Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2024: കണ്ണടച്ച് റഫറി, ജോര്‍ജിയക്ക് ജയം നിഷേധിച്ചു; ചെക്ക് റിപ്പബ്ലിക്കിനോട് സമനില

മ്യൂണിക്ക്: യൂറോ കപ്പ് ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കും ജോര്‍ജിയയും 1-1 സമനിലയില്‍ പിരിഞ്ഞു. ആവേശകരമായ പോരാട്ടത്തില്‍ ആദ്യം വലകുലുക്കിയത് ജോര്‍ജിയയായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്താണ് ജോര്‍ജിയ മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയുടെ 59ാം മിനുട്ടില്‍ ചെക്ക് റിപ്പബ്ലിക്ക് സമനില പിടിക്കുകയായിരുന്നു. ഓരോ പോയിന്റാണ് ഇരു ടീമിനുമുള്ളത്. ചെക്ക് റിപ്പബ്ലിക്ക് മൂന്നാം സ്ഥാനത്തും ജോര്‍ജിയ നാലാം സ്ഥാനത്തുമാണ്.

3-5-2 ഫോര്‍മേഷനിലിറങ്ങിയ ജോര്‍ജിയയെ 3-4-3 ഫോര്‍മേഷനിലാണ് ചെക്ക് റിപ്പബ്ലിക്ക് നേരിട്ടത്. തുടക്കം മുതല്‍ ജോര്‍ജിയ പന്തടക്കത്തില്‍ ശ്രദ്ധ കാട്ടിയപ്പോള്‍ കടന്നാക്രമിച്ച് കളിക്കാനാണ് ചെക്ക് റിപ്പബ്ലിക്ക് ശ്രമിച്ചത്. 10ാം മിനുട്ടില്‍ ജോര്‍ജിയയുടെ സുറിക്കോ ഡാവിറ്റാഷ്‌വില്ലി മികച്ച മുന്നേറ്റം നടത്തിയെങ്കിലും ചെക്ക് റിപ്പബ്ലിക്ക് പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. 22ാം മിനുട്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ആദം ഗ്ലോസിക്കിന് സുവര്‍ണ്ണാവസരം.

ക്ലോസ് റേഞ്ചില്‍ നിന്ന് താരം തൊടുത്ത ഷോട്ട് മനോഹരമായാണ് ജോര്‍ജിയന്‍ ഗോളി സേവ് ചെയ്തത്. തൊട്ടടുത്ത മിനുട്ടില്‍ ചെക്ക് റിപ്പബ്ലിക്ക് പന്ത് വലയിലെത്തിച്ചു. റീബൗണ്ട് പന്തിനെ ആദം ഹ്ലോസിക്കിന്റെ ഷോട്ട് വലതുളച്ചതോടെ ടീം ഗോളാഘോഷവും തുടങ്ങി. എന്നാല്‍ റഫറി ഡാനിയല്‍ സൈബേര്‍ട്ട് വാര്‍ വിധിച്ചു. വീഡിയോ പരിശോധിച്ചപ്പോള്‍ ഹാന്‍ഡ്‌ബോള്‍ വ്യക്തമായതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. 27ാം മിനുട്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ വാക്ലേവ് സെര്‍ണിക്ക് ബോക്‌സിനുള്ളിലേക്ക് പാസ് ലഭിച്ചു.

ഗോളി മാത്രം മുന്നില്‍ നില്‍ക്കവെ ലഭിച്ച സുവര്‍ണ്ണാവസരത്തെ വലയിലെത്തിക്കാന്‍ പക്ഷെ താരത്തിന് സാധിക്കാതെ പോയി. ദുര്‍ബലമായ ഷോട്ട് തടുക്കപ്പെടുകയായിരുന്നു. ആദ്യ പകുതിയില്‍ പിന്നീടും മികച്ച പല മുന്നേറ്റങ്ങളും ഇരു ടീമുകളും നടത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ജോര്‍ജിയക്ക് അനുകൂലമായി പെനല്‍റ്റി വന്നു. ബോക്‌സിനുള്ളില്‍ ചെക്ക് റിപ്പബ്ലിക്ക് താരം ഹാന്‍ഡ്‌ബോളായതിനാണ് ജോര്‍ജിയക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചത്.

euro cup 2024

കിക്കെടുത്ത ജോര്‍ജസ് മിക്കൗറ്റാഡ്‌സി ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ 1-0ന് ജിയോര്‍ജിയ മുന്നില്‍. 53% ജോര്‍ജിയ പന്തടക്കത്തില്‍ മുന്നിട്ട് നിന്നപ്പോള്‍ 3നെതിരേ 13 ഗോള്‍ശ്രമവുമായി ചെക്ക് റിപ്പബ്ലിക്കാണ് ആക്രമണത്തില്‍ ആധിപത്യം കാട്ടിയത്. രണ്ടാം പകുതിയില്‍ ചെക്ക് റിപ്പബ്ലിക്ക് ശക്തമായ പ്രത്യാക്രണം കാഴ്ചവെച്ചു. 57ാം മിനുട്ടില്‍ ജോര്‍ജിയക്ക് ലീഡുയര്‍ത്താന്‍ സുവര്‍ണ്ണാവസരം. അന്‍സോര്‍ മെക്കവാബിഷ്‌വിക്ക് ബോക്‌സിനുള്ളിലേക്ക് ക്രോസ് ലഭിച്ചെങ്കിലും താരത്തിന്റെ അലക്ഷ്യമായ ഷോട്ട് പോസ്റ്റിന്റെ വലത് വശത്തുകൂടി കടന്ന് പോയി.

59ാം മിനുട്ടില്‍ ചെക്ക് റിപ്പബ്ലിക്ക് സമനില പിടിച്ചു. റീബൗണ്ട് പന്തില്‍ നിന്ന് പാട്രിക്ക് സ്‌കിക്കാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ ഹാന്‍ഡ്‌ബോളായിട്ടുണ്ടെന്ന് ജോര്‍ജിയ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും കളി തുടരനാണ് റഫറി നിര്‍ദേശിച്ചത്. പിന്നീടുള്ള ശ്രമങ്ങളെല്ലാം ലക്ഷ്യത്തിലേക്കെത്താതെ പോയതോടെ 1-1 സമനിലയോടെ ഇരു ടീമും പിരിഞ്ഞു.

Story first published: Saturday, June 22, 2024, 20:45 [IST]
Other articles published on Jun 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+