Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പ ലീഗ്: ചെല്‍സിയുടെ ഹീറോയായി വില്ല്യന്‍... നാലടിച്ച് ആഴ്‌സനല്‍... ഫൈവ്സ്റ്റാര്‍ സെവിയ്യ

ലണ്ടന്‍/സെവിയ്യ: യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പുതിയ സീസണില്‍ ഗ്ലാമര്‍ ക്ലബ്ബുകളായ ചെല്‍സി, ആഴ്‌സനല്‍, സെവിയ്യ ടീമുകള്‍ക്ക് വിജയത്തുടക്കം.

ഗ്രൂപ്പ് എല്ലില്‍ നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരും പ്രീമിയര്‍ ലീഗ് വമ്പന്‍മാരുമായ ചെല്‍സി ഗ്രീസ് ക്ലബ്ബായ പിഎഒകിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. കളിയുടെ ഏഴാം മിനിറ്റില്‍ ബ്രസീലിയന്‍ സ്റ്റാര്‍ വില്ല്യനാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്.

willian

ഗ്രൂപ്പ് ജെയില്‍ അഞ്ച് തവണ ചാംപ്യന്‍മാരായി റെക്കോഡിട്ട സ്പാനിഷ് ടീമായ സെവിയ്യ 5-1ന് ബെല്‍ജിയം ക്ലബ്ബായ സ്റ്റാന്‍ഡാര്‍ഡ് ലിഗയെ തരിപ്പണമാക്കുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ എവര്‍ ബനേഗ, വിസ്സം ബെന്‍ യെഡ്ഡര്‍ എന്നിവരാണ് സെവിയ്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

ഗ്രൂപ്പ് ഇയില്‍ പ്രീമിയര്‍ ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനല്‍ 4-2ന് ഉക്രെയ്‌നില്‍ നിന്നുള്ള വോര്‍സ്‌ക്ലാ പൊള്‍ട്ടാവയെ തകര്‍ത്തപ്പോള്‍ ഗ്രൂപ്പ് എഫില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എസി മിലാന്‍ 1-0ന് ലക്‌സംബര്‍ഗില്‍ നിന്നുള്ള ഡുഡെലാന്‍ഗയെ വീഴ്ത്തുകയായിരുന്നു.

ആഴ്‌സനലിനു വേണ്ടി പിയെറെ എംറിക് ഒബമയെങ്ക് ഇരട്ട ഗോളുമായി തിളങ്ങി. ഡാനി വെല്‍ബാക്ക്, മെസ്യൂദ് ഓസില്‍ എന്നിവര്‍ ഓരോ തവണ ലക്ഷ്യംകണ്ടു. 59ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വയ്‌നാണ് ഡുഡെലാന്‍ഗയ്‌ക്കെതിരേ മിലാന്റെ വിജയഗോള്‍ നേടിയത്.

Story first published: Friday, September 21, 2018, 13:03 [IST]
Other articles published on Sep 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+