Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയിനിനെ തറപറ്റിച്ച് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍

സെയിന്റ് എറ്റിന: സ്‌പെയിനിനെ അട്ടിമറിച്ച് ക്രൊയേഷ്യ യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ സ്‌പെയിനിനെ തോല്‍പ്പിച്ചത്. എണ്‍പ്പത്തിയേഴാം മിനിറ്റില്‍ സ്പാനിഷ് വലയില്‍ പതിച്ച ഇവാന്‍ പെരിസിച്ചിന്റെ ഗോളാണ് ചരിത്രമെഴുതിയത്.

പന്ത്രണ്ട് വര്‍ഷത്തിനിടെ യൂറോ കപ്പില്‍ സ്‌പെയിനിന്റെ ആദ്യ തോല്‍വിയാണ്ത്. കളി തുടങ്ങിയത് സ്പാനിഷ് ഗോളോടെയാണെങ്കിലും ഏഴാം മിനുട്ടില്‍ അല്‍വാരോ മൊറാട്ട ക്രോയേഷ്യ സ്‌കോര്‍ ബോര്‍ഡ് തുറക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനുട്ട് ആകുമ്പോഴേക്കും നിക്കോളാ കാലിനിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിക്കുകയായിരുന്നു.

Euro Cup

ലീഡ് ഉയര്‍ത്താനുള്ള എല്ലാ അവസരങ്ങളും സ്‌പെയിന്‍ തള്ളിക്കളയുകയായിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ ചാമ്പ്യന്മാരായ സ്‌പെയിനിന് കാലിടറിത്തുടങ്ങിയെന്ന സൂചനയാണ് നല്‍കുന്നത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ സ്‌പെയിനിന് പ്രീകോര്‍ട്ടറില്‍ ശക്തരായ ഇറ്റലിയെയാണ് നേരിടേണ്ടി വരിക.

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തുര്‍ക്കി ചെക്ക് റിപബ്ലിക്കിനെ തോല്‍പ്പിച്ചു. മൂന്ന് കളികളില്‍ ഒരു പോയിന്റ് മാത്രമുള്ള ചെക്ക് റിപ്പബ്ലിക്ക് ഇതോടെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.

Story first published: Wednesday, June 22, 2016, 11:47 [IST]
Other articles published on Jun 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+