Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Year Ender 2024: വീണ്ടും കിങാവുമോ കെയ്ന്‍? ഗോള്‍വേട്ടയില്‍ മുന്നിലാര്, ഇതാ ടോപ്പ് 5

യൂറോപ്പില്‍ ഈ സീസണിലെ (2024-25) ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ ആരു തൂക്കും? ഈ വര്‍ഷം ക്ലൈമാക്‌സിലേക്കു അടുക്കവെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ വളരെ ആവേശത്തോടെ ഉറ്റുനോക്കുന്ന കാര്യമാണിത്. ബയേണ്‍ മ്യൂണിക്കിന്റെയും ഇംഗ്ലണ്ടിന്റെയും ഗോളടിവീരനായ ഹാരി കെയ്‌നാണ് നിലവിലെ ഗോള്‍ഡന്‍ ഷൂവിന്റെ അവകാശി. 2023-24 സീസണില്‍ 36 ഗോളുകള്‍ വാരിക്കൂട്ടിയാണ് അദ്ദേഹം യൂറോപ്പിലെ കിങായി മാറിയത്.

28 ഗോളുകളോടെ സെര്‍ഹു ഗ്യുറാസി രണ്ടാമതും 27 ഗോളുകളടിച്ച എര്‍ലിങ് ഹാളണ്ട് മൂന്നാമതുമെത്തി. ഇത്തവണ വീണ്ടും കെയ്ന്‍ ഈ സുവര്‍ണ പാദുകം നിലനിര്‍ത്തുമോ? യൂറോപ്പില്‍ ഈ സീസണില്‍ ഇതിനകം ഏറ്റവുമധികം ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

HARRY KANE

റോബര്‍ട്ട് ലെവന്‍ഡോസ്‌കി

2022ലെ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂവിന്റെ അവകാശിയായ ബാഴ്‌സലോണയുടെ പോളണ്ട് ഗോളടിവീരന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് നിലവില്‍ ഗോള്‍വേട്ടയില്‍ മുന്നിട്ടു നില്‍ക്കുന്നത്. 16 ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൂന്നാം തവണയും ഈ പുരസ്‌കാരം സ്വപ്‌നം കാണുകയാണ് ലെവന്‍ഡോസ്‌കി.

സ്പാനിഷ് കൗമാര വിസ്മയം ലാമിന്‍ യമാല്‍, ബ്രസീലിയന്‍ താരം റഫീഞ്ഞ എന്നിവര്‍ക്കൊപ്പം ബാഴ്‌സലോണയില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ താരത്തിനായിട്ടുണ്ട്. 14 മല്‍രങ്ങളില്‍ നിന്നാണ് ലെവന്‍ഡോസ്‌കി 16 ഗോളുള്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

മുഹമ്മദ് സലാ

മുന്‍ ഇംഗ്ലീഷ് ചാംപ്യന്‍മാരായ ലിവര്‍പൂളിന്റെ ഗോള്‍വേട്ടക്കാരനും ഈജിപ്ഷ്യന്‍ സ്‌ട്രൈക്കറുമായ മുഹമ്മദ് സലായാണ് ലിസ്റ്റിലെ രണ്ടാമന്‍. 15 ഗോളുകളുമായാണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കു പിന്നില്‍ അദ്ദേഹം രണ്ടാമതുള്ളത്.

സീസണില്‍ ലിവര്‍പൂളിന്റെ കുതിപ്പിന് പ്രധാന കാരണങ്ങളിലൊന്നും സലായുടെ മിന്നും ഫോമാണ്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തലപ്പത്തു നില്‍ക്കുകയാണ് റെഡ്‌സ്. കൂടാതെ യുവേഫ ചാംപ്യന്‍സ് ലീഗിലും ലിവര്‍പൂള്‍ ടീം മുന്നോട്ടാണ്.

ഹാരി കെയ്ന്‍

നിലവിലെ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ അവകാശിയും ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ തുറുപ്പുചീട്ടുമായ ഹാരി കെയ്‌നാണ് മൂന്നാംസ്ഥാനത്തുള്ളത്. 14 ഗോളുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

ഇംഗ്ലീഷ് ടീമായ ടോട്ടനം ഹോട്‌സ്പര്‍ വിട്ട് കഴിഞ്ഞ സീസണിലാണ് ബയേണിലേക്കു കെയ്ന്‍ ചേക്കറേിയത്. ക്ലബ്ബിനോടൊപ്പമുള്ള ആദ്യ സീസണില്‍ തന്നെ വമ്പന്‍ ഗോള്‍വേട്ടയുമായി അദ്ദേഹം ജര്‍മന്‍ ഫുട്‌ബോളില്‍ വരവറിയിക്കുകയായിരുന്നു. ഗോള്‍വേട്ട തുടര്‍ന്ന് ഇത്തവണണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ കെയ്ന്‍ നിലനിര്‍ത്തുമോയെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

എര്‍ലിങ് ഹാളണ്ട്

മാഞ്ചസ്റ്റര്‍ സിറ്റയുടെ നോര്‍വെ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടാണ് ലിസ്റ്റിലെ മൂന്നാമന്‍. കഴിഞ്ഞ തവണ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പോരാട്ടത്തില്‍ മല്‍സരരംഗത്തുണ്ടായിരുന്ന താരമാണ് അദ്ദേഹം. പക്ഷെ അന്നു അദ്ദേഹത്തിനു മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. 13 ഗോളുകളാണ് ഈ സീസണില്‍ ഹാളണ്ട് ഇതിനകം നേടിയിട്ടുള്ളത്.

ഒമര്‍ മര്‍മോഷ്

ഈ ലിസ്റ്റിലെ അഞ്ചാമന്‍ ഒരു സര്‍പ്രൈസ് താരമാണ്. ജര്‍മന്‍ ബുണ്ടസ് ലിഗിയില്‍ ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനായി കളിക്കുന്ന ഒമര്‍ മര്‍മോഷാണ് ഈ താരം. 13 ഗോളുകളാണ് ഈജിപ്തില്‍ നിന്നുള്ള യുവ സ്‌ട്രൈക്കര്‍ തന്റെ പേരില്‍ കുറിച്ചിട്ടുള്ളത്. ഗോളുകള്‍ നേടുന്നതിനൊപ്പം അസിസ്റ്റുകള്‍ നല്‍കിയും ജര്‍മന്‍ ലീഗിലെ സെന്‍സേഷനായി മാറിയിരിക്കുകയാണ് ഈ 25 കാരന്‍.

Story first published: Monday, December 23, 2024, 15:27 [IST]
Other articles published on Dec 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+