Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് അന്ത്യമാകുന്നു; ടീമുകളുടെ ഗൂഢാലോചന പുറത്ത്; പുതിയ ടൂര്‍ണമെന്റ്

ലണ്ടന്‍: യൂറോപ്പിലെ മുന്‍നിര ടീമുകളെ സംഘടിപ്പിച്ച് യുവേഫ വര്‍ഷാവര്‍ഷം ക്ലബ്ബുകളിലെ രാജാക്കന്മാരെ കണ്ടെത്താനായി നടത്തിവരാറുള്ള ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് അന്ത്യമാകുന്നു. 2021ല്‍ ചാമ്പ്യന്‍സ് ലീഗുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ പ്രമുഖ ടീമുകള്‍ ചേര്‍ന്ന് വേറിട്ടൊരു ടൂര്‍ണമെന്റ് നടത്താനുള്ള ആലോചന ജര്‍മന്‍ പത്രം പുറത്തുകൊണ്ടുവന്നു.

അതീവരഹസ്യമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ പുറംലോകത്തെത്തിയത്. യൂറോപ്പിലെ പ്രമുഖരായ 11 ഫുട്‌ബോള്‍ ടീമുകള്‍ ചേര്‍ന്നാണ് ടൂര്‍ണമെന്റ് നടത്താനായി ആലോചന. യൂറോപ്യന്‍ സൂപ്പര്‍ലീഗ് എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണമെന്റില്‍ 11 ടീമുകള്‍ക്കും എല്ലാ വര്‍ഷവും പങ്കെടുക്കാം. മറ്റു ടീമുകളെ അതിഥികളായി ഉള്‍പ്പെടുത്താനുമാണ് തീരുമാനം.

football

റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, യുവന്ററസ്, പിഎസ്ജി, എസി മിലാന്‍, ബയേണ്‍ മ്യൂണിക്ക് എന്നിവരായിരിക്കും ടൂര്‍ണമെന്റിലെ സ്ഥിരാംഗങ്ങള്‍. അത്‌ലറ്റിക്കോ മാഡ്രിഡ്, ബൊറൂസിയ ഡോട്ട്മുണ്ട്, മാഴ്‌സെലെ, ഇന്റര്‍ മിലാന്‍, എഎസ് റോമ എന്നീ ടീമുകളെ ആദ്യഘട്ടത്തില്‍ അതിഥികളാക്കാനും നിര്‍ദ്ദേശമുണ്ട്.

വാര്‍ത്ത പുറത്തുവന്നതോടെ ടീം മാനേജ്‌മെന്റുകളുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ബയേണ്‍ മ്യൂണിക് ഇക്കാര്യം അറിയില്ലെന്ന് പറഞ്ഞപ്പോള്‍ മറ്റു ടീമുകള്‍ പ്രതികരിക്കാന്‍ മടിക്കുകയായിരുന്നു. നിലവില്‍ യൂറോപ്പ്യന്‍ ലീഗുകളില്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗിന് യോഗ്യതയെങ്കില്‍ സൂപ്പര്‍ ലീഗില്‍ പതിനൊന്നും ടീമുകള്‍ക്കും കളിക്കാന്‍ യോഗ്യത വേണ്ട എന്നതാണ് പ്രധാന പ്രത്യേകത. യുവേഫ അടുത്തദിവസം തന്നെ ഇതേക്കുറിച്ച് പ്രതികരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Story first published: Saturday, November 3, 2018, 17:46 [IST]
Other articles published on Nov 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+