകടനത്തെ ബാധിച്ചില്ല.

2

55ാമ മിനിറ്റില്‍ ലൂക്കാസ് ഡിനെയുടെ ഫ്രീകിക്ക് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചാണ് ലെവിന്‍ എവര്‍ട്ടന്റെ വിജയഗോള്‍ കണ്ടെത്തിയത്. ഇതിനേക്കാള്‍ മികച്ച മാര്‍ജിനില്‍ എവര്‍ട്ടന്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ നിരവധി ഗോളവസരങ്ങള്‍ അവര്‍ നഷ്ടപ്പെടുത്തി. ഇവയില്‍ മിക്ക നീക്കങ്ങള്‍ക്കും ചരടു വലിച്ചത് വലതു വിങില്‍ കളിച്ച ജെയിംസായിരുന്നു. കളിയുടെ അവസാന മിനിറ്റുകളില്‍ ഗ്രൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെടുന്നതിനു മുമ്പ് അഞ്ചു ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

Story first published: Monday, September 14, 2020, 10:19 [IST]
Other articles published on Sep 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+