Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2024: അടി, തിരിച്ചടി, സ്‌കോട്ട്‌ലന്‍ഡ്-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം സമനിലയില്‍

കൊളോണ്‍: യൂറോ കപ്പിലെ ഗ്രൂപ്പ് എയില്‍ നടന്ന സ്വിറ്റ്‌സര്‍ലന്‍ഡ്-സ്‌കോട്ട്‌ലന്‍ഡ് മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോളുകള്‍ വീതം നേടി സമനില പങ്കിടുകയായിരുന്നു. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 5-4-1 ഫോര്‍മേഷനിലിറങ്ങിയ സ്‌കോട്ട്‌ലന്‍ഡിനെ 3-4-2-1 ഫോര്‍മേഷനിലാണ് സ്‌കോട്ട്‌ലന്‍ഡ് നേരിട്ടത്.

ആക്രമണത്തില്‍ ഇരു ടീമും ഒരുപോലെ മികവ് കാട്ടിയപ്പോള്‍ പന്തടക്കത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുപടി മുന്നിട്ട് നിന്നു. മികച്ച ആക്രമണം കണ്ട മത്സരത്തില്‍ ആദ്യം അക്കൗണ്ട് തുറന്നത് സ്‌കോട്ട്‌ലന്‍ഡായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കോര്‍ണര്‍ പിടിച്ചെടുത്ത് സ്‌കോട്ട്‌ലന്‍ഡ് നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് ഗോളിലേക്കെത്തിയത്. ബില്ലി ഗില്‍മര്‍ നല്‍കിയ പന്തുമായി മുന്നേറിയ ആന്‍ഡ്രു റോബര്‍ട്ടസണ്‍ കല്ലം മഗ്രെഗറിന് പന്ത് നല്‍കുന്നു.

മഗ്രെഗര്‍ നല്‍കിയ ക്രോസില്‍ നിന്ന് മക്ടോമിനാ തൊടുത്ത ഷോട്ട് തടുക്കാന്‍ ഫാബിയാന്‍ ഷാര്‍ ശ്രമിച്ചെങ്കിലും താരത്തിന്റെ കാലില്‍തട്ടി പന്ത് വലയില്‍. സെല്‍ഫ് ഗോളാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും മക്ടോമിനായുടെ പേരില്‍ത്തന്നെ ഈ ഗോള്‍ അനുവദിക്കപ്പെട്ടു. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് 26ാം മിനുട്ടില്‍ തിരിച്ചെത്തി. ഷെര്‍ദാന്‍ ഷാക്കിരിയിലൂടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ മടക്കിയത്. സ്‌കോട്ട്‌ലന്‍ഡ് പ്രതിരോധത്തിന്റെ വീഴ്ച്ചയില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്.

shaqiri

photocredit: https://x.com/EURO2024

ആന്റണി റാല്‍സ്റ്റന്റെ മിസ് പാസ് പിടിച്ചെടുത്ത ഷാക്കിരി മിന്നല്‍ ഇടം കാല്‍ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. മൂന്ന് യൂറോ കപ്പിലും സ്വിറ്റ്‌സര്‍ലന്‍ഡിനായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലേക്ക് ഷാക്കിരിയെത്തി. സമനിലയിലേക്കെത്തിയതോടെ ഇരു ടീമും ലീഡിനായി പൊരുതി. എന്നാല്‍ അവസരങ്ങളെല്ലാം പാഴായി. 30ാം മിനുട്ടില്‍ സ്വിസ് ടീമിന് സുവര്‍ണ്ണാവസരം ലഭിച്ചു. ഡാന്‍ എല്‍ഡോയെയുടെ ഷോട്ട് സ്‌കോട്ട്‌ലന്‍ഡ് ഗോളി ആംഗസ് ഗണ്‍ തട്ടിയകറ്റി.

34ാം മിനുട്ടില്‍ എല്‍ഡോയെ ഗോള്‍ നേടിയെങ്കിലും ഇത് ഓഫ് സൈഡായി. ഫ്രീകിക്കിലൂടെ ഉയര്‍ന്നുവന്ന പന്തിനെ സ്‌കോട്ട്‌ലന്‍ഡ് താരം ഗ്രാന്‍ഡ് ഹാന്‍ലി ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റിലിടിച്ച് മടങ്ങി. ഇരു ടീമിനും ലീഡ് നേടാന്‍ സാധിക്കാതെ വന്നതോടെ 1-1 സമനിലയോടെ പിരിയുകയായിരുന്നു. ഇരു ടീമും 11 ഗോള്‍ ശ്രമം നടത്തിയപ്പോള്‍ 53% പന്തടക്കത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിട്ട് നിന്നു. പക്ഷെ വിജയത്തിലേക്കെത്താനായില്ല.

ആദ്യ മത്സരത്തില്‍ ഹംഗറിയെ 3-1ന് തോല്‍പ്പിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ഇപ്പോള്‍ സമനിലയും നേടിയതോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ രണ്ട് മത്സരവും ജയിച്ച ജര്‍മനിയാണ് ഗ്രൂപ്പില്‍ തലപ്പത്തുള്ളത്.

Story first published: Thursday, June 20, 2024, 6:43 [IST]
Other articles published on Jun 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+