Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പ ലീഗ്: ചെല്‍സി, ആഴ്‌സനല്‍, മിലാന്‍ ടീമുകള്‍ മുന്നോട്ട്... സെവിയ്യക്ക് തോല്‍വി

ലണ്ടന്‍/റോം: യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ ചെല്‍സി, ശക്തരായ ആഴ്‌സനല്‍, എസി മിലാന്‍ എന്നിവര്‍ വിജക്കുതിപ്പ് തുടര്‍ന്നു. എന്നാല്‍, യൂറോപ്പ ലീഗില്‍ അഞ്ച് തവണ ജേതാക്കളായി റെക്കോഡിട്ട സെവിയ്യക്ക് അപ്രതീക്ഷിത തോല്‍വി നേരിട്ടു.

പൃഥ്വി മാത്രമല്ല പങ്കജും ഹീറോ.. ജീവിതം മകന് സമര്‍പ്പിച്ച പിതാവ്, കൊടുക്കാം 2 പേര്‍ക്കും സല്യൂട്ട്
ഗ്രൂപ്പ് എല്ലില്‍ ചെല്‍സി 1-0ന് മോല്‍വിഡിയെയാണ് തോല്‍പ്പിച്ചത്. 70ാം മിനിറ്റില്‍ ആല്‍വെറോ മൊറാറ്റയാണ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പ് ഇയില്‍ ആഴ്‌സനല്‍ 3-0ന് ക്വാറാബാഗിനെയും ഗ്രൂപ്പ് എഫില്‍ എസി മിലാന്‍ 3-1ന് ഒളിംപിയാക്കോസിനെയും തകര്‍ക്കുകയായിരുന്നു. മൂന്ന് ടീമുകളുടെയും തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണിത്.

football

അതേസമയം, ഗ്രൂപ്പ് ജെയില്‍ റഷ്യയില്‍ നിന്നുള്ള ക്രാസ്‌നോഡറാണ് 2-1ന് സെവിയ്യയെ വീഴ്ത്തിയത്. ഒരു ഗോളിനു മുന്നില്‍ നിന്നതിനു ശേഷമാണ് സെവിയ്യ പരാജയം ഏറ്റുുവാങ്ങിയത്. ഗ്രൂപ്പ് എച്ചില്‍ ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് 4-1ന് ലാസിയോയെ തകര്‍ത്തു.

Story first published: Friday, October 5, 2018, 16:57 [IST]
Other articles published on Oct 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+