Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2024: ചരിത്ര ഗോളോടെ ഞെട്ടിച്ചു, പിന്നെ കീഴടങ്ങി; അല്‍ബേനിയയെ പൂട്ടി ഇറ്റലി

മ്യൂണിക്ക്: യൂറോ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് വിജയത്തുടക്കം. അല്‍ബേനിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലി തോല്‍പ്പിച്ചത്. ചരിത്ര ഗോളോടെ ഇറ്റലിയെ അല്‍ബേനിയ തുടക്കത്തിലേ ഞെട്ടിച്ചെങ്കിലും അസൂറിപ്പട തിരിച്ചുവരവ് നടത്തുകയായിരുന്നു. 4-3-3 ഫോര്‍മേഷനിലിറങ്ങിയ അല്‍ബേനിയയെ 4-2-3-1 ഫോര്‍മേഷനിലാണ് ഇറ്റലി നേരിട്ടത്. നിലവിലെ ചാമ്പ്യന്മാരെന്ന ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇറ്റലിക്ക് ആദ്യ മിനിട്ട് പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ പ്രഹരമേറ്റു.

23ാം സെക്കന്റില്‍ വലകുലുക്കിയാണ് അല്‍ബേനിയ ഇറ്റലിയെ വിറപ്പിച്ചത്. ഇറ്റലിയുടെ പിഴവില്‍ നിന്നാണ് ഈ ഗോള്‍ പിറന്നത്. ഇറ്റാലിയന്‍ പ്രതിരോധ താരം ഫെഡെറിക്കോ ഡിമാര്‍ക്കോ സ്വന്തം പോസ്റ്റിലേക്കെറിഞ്ഞുനല്‍കിയ പന്ത് തട്ടിയെടുത്ത് നെദിം ബ്ജറാമി പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റുകയായിരുന്നു. യൂറോ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള ഗോള്‍ എന്ന ചരിത്ര റെക്കോഡിലേക്കാണ് അല്‍ബേനിയ ടീം പേര് ചേര്‍ത്തത്.

ആദ്യ ഗോള്‍ നേടിയതോടെ ആത്മവിശ്വാസത്തോടെ പന്ത് തട്ടാന്‍ അല്‍ബേനിയ ശ്രമിച്ചു. എന്നാല്‍ അല്‍ബേനിയയുടെ പ്രതീക്ഷകള്‍ക്ക് 10 മിനുട്ട് ആയുസ് പോലും ഉണ്ടായില്ല. 11ാം മിനുട്ടില്‍ ഇറ്റലി ഗോള്‍ മടക്കി. അലസാന്‍ഡ്രോ ബസ്സോണിയാണ് ലക്ഷ്യം കണ്ടത്. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ലോറന്‍സോ പെല്ലെനിഗ്രി നീട്ടി ക്രോസ് നല്‍കിയപ്പോള്‍ ബസ്സോണി ഹെഡ്ഡറിലൂടെ പന്ത് പോസ്റ്റിലെത്തിക്കുകയായിരുന്നു.

അഞ്ച് മിനുട്ടിനുള്ളില്‍ ഇറ്റലി ലീഡുമെടുത്തു. 16ാം മിനുട്ടില്‍ നിക്കോളോ ബരെല്ലയാണ് ഇറ്റലിക്കായി വലകുലുക്കിയത്. ആദ്യ പകുതി പിരിയുമ്പോള്‍ ഈ ലീഡ് നിലനിര്‍ത്താന്‍ ഇറ്റലിക്ക് സാധിച്ചു. പന്തടക്കത്തിലും ആക്രമണത്തിലും മൃഗീയ ആധിപത്യം ഇറ്റലിക്കൊപ്പമായിരുന്നു. രണ്ടാം പകുതിയില്‍ അല്‍ബേനിയയും ഇറ്റലിയും പ്രതിരോധം കടുപ്പിച്ചാണിറങ്ങിയത്. അല്‍ബേനിയയുടെ ശ്രമങ്ങളെല്ലാം പാളിയതോടെ 2-1ന്റെ തോല്‍വിയോടെ കളം വിടേണ്ടി വന്നു.

italy

photocredit:https://x.com/EURO2024/status/1802074640845615328/photo/1

ശക്തമായ ഗ്രൂപ്പ് ബിയിലാണ് ഇറ്റലി ഉള്‍പ്പെട്ടിരിക്കുന്നത്. സ്‌പെയിനും ഇറ്റലിയും ക്രൊയേഷ്യയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് മുന്നോട്ട് പോവുക അല്‍ബേനിയക്ക് കടുപ്പമാവും. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് സ്‌പെയിന്‍ തോല്‍പ്പിച്ചിരുന്നു. പതിവ് ശൈലി മാറ്റിപ്പിടിച്ച് കടന്നാക്രമിച്ച സ്‌പെയിന്‍ ക്രൊയേഷ്യയെ ഞെട്ടിക്കുകയായിരുന്നു. തുടക്കം മുതല്‍ മികച്ച മുന്നേറ്റം നടത്തിയ സ്‌പെയിന്‍ ആദ്യ മിനുട്ടുകളില്‍ത്തന്നെ ക്രൊയേഷ്യയുടെ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചു.

28ാം മിനുട്ടിലാണ് സ്‌പെയിന്‍ അക്കൗണ്ട് തുറന്നത്. അല്‍വാരോ മൊറാട്ടയാണ് അക്കൗണ്ട് തുറന്നത്. റോഡ്രി നല്‍കിയ പാസില്‍ നിന്നാണ് മൊറാട്ടയുടെ ഗോള്‍. 32ാം മിനുട്ടില്‍ സ്‌പെയിന്‍ ലീഡുയര്‍ത്തി. വലതുവിങ്ങിലെത്തിയ ലോങ്‌ബോള്‍ യമാല്‍ മനോഹരമായി നിയന്ത്രിച്ച് പിടിച്ചെടുത്തു. ബോക്‌സിത് തൊട്ടുമുന്നില്‍ പെഡ്രി ഫാബിയാന്‍ റൂയിസിന് മറിച്ച് നല്‍കിയ പന്ത് ക്രൊയേഷ്യന്‍ പ്രതിരോധത്തെ ഡ്രിബ്ല് ചെയ്ത് കബളിപ്പിച്ച് റൂയിസ് വലയിലാക്കി.

ക്രൊയേഷ്യയുടെ ഗോളവസരങ്ങളെല്ലാം സ്പാനിഷ് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ആദ്യ പകുതിയുടെ അധിക സമയത്താണ് സ്‌പെയിന്‍ മൂന്നാം ഗോള്‍ നേടിയത്. ഡാനി കാര്‍വഹാലിലൂടെയാണ് സ്പാനിഷ് താരം വലകുലുക്കിയത്. വലത് വിങ്ങില്‍ നിന്ന് യമാല്‍ ബോക്‌സിലേക്ക് നല്‍കിയ പാസിനെ പിടിച്ചെടുത്ത് കൃത്യമായി വലയിലെത്തിക്കാന്‍ കാര്‍വഹാലിന് സാധിച്ചു. ഗ്രൂപ്പിയില്‍ സ്‌പെയിനാണ് നിലവില്‍ തലപ്പത്ത്.

Story first published: Sunday, June 16, 2024, 6:42 [IST]
Other articles published on Jun 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+