പാരിസ്: യൂറോകപ്പില്‍ ഇറ്റലിയെ സഡന്‍ ഡെത്തില്‍ തകര്‍ത്ത് ജര്‍മ്മിനി സെമിയിലേക്ക്. യൂറോ ക്ലാസിക് ക്വാര്‍ട്ടര്‍ പോരാട്ടത്തിനൊടുവില്‍ അദ്യമായി ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ഇറ്റലി ജര്‍മ്മനിയെ പരാജയപ്പെടുത്തി വിജയം സ്വന്തമാക്കി. കളിയവസാനിക്കുമ്പോള്‍ ഓരോ ഗോളുകള്‍ സ്വന്തമാക്കി ഇരു ടീമുകളും സമനില പാലിച്ചു. അധിക സമയവും ഷൂട്ടൗട്ടും സമനില ആയതോടെ കളി സഡന്‍ ഡെത്തിലേക്ക്, 18 കിക്കുകളെടുക്കേണ്ടി വന്നു വിജയികളെ കണ്ടെത്താന്‍.
ജര്‍മ്മിനിക്കിത് അഭിമാന നേട്ടമാണ്. ഇരു ടീമുകളുടെയും ഗോള്‍കീപ്പര്‍മാരായിരുന്നു കളിയിലെ താരങ്ങള്‍. മത്സരത്തില്‍ ജര്‍മ്മിനിയാണ് ആദ്യ ഗോള്‍ നേടിയത്. 65-ാം മിനിറ്റില്‍ മെസൂദ് ഓസില്‍ ഇറ്റലിയുടെ വകുലുക്കി. വിജയഗോളെന്നുറപ്പിച്ച് പ്രതിരോധത്തിലൂന്നി ജര്‍മ്മിനി കളിച്ചെങ്കിലും വീണുകിട്ടിയ പെനാല്‍റ്റി മുതലെടുത്ത് ഇറ്റലി തിരിച്ചടിച്ചു.

78-ാം മിനിറ്റില്‍ ലിയണാര്‍ ബനൂച്ചിയാണ് ജര്‍മ്മന്‍വല കുലുക്കിയത്. ലീഡ് നേടാന്‍ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അധികസമയത്തും ഗോള്‍ വഴിമാറിയതോടെ ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടിലും സമനില പാലിച്ചതോടെ കളി സഡന്‍ ഡത്തിലേക്ക് മാറി. ജര്‍മ്മനിക്ക് വേണ്ടി ക്രൂസിനും ട്രാക്‌സിലറുമാണ് ഇറ്റലിയുടെ വല കുലുക്കിയത്.
മുന്‍നിര താരങ്ങളായ മുള്ളര്‍ ഓസില്‍, ഷെങ്‌സ്റ്റീഗര്‍ എന്നിര്‍ പന്ത് പുറത്തേക്ക് പായിച്ചു. ഇന്‍സാനും ബാര്‍സാഗ്ലിയുമാണ് ഇറ്റലിക്ക് വേണ്ടി ലക്ഷ്യം കണ്ടത്. കളി സഡന്‍ ഡെത്തിലേക്ക് നീണ്ടപ്പോള്‍ ജര്‍മ്മിനിക്കായി ഹമ്മല്‍സും കിമ്മിച്ചും ഹെക്ടറും ബോട്ടെങും ഗോളാക്കിയപ്പോള്‍ ഇറ്റലിക്കായി ജിയാച്ചിറിനി, പാറൊലോ, ഷുഗിലിയോയും ഗോള്‍ ലക്ഷ്യം കണ്ടു. ഹെക്ടറാണ് ജര്‍മ്മിനിക്കു വേണ്ടി വിജയഗോള്‍ നേടിയത്.
ഫ്രാന്‍സ് ഐസ്‌ലന്‍ഡ് മല്‍സരത്തിലെ വിജയികള്‍ സെമിയില്‍ ജര്‍മനിയുമായി ഏറ്റുമുട്ടും. നേരത്തെ, ആദ്യ ക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പോളണ്ടിനെ 3-5ന് വീഴ്ത്തി പോര്‍ച്ചുഗലും രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ 1-3നു തോല്‍പിച്ച് വെയ്ല്‍സും സെമി ഫൈനലില്‍ കടന്നിരുന്നു.