Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മ്മിനിക്ക് എതിരാളി ഇറ്റലി; യൂറോകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ജൂലയ് ഒന്ന് മുതല്‍

ടൊളൂസ്: യൂറോകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിനെ തകര്‍ത്ത് ഇറ്റലിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലി സ്‌പെയിനെ തറപറ്റിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ ഇറ്റലി സ്പയിന്‍ വല കുലുക്കി. ഇന്‍ഞ്ച്വറി ടൈമില്‍ ഒരു ഗോളുകൂടി നേടി ഇറ്റലി ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.

33-ാം മിനറ്റില്‍ ജോര്‍ജ്ജി ചില്ലെനിയാണ് ഇറ്റലിക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. പ്രതിരോധത്തിലൂന്നിയും ശക്തമായ മുന്നേറ്റം നടത്തിയും ഇറ്റലി സ്‌പെയിനെ വെള്ളം കുടിപ്പിച്ചു.ഇഞ്ചറി ടൈമില്‍ വീണ്ടും സ്‌പെയിന്‍ വല കുലുങ്ങി. ഗ്രാസിയാനോ പെല്ലെയാണ് ഇഞ്ച്വറി ടൈമിലെ അവസാന സമയത്ത് ഗോള്‍ ലക്ഷ്യം കണ്ടത്. 2012ലെ യൂറോ കപ്പില്‍ സ്‌പെയിന്‍ ഇറ്റലിയെ പരാജയപ്പെടുത്തിയരുന്നു. 2016 ഇറ്റലിക്ക് മധുരപ്രതികാരത്തിനുള്ള വഴിയൊരുക്കി.

Euro cup 2016

സ്‌ലൊവാക്യയെ തകര്‍ത്ത് ജര്‍മനിയും യൂറോകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്ലൊവാക്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക ചാന്പ്യന്മാരായ ജര്‍മനി അവസാന എട്ടില്‍ ഇടംപിടിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അദ്യമത്സരത്തില്‍ പോളണ്ടും പോര്‍ച്ചുഗലും ഏറ്റുമുട്ടും. വെയ്ല്‍സ് ബെല്‍ജിയത്തെയും ജര്‍മനി ഇറ്റലിയെയും ഫ്രാന്‍സ് ഐസ്‌ലാന്‍ഡിനെയും നേരിടും.

ഹംഗറിയെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ബെല്‍ജിയം ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് നടത്തിയത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബെല്‍ജിയം ഹംഗറിയെ തകര്‍ത്തത്. ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്താണ് ബെല്‍ജിയം. ആ സ്ഥാനത്തോട് നീതിപുലര്‍ത്തുന്ന പ്രകടനമായിരുന്നു അവരുടേത്. 1980 ഫൈനലില്‍ പരാജയപ്പെട്ടതിനുശേഷം ബെല്‍ജിയം യൂറോ ക്വാര്‍ട്ടറിലെത്തുന്നത് ഇപ്പോഴാണ്.

Story first published: Friday, August 26, 2016, 16:13 [IST]
Other articles published on Aug 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+